“A R Rahman യുഗം അവസാനിച്ചു അനിരുധിന്റെ മുൻപിൽ ARR ഒന്നുമല്ല” ; കുറിപ്പ് വൈറൽ
എത്ര വലിയ സൂപ്പർസ്റ്റാർ സിനിമയാണെങ്കിലും അതിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം. പ്രിയ താരങ്ങളുടെ മാസ് എൻട്രിക്ക് മാസ് ബിജിഎമ്മും ആരാധകരെ ആനന്ദത്തിന്റെ പരമോന്നതിയിലെത്തിക്കുന്ന ഗാനങ്ങളുമെല്ലാം സിനിമയുടെ വിജയത്തിന് ഇന്ന് അനിവാര്യമായി മാറിയിരിക്കുകയാണ്. തുടർച്ചയായി ഹിറ്റ് ആൽബങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോൾ എ ആർ റഹ്മാനുമായി പ്രേക്ഷകർ താരതമ്യം ചെയ്തിരുന്നു. റഹ്മാൻ സംഗീതം ചെയ്ത ഇന്ത്യൻ്റെ രണ്ടാം ഭാഗത്തിൽ അനിരുദ്ധ് സംഗീതം നൽകിയപ്പോൾ ഫാൻ ഫൈറ്റ് മൂർദ്ധന്യത്തിലെത്തി. പലരും റഹ്മാന് മുകളിൽ അനിരുദ്ധിനെ പ്രതിഷ്ഠിച്ചു. […]
ചന്തൂന്‍റെ ഇടികൾക്ക് കൂട്ടായി ഇനി യൂത്ത് സെൻസേഷൻ ഡബ്‍സിയുടെ പാട്ടും ; ‘ഇടിയൻ ചന്തു’വിലെ ആദ്യ ഗാനം
ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ഇടിയൻ ചന്തു’വിലെ ഡബ്‍സി പാടിയ ആദ്യ ഗാനം പുറത്തിറങ്ങി. ”കണ്ടാലും കൊണ്ടാലും പഠിക്കാത്ത നാട്ടാരേ…” എന്ന് തുടങ്ങുന്ന ഗാനം ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്‍റെ വരികള്‍ക്ക് ദീപക് ദേവാണ് ഈണം നൽകിയിരിക്കുന്നത്. ഇന്നലെയാണ് ‘ഇടിയൻ ചന്തു’ മ്യൂസിക് ലോഞ്ച് നടൻ മമ്മൂട്ടി നിർവ്വഹിച്ചത്. ‘ചന്തൂനെ തോൽപ്പിക്കാൻ ആവൂല്ലെടാ…’ എന്ന വരികളാണ് പാട്ടിലെ ഹുക്ക് ലൈൻ. യൂത്ത് സെൻസേഷൻ ഡബ്സിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആക്ഷനോടൊപ്പം നർമ്മവും വൈകാരിക […]
“ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം”
സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ ആസിഫ് അലിക്ക് പൂർണ പിന്തുണയുമായി മലയാള സിനിമാഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. സംഘടനയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജ് വഴിയാണ് ആസിഫ് അലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം’, എന്നാണ് നടന്റെ ഫോട്ടോയ്ക്ക് ഒപ്പം സംഘടന കുറിച്ചത്. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരു ആന്തോളജി ചിത്രം ഒരുങ്ങുന്നുണ്ട്. ഇതിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെ കഴിഞ്ഞ ദിവസം ആയിരുന്നു ആസിഫ് […]
‘പുരസ്കാരം നല്‍കാന്‍ വന്ന ആസിഫിനെ അപമാനിച്ചു’; രമേഷ് നാരായണനെതിരെ വിമര്‍ശനം
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ട്രെയ്ലർ ലോഞ്ച് നടന്നത്. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാഗമാവുന്ന ആന്തോളജി സീരീസ് ഓരോ സിനിമയായി ഒടിടിയിൽ കാണാനാകും. ആഗസ്റ്റ് 15ന് ഈ അന്തോളജി […]
കുട്ടി ആരാധകന് പിറന്നാള്‍ സമ്മാനവുമായി മമ്മൂട്ടി…!! വീഡിയോ വൈറൽ
ഒരു സിനിമയുടെ സെറ്റില്‍ എല്ലാം കാണുന്നയാളാണ് മമ്മൂട്ടിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. വിശേഷിച്ചും അദ്ദേഹത്തെ നായകനാക്കി സംവിധായകരായി അരങ്ങേറ്റം നടത്തിയവര്‍. ഇപ്പോഴിതാ ഒരു കുട്ടി ആരാധകന് മമ്മൂട്ടി പിറന്നാള്‍ സമ്മാനം നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. https://www.instagram.com/reel/C9bvBerSM3V/?igsh=YzFwbGpreGt3ZmEy ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്ത് താമസിക്കുന്ന മഹാദേവ് എന്ന കുട്ടി ആരാധകന്‍ എല്ലാ ദിവസവും എല്ലാ ദിവസവും ഷൂട്ടിംഗ് കാണാന്‍ എത്തും. കുട്ടിയുടെ പിറന്നാള്‍ […]
