ആരൊക്കെ വന്നിട്ടും കാര്യമില്ല… വാലിബന്റെ തട്ട് താണുതന്നെ! ആര് തകർക്കും ആ റെക്കോർഡ്?
മലയാള സിനിമയുടെ മാർക്കറ്റ് വാല്യു ഇപ്പോൾ പതിന്മടങ്ങ് ആണ്. ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും ഒന്നിനൊന്ന് മെച്ചം. ഒപ്പം കളക്ഷനിലും മോളിവുഡ് സിനിമകൾ വൻ കുതിപ്പ് ആണ് നടത്തുന്നത്. ഇതര ഭാഷാ സിനിമാസ്വാദരെയും മലയാള സിനിമകൾ തിയറ്ററിലേക്ക് ആനയിക്കുന്ന കാഴ്ചയും ഇപ്പോള്‍ വളരെ സുലഭമായി കഴിഞ്ഞു. അടുത്തകാലത്ത് പല ഇന്റസ്ട്രികൾക്കും നേടാനാകാത്ത കളക്ഷനുകളാണ് മോളിവുഡ് സ്വന്തമാക്കിയിരിക്കുന്നതും. പുതുവർഷം പിറന്ന് നാല് മാസത്തിനുള്ളിൽ നിരവധി സിനിമകളാണ് മോളിവുഡില്‍ റിലീസ് ചെയ്തത്. ഇനി വരാനിക്കുന്നത് വമ്പൻ സിനിമകളും ആണ്. ഈ അവസരത്തിൽ […]
ജോസ് എന്ന ജീപ്പ് ഡ്രൈവറായി മമ്മൂട്ടി ?? സോഷ്യൽ മീഡിയ ചർച്ചകൾ ഇങ്ങനെ
ഒരിടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ- കോമഡി ചിത്രം. ഇതാണ് ടർബോയെ കുറിച്ചുള്ള നിലവിലെ ദൃശ്യം. മലയാളത്തിന്റെ യുവ സംവിധായക നിരയിൽ ശ്രദ്ധേയരായ മിഥുൻ മാനുവൽ തോമസും വൈശാഖും അണിയറയിൽ ഉള്ളത് കൊണ്ടാണ് ഹൈപ് കുറച്ച് കൂടുതൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് ടർബോയുടേതായി എത്തുന്ന അപ്ഡേറ്റുകളും സ്റ്റിൽസുകളും ആരാധകർ ഏറെ കൗതുകത്തോടെ നോക്കി കാണുന്നതും. ഇപ്പോഴിതാ റിലീസിന് തയ്യാറെടുന്ന ടർബോയുടെ കഥയെ സംബന്ധിച്ച വിവരങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ച. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് സൈറ്റിൽ വന്ന […]
“ഗുരു അന്നും ഇന്നും ഒരു അത്ഭുതം” ; ഈ സിനിമ ഒന്നു കൂടി നല്ല 4k ക്ലാരിറ്റിയിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ….
മോഹൻലാലിൻര എവർഗ്രീൻ ഹിറ്റ് ചിത്രമാണ് ഗുരു. 1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രം ഇന്നും സിനിമ കോളങ്ങളിലും സോഷ്യൽ മീഡിിയയിലും ചർച്ച വിഷയമാണ്. രഘുരാമൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്. മോഹൻലലിനെ കൂടാതെ വൻ താരനിരായിരുന്നു ചിത്രത്തിൽ അണിനിരന്നത്. നെടുമുടി വേണു, സുരേഷ് ഗോപി, മധുപാൽ, കവേരി, സിത്താര, മുരളി, ശ്രീനിവാസൻ, തുടങ്ങിയവരായിരുന്നു മറ്റുള്ള താരങ്ങൾ. 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്. […]
എല്ലാം കൊണ്ടും ചോരക്കളി….!! സീൻ മാറ്റാൻ സുരേഷ് ഗോപിയും; ‘വരാഹം’ വൻ അപ്ഡേറ്റ്
സനൽ വി. ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘വരാഹം’. സുരേഷ് ഗോപിക്കൊപ്പം ഗൗതം മേനോനും നവ്യ നായരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകരും ആരാധകരും. ഇപ്പോഴിതാ വരാഹത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സുരേഷ് ഗോപി. വരാഹത്തിന്റെ മോഷൻ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്. നിഗൂഢത ഉണർത്തുന്ന പശ്ചാത്തല സംഗീതത്തിന് ഒപ്പമെത്തി പോസ്റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചോരപുരണ്ട ആയുധമേന്തിയുള്ള കൈയ്ക്ക് ഒപ്പം […]
‘ബറോസ്’ മോഹൻലാലിനെ ചെയ്യാനാകൂ ‘ ; കാരണം പറഞ്ഞ് സംവിധായകൻ
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബറോസ്. ചിത്രം റിലീസിനൊരുങ്ങുകയാണ്. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. ബറോസിന്റെ ഓരോ വാർത്തകളും ചിത്രത്തെ ആവേശ കൊടുമുടിയിലെത്തിക്കുന്നുവെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് സിനിമാ ലോകം. ബറോസിന്റെ ഫസ്റ്റ് ലുക്ക് മുതൽ അടുത്തിടെ പുറത്തിറങ്ങിയ ബിഹൈൻഡ് ദ സീൻസ് വരെയുള്ളവയ്ക്ക് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്. നിലവിൽ റിലീസ് കാത്തിരിക്കുന്ന സിനിമയെ കുറിച്ച് നടൻ ലാലിന്റെ […]
നിവിൻ്റെ വമ്പൻ തിരിച്ചു വരവ് …!! ‘മലയാളി ഫ്രം ഇന്ത്യ’ പ്രേക്ഷക പ്രതികരണങ്ങൾ
