ആടുജീവിതം ശരിക്കും ആകെ നേടിയത് എത്ര ??? കണക്കുകൾ പുറത്ത് വിട്ട് പൃഥ്വിരാജ്
മലയാള സിനിമയ്ക്ക് വീണ്ടുമൊരു ‘സീൻ മാറ്റൽ’ ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്. ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബ്ലെസി എന്ന സംവിധായകന്റെ 16 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നവർ വിധി എഴുതി. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ ആടുജീവിതം നേടിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സാധൂകരിക്കുന്നതാണ് കളക്ഷന്റെ ഔദ്യോഗിക കണക്കുകളും. റിലീസിന് ആഗോളതലത്തില്‍ ആടുജീവിതം നേടിയ കളക്ഷന്റെ കണക്കുകള്‍ നായകൻ പൃഥ്വിരാജ് പുറത്തുവിട്ടിരിക്കുകയാണ്. ആടുജീവിതം […]
‘രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ… ബ്ലെസി ചേട്ടാ നിങ്ങൾക്കും’; ആടുജീവിതം സിനിമയെ പ്രശംസിച്ച് ജയസൂര്യ
മലയാള സിനിമയ്ക്ക് വീണ്ടുമൊരു ‘സീൻ മാറ്റൽ’ ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്. ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബ്ലെസി എന്ന സംവിധായകന്റെ 16 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നവർ വിധി എഴുതി. ലോക സിനിമയ്ക്ക് മലയാള സിനിമയുടെ സംഭാവനയാണ് ആടുജീവിതം എന്നവർ കുറിച്ചിട്ടു. ഇപ്പോഴിതാ ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവതത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുമ്പോൾ പ്രശംസിച്ച് നടൻ ജയസൂര്യ. വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര, […]
“ആടുജീവിതം എന്താണോ പ്രതീക്ഷിച്ചത് അതിന്റെ നാലിരട്ടി മുകളിൽ നിൽക്കുന്ന ഐറ്റം”
അടുത്തകാലത്ത് ആടുജീവിതത്തോളം കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു സിനിമ ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ‘ആടുജീവിതം’ എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം. മലയാളികള്‍ വായിച്ച് ഹൃദ്യസ്ഥമാക്കിയ ‘ആടുജീവിതം’ നോവല്‍, സിനിമയാകുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് അറിയാന്‍ ആയിരുന്നു ഏവരും അക്ഷമരായി കാത്തിരുന്നത്. ഒടുവില്‍ ചിത്രം ഇന്നലെ തിയറ്ററില്‍ എത്തി കഴിഞ്ഞിരിക്കുകയാണ്. തന്റെ ജീവിതം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഥാനായകന്‍ നജീബും എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തെ […]
“ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതം”; ആടുജീവിതം കണ്ട് പ്രേക്ഷകർ
നടൻ പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചിത്രമാണ് ആടുജീവിതം. 16 വർഷത്തെ തയ്യാറെടുപ്പിനൊടുവിൽ വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററിലെത്തിയത്. ആരാധകർ പടുത്തുയർത്തിയ പ്രിതീക്ഷകളോട് ചിത്രം നീതി പുലർത്തിയെന്നാണ് പടം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒരോ സ്വരത്തിൽ പറയുന്നത്. ബ്ലെസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ സമര്‍പ്പണവും വെറുതെ ആയില്ലെന്നാണ് ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍. “ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയർന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. […]
സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ സെൽഫി ബൂത്തുകൾ റെഡി!! മെയ് 16ന് തിയേറ്ററുകളിൽ
