മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും..! വരുന്നത് പ്രിയദർശൻ്റെ 100-ാം സിനിമയില്‍
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ സംവിധായകനാണ് പ്രിയദര്‍ശന്‍. ഒരേസമയം എന്റര്‍ടെയ്‌നറുകളും കലാമൂല്യമുള്ള സിനിമകളും പ്രിയദര്‍ശന്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കാനും പൊട്ടിക്കരയാനും ഹൃദയം തൊട്ട് സ്‌നേഹിക്കാനുമൊക്കെ പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് സാധിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഒട്ടനവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.മോഹന്‍ലാലിനെ നായകനാക്കി ഏകദേശം നാല്‍പത് ചിത്രങ്ങള്‍ വരെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു. പ്രിയദര്‍ശന്‍ ഒരു സിനിമയ്ക്ക് വേണ്ടി വിളിയ്ക്കുമ്പോള്‍ മോഹന്‍ലാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ചോദിക്കറില്ല. പലപ്പോഴും തിരക്കഥ പോലും പൂര്‍ത്തിയായിട്ടുണ്ടാവില്ല. ഷൂട്ടിങിന് ഇടയിലാണ് പല സിനിമയും പൂര്‍ണ്ണതയിലെത്തിയത്.1984 ല്‍ പുറത്തിറങ്ങിയ […]
നിവിൻ പോളി പീഡിപ്പിച്ചെന്ന് പരാതി ; ആരോപണങ്ങൾ അസത്യമെന്ന് താരം
നടൻ നിവിൻ പോളിക്കെതിരെ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടന്‍ നിവിൻ പോളി രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്ന് നിവിൻ പോളി പ്രതികരിച്ചു. സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്ന് നിവിൻ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിൻ പോളിയടക്കമുള്ളവർക്കെതിരെ പീഡന പരാതി നൽകിയത്. പരാതിയിൽ പ്രത്യേക അന്വേഷണ സംഘം […]
“മമ്മൂട്ടി സ്ത്രീകളുടെ അടുത്ത് കുറച്ച് അകലം പാലിച്ച് നിൽക്കും” ; ഭാഗ്യലക്ഷ്മി
സിനിമാമേഖലയിൽ പ്രഗത്ഭയായ ഡബ്ബിങ് ആർട്ടിസ്റ്റാണ് അഭിനേത്രി കൂടിയായ ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് താരം ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയശേഷമായിരുന്നു.ഇപ്പോൾ മലയാള സിനിമാ രംഗത്ത് വലിയ വിവാദങ്ങൾ നടന്ന് കൊണ്ടിരിക്കെ ചാനൽ ചർച്ചകളിലെ സ്ഥിര സാന്നിധ്യമാണിപ്പോൾ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ഭാഗ്യലക്ഷ്മിയുടെ നിലപാട്. മലയാള സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ശുദ്ധികലശം അനിവാര്യമാണെന്നും ഓരോ മേഖലയിലും ഇത്തരത്തിലുള്ള കമ്മിറ്റികൾ രൂപീകരിച്ചാൽ ഇതിന്റെ ഇരട്ടി വെളിപ്പെടുത്തലുകളുമായി സ്ത്രീകൾ രംഗത്തെത്തുമെന്നും ഭാഗ്യലക്ഷ്മി […]
എമ്പുരാനിലെ മോഹൻലാലിന്റെ ഗോഡ്‍ഫാദറോ മമ്മൂട്ടി? അപ്‌ഡേറ്റ് പുറത്ത്
മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എമ്പുരാൻ’. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് ഏറെ ആവേശം പകരുന്നൊരു വാർത്തകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മമ്മൂട്ടിയും എമ്പുരാനില്‍ മോഹൻലാലിനൊപ്പമുണ്ടാകുമെന്നതായിരുന്നു ആ വാര്‍ത്ത. എന്നാല്‍ ഇതില്‍ സത്യവസ്ഥയില്ലെന്നാണ് ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ വിശദീകരിച്ചിരിക്കുന്നത്. എമ്പുരാനില്‍ നായകൻ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പ്രധാനമായും ഖുറേഷി അബ്രാം ആണ്. ഖുറേഷി അബ്രാമിന്റെ ഗോഡ്‍ഫാദറായി മമ്മൂട്ടി ചിത്രത്തില്‍ എത്തും […]
തിയേറ്ററുകളിൽ ആറാടാൻ അറക്കൽ മാധവനുണ്ണി വീണ്ടും വരുന്നു…!! വല്യേട്ടൻ റീ റിലീസിന്