150 കോടിയോ…?? ഇന്ത്യൻ 2 ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം
സ്വന്തം മകൻ അനീതി ചെയ്താൽ പോലും അതിനെതിരെ ശബ്‍ദിക്കാൻ ചങ്കൂറ്റമുള്ളയാള്‍. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ സ്വാർത്ഥതയുടെ ആള്‍രൂപങ്ങളായി മാറുന്നതിനെതിരെ ആയിരുന്നു 28 വർഷം മുൻപ് സേനാപതിയുടെ ശബ്‍ദം ഉയർന്നത്. ആ സേനാപതി അനീതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നയിക്കാൻ വീണ്ടും എത്തിയിരിക്കുകയാണ് . പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ‘ഇന്ത്യൻ’ എന്ന ഇതിഹാസ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ ജൂലൈ 12നായിരുന്നു റിലീസ് ചെയ്തത്. ഇന്ത്യന്‍ 2 ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം വാര്‍ത്തകളില്‍ […]
റെക്കോർഡ് പെരുമഴ…!! ബോക്സ് ഓഫീസിൽ 1400 കോടി കടന്ന് ‘കല്‍ക്കി 2898 എഡി
പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. നാഗ് അശ്വിന്‍ സംവിധാനം […]
“കമൽ സാറിന്റെ ഗെറ്റപ്പുകളും പെർഫോമൻസുമെല്ലാം ഒന്നിനൊന്ന് കിടുവായിരുന്നു ” ; ഇന്ത്യൻ 2 കണ്ട പ്രേക്ഷകൻ
ചില സിനിമകൾ അങ്ങനെയാണ്, റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം പ്രേക്ഷകരുടെ മനസിൽ കിടക്കും. ഇത്തരത്തിലുള്ള ചില സിനിമകളുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവരും ഏറെയാണ്. അത്തരത്തിലൊരു സിനിമയാണ് ഇന്ത്യൻ. അനീതിയ്ക്ക് എതിരെ ശബ്ദം ഉയർത്തിയ സേനാപതിയായി കമൽഹാസൻ നിറഞ്ഞാടിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. സിനിമയുടെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 ഇന്നലെയാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ഇന്ത്യൻ നൽകിയ സിനിമാനുഭവം തന്നെയാണ് രണ്ടാം ഭാഗത്തിലേക്കും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്ന ഘടകം. ആ ആകാംക്ഷയെ […]
“അന്നൊക്കെ ഒരു ഷർട്ട് തുന്നിക്കിട്ടുക എന്നത് വലിയൊരു കാര്യം, ഇന്നും അത് ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്നു” ; മോഹൻലാൽ
തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. പലപ്പോഴും മോഹൻലാൽ പറയുന്ന പഴയ കാല ഓർമകളും അനുഭവങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അത് സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവയായിരിക്കും. അത്തരത്തിൽ ഇന്നും അമൂല്യമായി […]
“ടോപ്പ് 10 ടെററിസ്റ്റുകളില്‍ മൂന്നാമനാണ് ഖുറേഷി” ; 10 വര്‍ഷം മുന്‍പ് ആ പൃഥ്വിരാജ് കഥാപാത്രം പറഞ്ഞു: വൈറൽ വീഡിയോ
സോഷ്യല്‍ മീഡിയ കാലത്ത് സിനിമകളിലെ ഹിഡണ്‍ ഡീറ്റെയില്‍സ് കണ്ടുപിടിക്കുന്നത് സിനിമാപ്രേമികളുടെ ഒരു ഹോബിയാണ്. കൌതുകകരവും രസകരവുമായ ചില ഡയലോഗുകളും സന്ദര്‍ഭങ്ങളുമൊക്കെ റീല്‍സിലും മറ്റും തരംഗമാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായ ഒരു ചെറു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ദിലീഷ് നായരുടെ സംവിധാനത്തില്‍ 2014 ല്‍ പുറത്തിറങ്ങിയ ടമാര്‍ പഠാന്‍ എന്ന ചിത്രത്തിലേതാണ് പ്രസ്തുത രംഗം. എസിപി പൌരന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജമ്പര്‍ തമ്പി, ട്യൂബ്‍ലൈറ്റ് മണി എന്നീ കേന്ദ്ര കഥാപാത്രങ്ങളായി ബാബുരാജും […]