സുരേശനേയും സുമലതയേയും 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ… കാത്തുകാത്തിരുന്ന് ഒടുവിൽ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന ‘സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’യുടെ റിലീസിന് മുന്നോടിയായി ഇപ്പോഴിതാ കേരളത്തിലെ വിവിധ തിയേറ്ററുകളിൽ സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ ഒരു സെൽഫി ബൂത്ത് സെറ്റ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. മെയ് 16നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ വരവറിയിച്ച് എത്തിയിരിക്കുന്ന സെൽഫി ബൂത്തിലെത്തി സെൽഫിയെടുക്കാൻ നിരവധി സിനിമാപ്രേമികളാണ് […]
അരികിലകലെയായ്… അകലെയരികിലായ്….! ഒട്ടേറെ നിഗൂഢതകള്‍ ഒളിപ്പിച്ച് ‘ഒരു കട്ടിൽ ഒരു മുറി’യിലെ ഗാനം
“അരികിലകലെയായ്… അകലെയരികിലായ്….’ ഈ വരികള്‍ മാറിയും മറിഞ്ഞും ഇടയ്‍ക്കിടെ കടന്നുവരുന്നൊരു പാട്ട്. ആ പാട്ടിൽ ഒളിപ്പിച്ച ദുരൂഹമായ ചില വസ്തുതകള്‍… അവയിലൂടെ സിനിമയിലേക്ക് തരുന്ന ചില സൂചനകൾ… സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ് ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയിലേതായി ഇറങ്ങിയിരിക്കുന്ന രണ്ടാമത്തെ ഗാനം. ചിത്രത്തിലേതായി മുമ്പ് പുറത്തിറങ്ങിയ ‘നെഞ്ചിലെ എൻ നെഞ്ചിലേ…’ എന്ന പ്രണയഗാനം ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയുടേതായിറങ്ങിയ പോസ്റ്ററുകളും പാട്ടും ടീസറും ഒക്കെ അടുത്തിടെ ഏറെ […]
“എടാ മോനെ.. ഷമ്മി ഒക്കെ പഴയതാ ഇത് വേറെ..” UC യിൽ ആവേശമായി ഫഹദ്
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിലെത്തും. രംഗൻ എന്ന ഗുണ്ടാ തലവനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയായിരിക്കും ആവേശം. റിലീസിന് മുന്നോടിയായി ഇപ്പോഴിതാ ഫഹദ് ഫാസിലും ടീമും പ്രമോഷൻ പരിപാടികളുടെ തിരക്കുകളിൽ ആണ്. കഴിഞ്ഞ ദിവസം യുസി കോളേജിൽ നടന്ന പ്രമോഷൻ പരിപാടിയിൽ ഫഹദിനെ കുറെ നാളുകൾക്ക് ശേഷം ഇത്ര ആക്ടീവായി കിട്ടിയ സന്തോഷത്തിലാണ് ആരാധകർ. […]
ആടുജീവിതം കണ്ട് കമൽഹാസനും മണിരത്‌നവും; റിവ്യൂ പങ്കുവെച്ച് പൃഥ്വി
ലോകസിനിമയ്ക്ക് മുന്നിൽ മലയാള സിനിമയുടെ യശസ്സ് ഒരിക്കൽക്കൂടി ഉയർത്താൻ കെൽപ്പുള്ള ചിത്രമെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുന്ന ബ്ലെസിയുടെ ‘ആടുജീവിതം’ റിലീസിനൊരുങ്ങുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ മറ്റ് ഭാഷകളില്‍ നടത്തിയ പ്രീമിയര്‍ ഷോകളില്‍ മികച്ച […]
14 വർഷത്തെ അഭിനിവേശം….!!! ‘ആടുജീവിതം’ ഗ്രാന്റ് റിലീസിന് ആശംസയുമായി സൂര്യ
മലയാളി സിനിമാപ്രേമികളില്‍ ആടുജീവിതം സൃഷ്ടിച്ച കാത്തിരുപ്പ് അപൂര്‍വ്വം ചിത്രങ്ങളേ സൃഷ്ടിച്ചിട്ടുള്ളൂ. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മറുഭാഷാ സിനിമാപ്രേമികള്‍ക്കും ഈ ചിത്രത്തില്‍ കൗതുകമുണ്ട്. അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസുമാണ് ചിത്രത്തിന്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ ‘ആടുജീവിത’ത്തിന് […]
“എന്തുകൊണ്ടു് ജന ഗണ മന പോലെയൊരു highly commercial mass subject മോഹൻലാലിനോട് സംസാരിക്കാൻ അവർക്ക് ചിന്ത പോകാഞ്ഞത് “
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘ജന ഗണ മന’. തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രമാണിത്.സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍. ചിത്രത്തിൽ പൃഥ്വിരാജ് വക്കീൽ വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ പൃഥ്വിരാജിന് പകരം വക്കീൽ വേഷത്തിൽ മോഹൻലാൽ എത്തിയാൽ സീൻ മാറിയേനെ എന്നാണ് […]