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വിജയ ചിത്രങ്ങളിലൊന്നാണ് വല്ല്യേട്ടൻ. മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാറായും വല്യേട്ടനായുമൊക്കെ അറിയപ്പെടാൻ തുടങ്ങുന്നത് വല്യേട്ടൻ സിനിമയ്ക്ക് ശേഷമാണ്. ‘വല്ല്യേട്ടനി’ല്ലാതെ മലയാളികള്‍ക്ക് ഒരാഘോഷവും ഉണ്ടവാറില്ലെന്ന സ്ഥിതിവിശേഷമായിരുന്നു കുറേനാള്‍ മുന്‍പ് വരെ. വിവിധ ചാനലുകളിലായി നിരവധി തവണയാണ് ഈ സിനിമ സംപ്രേഷണം ചെയ്തത്. അതിനാല്‍ത്തന്നെ ചിത്രത്തിലെ ഡയലോഗുകളും ആക്ഷനുമൊക്കെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അറക്കല്‍ മാധവനുണ്ണി എന്ന് നിസംശയം പറയാം. ചിത്രം വീണ്ടും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണെന്ന് നേരത്തെ […]
“നമ്മൾ എന്നും അഭിമാനത്തോടെ കാണേണ്ട ഒന്നിനെ കരിവാരിതേച്ച് ആക്ഷേപിയ്ക്കുന്നത് അപഹാസ്യമാണ്”
മലയാളം സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ നിരവധി കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളം സിനിമ മേഖലയിൽ ഉടലെടുത്ത വിവാദങ്ങൾ ഇന്ത്യയൊട്ടാകെ ശ്രദ്ധയാകർഷിക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സന്തോഷ് ടി കുരുവിള ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം #ഇല്ലംചുടണോ ? നമ്മൾ എന്നും അഭിമാനത്തോടെ കാണേണ്ട ഒന്നിനെ കരിവാരിതേച്ച് ആക്ഷേപിയ്ക്കുന്നത് […]
‘തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ’ ; നടന്‍ ജയസൂര്യ
തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടൻ ജയസൂര്യ ഫേസ്ബുക്ക് കുറിപ്പിൽ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിക്കുന്നു. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.ഇന്ന് തന്‍റെ ജന്മദിനമാണെന്നും ഈ ജന്മദിനം ഏറ്റവും ദുഖപൂര്‍ണ്ണമാക്കിയതിനും അതില്‍ പങ്കാളികളായവര്‍ക്കും നന്ദി എന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സത്യം ചെരിപ്പ് ധരിക്കുന്പോഴേയ്ക്കും നുണ ലോകസഞ്ചാരം […]
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ല, സിനിമാ രംഗം ആകെയാണെന്ന് മോഹൻലാൽ
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ല, സിനിമാ രംഗം ആകെയാണെന്ന് മോഹൻലാൽ. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നിർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. […]
“എന്ത് ബേസിലാണ് ഒരു തൊഴിലിടത്ത് മാർക്കറ്റ് വാല്യൂ അടിസ്ഥാനപെടുത്തി പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്, പാർവതിയെ പോലെ ഒരാളിൽ നിന്നും ഇത്തരം സ്റ്റേറ്റ്മെന്റ് പ്രതീക്ഷിച്ചില്ല.”
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓരോ ദിവസവും പുതിയ പുതിയ തുറന്ന് പറച്ചിലുമായി നടിമാർ രംഗത്തെത്തിയിരുന്നു. ഇതിൽ നടി പാർവ്വതി തിരുവോത്ത് സിനിമ മേഖലയിലെ വേതനത്തെ കുറിച്ചെല്ലാം സംസാരിച്ചത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്താണ് തൊഴിലിടം എന്നത് സംബന്ധിച്ച് ആർക്കും വ്യക്തമായ ധാരണയില്ലന്നും വിപണി മൂല്യമാണ് വേതനം നിശ്ചയിക്കുന്നത് എന്നാണ് പലരും പറയുന്നത്. പുരുഷൻമാരായ താരങ്ങൾക്ക് എല്ലായ്പ്പോഴും വേതനം മുകളിലോട്ടാണ് പോകുന്നത്. എന്നാൽ സ്ത്രീകൾക്ക് അടിസ്ഥാന വേതനം പോലും ലഭിക്കുന്നില്ല. എന്റെ അഭിപ്രായമാണ് ഞാൻ […]
വിജയിയുടെ ഗോട്ടിൽ മോഹൻലാൽ?? ചിത്രം പങ്കുവച്ച് ‘ഗോട്ട്’ സംവിധായകന്‍ വെങ്കട് പ്രഭു
മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. ഒരേയൊരു ലാലേട്ടനോടൊപ്പം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം മോഹന്‍ലാലിനെ ടാഗ് ചെയ്തിട്ടുമുണ്ട്. ഗായകനും നടനുമായ പ്രേംജി അമരനും മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാലിന് നന്ദി പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെയാണ് പ്രേംജി അമരന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചെന്നൈയില്‍ വച്ച് എടുത്തതാണ് ചിത്രങ്ങള്‍. വിജയ് നായകനാവുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) ആണ് വെങ്കട് പ്രഭുവിന്‍റേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന […]