13 Nov, 2025
1 min read

“എത്ര വട്ടം കണ്ടാലും മടുക്കാത്ത ഒരു ഫിലിം ആണ് സ്പിരിറ്റ്‌” ; കുറിപ്പ് വൈറൽ

നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ഭാവാഭിനയത്തിത്തിൻ്റെ അത്യുന്നതങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടനാണ് മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ. മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം ലോകമെങ്ങുമുള്ള ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. പറയുന്ന വിഷയം കൊണ്ടും മോഹന്‍ലാലിന്‍റെ പാത്രസൃഷ്ടികൊണ്ടും അദ്ദേഹത്തിന്‍റെ പ്രകടനം കൊണ്ടുമൊക്കെ അക്കൂട്ടത്തില്‍ വേറിട്ടുനിന്ന ഒന്നാണ് 2012ല്‍ പുറത്തെത്തിയ സ്പിരിറ്റ്. തിലകന്‍, മധു, കല്‍പന എന്നിങ്ങനെ മികച്ച അഭിനേതാക്കളുടെ സാന്നിധ്യം, ഷഹബാസ് അമന്‍റെ സംഗീതം, വേണുവിന്‍റെ ഛായാഗ്രഹണം.. […]

1 min read

പത്ര മുതലാളിയായി അജു വർഗ്ഗീസ്; ‘പടക്കുതിര’യുടെ ചിത്രീകരണം തുടങ്ങി

അജു വ‍ര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജയും സ്വിച്ചോൺ ക‍ർമ്മവും മൂവാറ്റുപുഴ വാളകത്ത് വെച്ച് ഞായറാഴ്ച നടന്നു. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്‍റെ മകനായ നന്ദകുമാര്‍ തന്‍റെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ് […]

1 min read

“സിനിമ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം മൊഴി നൽകിയവർക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്” ; ആസിഫ് അലി

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍‌ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് നടന്‍ ആസിഫ് അലി. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നൽകിയവരെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ ആസിഫലി. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും എന്ന് അറിയിച്ചു. റിപ്പോർട്ട്‌ വായിക്കാതെ കൂടുതൽ പറയാനില്ല. സിനിമ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം മൊഴി നൽകിയവർക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ആസിഫലി പറഞ്ഞു. സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ […]

1 min read

ഓപ്പണിംഗ് കളക്ഷനില്‍ ഞെട്ടിച്ച് മണിച്ചിത്രത്താഴ്…!! വീണ്ടുമെത്തി നേടിയ കണക്ക് വിവരങ്ങൾ

ഇന്ത്യൻ സിനിമയുടെ വിസ്മയ ചിത്രമാണ് 1993ൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. 30 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മോഡി നഷ്ടപ്പെടാത്ത ചിത്രം പുതിയ രൂപത്തിൽ 4K മാസ്റ്ററിംഗ് ചെയ്ത് റീറിലീസിന് എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വീണ്ടും തിയേറ്ററിൽ എത്തിയപ്പോൾ അഭൂതപൂര്‍വമായ സ്വീകാര്യതയാണ് മണിച്ചിത്രത്താഴിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി മണിച്ചിത്രത്താഴ് സിനിമ 50 ലക്ഷം രൂപ നേടിയിരിക്കുകയാണെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. മധുമുട്ടത്തിന്റെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്തത് ഫാസിലായിരുന്നു. പ്രിയദര്‍ശന്‍, സിബി മലയില്‍, […]

1 min read

കാതൽ സിനിമയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി ജാഗ്രതാ കമ്മീഷൻ

മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡ് നേടിയ കാതൽ സിനിമയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി ജാഗ്രതാ കമ്മീഷൻ. സ്വവർഗബന്ധങ്ങളെ കത്തോലിക്കാ സഭയും പോപും അംഗീകരിച്ചു എന്ന പ്രചരണം വസ്തുത വിരുദ്ധമാണെന്നും എന്നാൽ വ്യക്തികളെ അവരുടെ ലൈംഗിക ആഭിമുഖ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒറ്റപ്പെടുത്താതെ കാരുണ്യത്തോടെ ഉൾക്കൊള്ളുന്ന സമീപനമാണ് സഭയുടേതെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കാതൽ സിനിമയുടെ പ്രമേയത്തിലെ അപകടങ്ങളെ കമ്മീഷൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ റിലീസ് ചെയ്തപ്പോഴും അവാർഡ് ലഭിച്ചപ്പോഴും ഇതേ നിലപാടാണ് സ്വീകരിച്ചത്. മികച്ച സംസ്ഥാന […]

1 min read

വമ്പന്‍ അപ്‌ഡേറ്റ്….; ബറോസ് റിലീസ് വെളിപ്പെടുത്തി മോഹന്‍ലാല്‍

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ബറോസ്. ബറോസിന്റെ ഒഫിഷ്യൽ ലോഞ്ചും അതിനു ശേഷമുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. 2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബറോസ് ഓക്ടോബർ 3ന് ആകും തിയറ്ററിൽ എത്തുക. നേരത്തെ സെപ്റ്റംബർ 12ന് ചിത്രം റിലീസ് […]

1 min read

പുത്തൻ ദൃശ്യമികവിൽ മണിച്ചിത്രത്താഴ് ..!! 1993ൽ ഇരുപത്തിയാറ് തിയറ്റർ, രണ്ടാം വരവിൽ നൂറിലേറെ

ഫാസിൽ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിൻ്റെ ഫോർകെ പതിപ്പ് ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. മുപ്പത്തി ഒന്ന് വർഷങ്ങൾ പിന്നിട്ടതിന് പിന്നാലെ പുത്തൻ ദൃശ്യമികവിൽ മണിച്ചിത്രത്താഴ് എത്തിയപ്പോൾ ആരാധക ആവേശം വാനോളം ആയിരുന്നു. ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ തന്നെ അതിന് തെളിവാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റുകളുടെ വിവരങ്ങൾ പുറത്തുവരികയാണ്. ആദ്യകാല റിലീസുമായി ബന്ധപ്പെട്ടതാണ് ഇത്. 1993 ഡിസംബറിൽ മണിച്ചിത്രത്താഴ് ഇരുപത്തി ആറ് തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. […]

1 min read

‘സൗദി വെള്ളക്ക’യിലൂടെ വീണ്ടും ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ സന്ദീപ് സേനൻ

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇക്കുറിയും മലയാള സിനിമയുടെ തിളക്കം. തരുൺ മൂർത്തി സംവിധാനം ചെയ്ത് സന്ദീപ് സേനൻ നിർമ്മിച്ച ‘സൗദി വെള്ളക്ക’ ഇക്കുറി മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ സന്ദീപ് സേനൻ നിർമ്മിച്ച ചിത്രമെത്തിയിരിക്കുന്നത്. 2018-ൽ സന്ദീപ് സേനൻ നിർമ്മിച്ച ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022-ൽ സെൻസർ ചെയ്ത സിനിമകള്‍ക്കുള്ള പുരസ്കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘സൗദി […]

1 min read

State Film Awards: പൃഥ്വിരാജ് മികച്ച നടൻ, നടിമാർ ഉർവശി, ബീന ആർ ചന്ദ്രൻ; കാതൽ മികച്ച ചിത്രം

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ ആടുജീവിതം) അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ […]

1 min read

രണ്ടിടത്തും മമ്മൂട്ടിയുണ്ട്…; ആകാംക്ഷയുടെ മുൾമുനയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 70മത് ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമാണ് ഒരുദിവസം നടക്കുന്നത്. 2022ലെ പുരസ്കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്. പകൽ മൂന്നിനാണ് പ്രഖ്യാപനം. അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം രാവിലെ 11 മണിക്ക് നടക്കും. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരിഗണിക്കുന്നത്. ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരത്തിൽ മലയാള താരം മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലെന്ന് വാർത്തകൾ വന്നിരുന്നു. […]