” ഒരു വശത്ത് അദ്ദേഹം ഭ്രമയുഗത്തിലെ ചെകുത്താനെ അവതരിപ്പിക്കുന്നു. അതേയാള്‍ തന്നെ കാതല്‍ ദി കോര്‍ എന്ന ചിത്രത്തിലും അഭിനയിക്കുന്നു ” ; അനുരാഗ് കശ്യപ്
ബോളിവുഡിനെ അപേക്ഷിച്ച് തെന്നിന്ത്യന്‍ സിനിമയ്ക്ക് ഉള്ള ഗുണങ്ങളെക്കുറിച്ചും മലയാള സിനിമയോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ചും പലപ്പോഴായി പറഞ്ഞിട്ടുള്ള ആളാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഇപ്പോഴിതാ മമ്മൂട്ടിയെ ഉദാഹരണമാക്കി മലയാള സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. തിരക്കഥയുടെ മികവിനേക്കാള്‍ ബോളിവുഡ് ഒരു താരം നോക്കുന്നത് ആ സംവിധായകന് ഹിറ്റുകള്‍ ഉണ്ടോ എന്നാണെന്ന് അനുരാഗ് കശ്യപ് പറയുന്നു. എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ലെന്നും. “എനിക്ക് മനസിലാവാത്ത, ഞാന്‍ വിശ്വസിക്കാത്ത ഒന്നാണ് സൂപ്പര്‍താര സങ്കല്‍പം. അതേസമയം മലയാളത്തിലേക്ക് നോക്കുമ്പോള്‍ അഭിനയജീവിതത്തിലെ ഈ സമയത്ത് ഒരു […]
17 വര്‍ഷം മുന്‍പ് തിയറ്ററുകളില്‍ 75 കോടി നേടിയ ആ വിജയ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്
റീ റിലീസിംഗ് പല ഭാഷാ സിനിമകളിലും ഇന്ന് സംഭവിക്കാറുണ്ടെങ്കിലും അത് ട്രെന്‍ഡ് ആയിരിക്കുന്നത് തമിഴ് സിനിമയിലാണ്. പുതിയ ചിത്രങ്ങള്‍ കാര്യമായി വിജയങ്ങള്‍ നല്‍കാതിരുന്ന ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തമിഴ്നാട്ടിലെ തിയറ്റര്‍ വ്യവസായത്തിന് ആശ്വാസം പകര്‍ന്നത് പഴയ ചിത്രങ്ങളുടെ റീ റിലീസ് ആയിരുന്നു. അതില്‍ത്തന്നെ വിജയ് ചിത്രം ഗില്ലി നേടിയത് റെക്കോര്‍ഡ് വിജയമായിരുന്നു. 30 കോടിക്ക് മുകളിലാണ് ആഗോള തലത്തില്‍ റീ റിലീസിംഗിലൂടെ ചിത്രം നേടിയത്. ഇപ്പോഴിതാ വിജയ് ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാര്‍ത്ത എത്തുകയാണ്. വിജയ്‍യുടെ […]
“മോഹൻലാൽ-ശോഭന താര ജോഡിയുടെ അത്രമാത്രം മമ്മൂട്ടി-ശോഭന കോംബോ പലപ്പോഴും ആഘോഷിക്കപ്പെട്ടിട്ടില്ല”
സിനിമാ പ്രേക്ഷകർ ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകനായി പലപ്പോഴും ആഘോഷിച്ചത് മോഹൻലാലിനെയാണ്. അത്രമാത്രം ഹിറ്റ് സിനിമകൾ ഇവരൊരുമിച്ചപ്പോൾ പിറന്നിട്ടുണ്ട്. തേൻമാവിൻ കൊമ്പത്ത്, മിന്നാരം, മണിച്ചിത്രത്താഴ്, പവിത്രം തുടങ്ങിയ നിരവധി സിനിമകൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. മോഹൻലാലിനൊപ്പം മമ്മൂട്ടിയുടെ കൂടെയും അനേകം സിനിമകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്. അറുപതോളം സിനിമകളിലാണ് മമ്മൂട്ടിയും ശോഭനയും ഒരുമിച്ച് അഭിനയിച്ചത്. എന്നാൽ മോഹൻലാൽ-ശോഭന താര ജോഡിയുടെ അത്രമാത്രം മമ്മൂട്ടി-ശോഭന കോംബോ പലപ്പോഴും ആഘോഷിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ അത്തരത്തിൽ ഒരു കുറിപ്പാണ് വൈറലാവുന്നത്. “മോഹൻലാൽ ശോഭന […]
തോക്കുകൊണ്ട് അഭ്യാസം കാട്ടി ജോസേട്ടായി, ടർബോയിലെ ആ മാസ് രംഗങ്ങൾ
വൈശാഖിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന മാസ് ആക്ഷന്‍ ചിത്രം. പ്രഖ്യാപിക്കപ്പെട്ട സമയം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ടര്‍ബോ ഹൈപ്പ് നേടാന്‍ ഇക്കാരണങ്ങള്‍ തന്നെ മതിയായിരുന്നു. ഏറ്റവും മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിലുമെത്തിയ ചിത്രം മെയ് 23 നാണ് തിയറ്ററുകളിലെത്തിയത്. മാസ് അക്ഷനും ചേസിങ്ങും ഒക്കെയായി മമ്മൂട്ടി, ജോസ് എന്ന കഥാപാത്രമായി നിറഞ്ഞാടി. ഒരു മമ്മൂട്ടി ആരാധകന് വേണ്ട എലമെന്റോടെയും അണിയിച്ചൊരുക്കിയ ടർബോ ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. റിലീസ് ചെയ്ത് നാല് ദിവസത്തിൽ അൻപത് […]
അടിച്ച് കേറി ജോസേട്ടൻ…!!! ആ രാജ്യത്തും ഏറ്റവും പണം വാരിയ മലയാള ചിത്രം ” ടർബോ “
‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകി നിർമ്മിച്ച ചിത്രം തിയേറ്ററിൽ വിജയഗാഥ രചിക്കുകയാണ്. റെക്കോർഡ് കളക്ഷനോടെ ആദ്യദിനം പൂർത്തിയാക്കിയ ചിത്രം, മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. സൗദി അറേബ്യയില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായിരിക്കുകയാണ് ചിത്രം. ഇത് സംബന്ധിച്ച അറിയിപ്പ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആഗോള ബോക്സോഫീസില്‍ […]
സൈക്കോ എസ് ഐ ആയി ചിരിപ്പിച്ച് അർജുൻ അശോകൻ; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യിൽ കരിയറിൽ വേറിട്ട വേഷത്തിൽ താരം
ഒരു പതിറ്റാണ്ടോളമായി സിനിമാലോകത്തുണ്ട് അര്‍ജുൻ അശോകൻ. ഏറെ ശ്രദ്ധ നേടിയ ‘പറവ’യിലെ ഹക്കീം മുതൽ ‘വരത്തനി’ലെ ജോണിയും ‘ഉണ്ട’യിലെ ഗിരീഷും ‘ജൂണി’ലെ ആനന്ദും ‘ജാൻഇമനി’ലെ സമ്പത്തും ‘മധുര’ത്തിലെ കെവിനും ‘അജഗജാന്തര’ത്തിലെ കണ്ണനും ‘രോമാഞ്ച’ത്തിലെ സിനുവും ‘ചാവേറി’ലെ അരുണും ‘ഭ്രമയുഗ’ത്തിലെ തേവനും അടക്കം ഓരോ സിനിമയിലും വേറിട്ട വേഷങ്ങളിലെത്തി, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോകാതെ കരിയറിൽ അദ്ദേഹം മുന്നേറിക്കൊണ്ടിരിക്കുകയാണ്. അര്‍ജുന്‍റെ കരിയറിൽ തന്നെ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷമാണ് ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യിലെ കുറച്ച് സൈക്കോ […]
വൻ കുതിപ്പിൽ ഗുരുവായൂര്‍ അമ്പലനടയില്‍ … !!! കളക്ഷനില്‍ നിര്‍ണായക നേട്ടത്തിലേക്ക്