നിവിൻ പോളി നായകനായി ഒരുങ്ങിയ ചിത്രം മലയാളി ഫ്രം ഇന്ത്യ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. മികച്ച പ്രതികരണമാണ് നിവിൻ പോളി ചിത്രത്തിന് ലഭിക്കുന്നത്. കോമഡി വര്‍ക്കായിരിക്കു എന്നാണ് അഭിപ്രായങ്ങള്‍. ഗൗരവമായ ഒരു വിഷയവും പറയുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ എന്നും കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതുന്നു. കഥാപാത്രത്തിന് യോജിച്ച നടൻ തന്നെയായി ചിത്രത്തില്‍ നിവിൻ പോളി പകര്‍ന്നാടിയിരിക്കുന്നുവെന്നാണ് അഭിപ്രായം. നിവിൻ പോളി ധ്യാൻ കോമ്പായും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുന്നു. ആദ്യ പകുതി മികച്ചതാണ്. സലിം കുമാറിന്റെ പ്രകടനം എടുത്തു […]
സലാർ 2 ഉടൻ…. ആഭ്യൂഹങ്ങള്‍ക്ക് അവസാനം, ഒടുവില്‍ വന്‍ അപ്ഡേറ്റ്.!
2023 ഡിസംബറിലാണ് പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിച്ച സലാർ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ റിലീസായത്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മികച്ച ബിസിനസ്സ് ചിത്രത്തിന് ലഭിച്ചെങ്കിലും ചിത്രത്തിന് ലഭിച്ച റിവ്യൂ സമിശ്രമായിരുന്നു. എന്നാല്‍ പലരും സലാർ 2 എന്നു വരും എന്ന ചോദ്യം ഉന്നയിച്ചിരുന്നു. പിങ്ക്വില്ലയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും സലാർ 2 ഉടൻ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ അതിന്‍റെ ഷൂട്ടിംഗ് റിലീസ് സൂചനകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഈ മാസം […]
ഐഎംഡിബി ലിസ്റ്റിൽ നാലാം സ്ഥാനം കരസ്ഥമാക്കി ‘നടികർ’; മെയ് മൂന്നിന് തിയറ്ററുകളില്‍
ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍താരം ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. താരജീവിതത്തിൻ്റെ വർണശബളമായ കാഴ്ചകള്‍ക്കൊപ്പം അതിൻ്റെ പിന്നണിയിലെ കാണാക്കാഴ്ചകളുമായാണ് ചിത്രം എത്തുന്നത്. മെയ് 3 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രം ഇപ്പോഴിതാ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രമിപ്പോൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ കളർഫുൾ ട്രെയിലർ […]
“ആ ഡയലോഗുകൾ മമ്മൂട്ടി പറഞ്ഞതുകൊണ്ടാണ് താൻ മാറ്റിയത്, അത് വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയത് “; സാജൻ പറയുന്നു
സൂപ്പർ താരങ്ങൾ തമ്മിൽ പരസ്പരം ചില സമയത്ത് മത്സരങ്ങൾ നടക്കാറുണ്ട്. സൂപ്പർതാരങ്ങൾ തമ്മിലുള്ള ഒരു മത്സരത്തെക്കുറിച്ച് പ്രമുഖ സംവിധായകൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സംവിധായകനായ സാജനാണ് സൂപ്പർ താരങ്ങൾക്കിടയിൽ ഉണ്ടായ മത്സരത്തെക്കുറിച്ച് പറയുന്നത്. രണ്ട് സൂപ്പർസ്റ്റാറുകൾ ഒരുമിച്ചൊരു സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ ആരുടെ കഥാപാത്രത്തിലാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് ഏത് സ്വാഭാവികമായും രണ്ടുപേരും ചിന്തിക്കും.അത്തരത്തിൽ താൻ മമ്മൂട്ടിയെ മോഹൻലാലിനെയും വെച്ച് ഒരു സിനിമ സംവിധാനം ചെയ്തിരുന്നു ഗീതം എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നിർദേശപ്രകാരം […]
പ്രേമലു, ഒരു പ്രേതലു ആയാല്‍…!!! മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം, വിഡിയോ
ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ബ്ലോക്ബസ്റ്റർ വിജയം നേടിയ റൊമാന്റിക് കോമഡി ചിത്രമാണ് ‘പ്രേമലു. യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി ബ്ലോക്ക്ബസ്റ്റർ ചിത്രം തിയറ്ററുകളിൽ 100 കോടിയും കളക്ഷനും നേടി. കൂടാതെ ചിത്രം തെലുങ്ക്, തമിഴ് ഡബ് പതിപ്പുകളുടെ റിലീസുകൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ന് പുറത്തെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ പ്രേക്ഷകരില്‍ നിന്ന്, വിശേഷിച്ചും യുവാക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് […]