പൃഥ്വിരാജ് നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. വമ്പൻ കുതിപ്പാണ് ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷനില്‍ എന്നാണ് റിപ്പോര്‍ട്ട്. കുടുംബപ്രേക്ഷകരും ഇഷ്‍ടപ്പെടുന്ന ഒരു മികച്ച ചിത്രമായി മാറിയിരിക്കുന്നു പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 80 കോടി ക്ലബിലെത്താൻ ഇനി ആഗോളതലത്തിലെ ആകെ കളക്ഷനില്‍ ചെറിയ സംഖ്യ മതിയാകും. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി […]
“തിയേറ്ററിൽ ഇത്രമാത്രം രോമാഞ്ചം തന്ന ഒരു ടൈറ്റിൽ പ്രെസെന്റഷെൻ വേറെ കണ്ടിട്ടില്ല” ; പുലിമുരുകൻ സിനിമയെ കുറിച്ച് കുറിപ്പ്
മലയാള സിനിമയുടെ ചരിത്രത്തിൽ കുറിക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. മുരുകൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ തുറന്നത് മലയാള സിനിമയ്ക്ക് കോടി ക്ലബ്ബ് തിളക്കം. ആദ്യമായി 100കോടി നേടിയ മലയാള സിനിമ എന്ന ഖ്യാതി എന്നും പുലിമുരുകനും മോഹൻലാലിനും മാത്രം സ്വന്തം. വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുലിമുരുകന് ഇന്നും ആരാധകർ ഏറെ. 2016 ഒക്ടോബർ 7നാണ് പുലിമുരുകൻ റിലീസ് ചെയ്തത്. വൈശാഖിന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് പ്രഖ്യാപനം മുതൽ വൻ ഹൈപ്പായിരുന്നു ലഭിച്ചിരുന്നു. ആ […]
മോഹൻലാലിന്റെ മാസ് അവതാരമായി ‘റമ്പാൻ’ വരുന്നൂ….!! പുതിയ അപ്ഡേറ്റ്
മലയാള സിനിമയിലെ ഹിറ്റ് സംവിധായക നടൻ ജോഡികളാണ് മോഹൻലാലും ജോഷിയും. ഇരുവരും ഒന്നിച്ച ഒരുപിടി മികച്ച സിനിമകൾ മലയാളികൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. റമ്പാൻ എന്നാണ് ചിത്രത്തിൻ്റെ പേര്. ചിത്രം പ്രഖ്യാപിച്ച് കൊണ്ട് മുമ്പ് പുറത്തിറക്കിയ പോസ്റ്ററിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരം പുറത്തുവരികയാണ്. റമ്പാന്റെ ഷൂട്ടിംങ് ഈ വർഷം അവസാനം തന്നെ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. എമ്പുരാൻ, വൃഷഭ എന്നിവയുടെ ഷൂട്ടിംങിന് […]
ടർബോ ജോസിനെ മാസാക്കിയ ‘ബേണൗട്ട് ദി എൻജിൻ’ ട്രാക്ക് എത്തി
മമ്മൂട്ടി നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ടര്‍ബോ. ടര്‍ബോ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ എൻഡ് ക്രെഡിറ്റ്സിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ഇംഗ്ലീഷ് ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ബേണൗട്ട് ദി എൻജിൻ എന്ന ട്രാക്ക് ആണ് എത്തിയിരിക്കുന്നത്. ഭ്രമയുഗത്തിന് ശേഷം ക്രിസ്റ്റോ സേവ്യർ വീണ്ടുമൊരു മമ്മൂട്ടി ചിത്രത്തിന് സംഗീതം പകർന്നത് ടർബോയിലൂടെയാണ്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ക്രിസ്റ്റോയുടെ സംഗീതത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. […]