“മോഹൻലാലിനെക്കാൾ 1000 മടങ്ങ് അധിക്ഷേപം മമ്മൂട്ടി ഏറ്റുവാങ്ങി” ; ‘അമ്മ’ സംഘടനക്കെതിരെ AIYF പ്രസിഡൻ്റ്
സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ‘അമ്മ’ സംഘടന നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലായിരുന്നു നടപടി. ഈ പശ്ചാത്തലത്തിലാണ് എൻ അരുൺ പ്രതികരണവുമായി എത്തിയത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കുറിപ്പിൻ്റെ പൂർണരൂപം മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ A.M.M.A […]
‘മനോരഥങ്ങൾ’ : 9 എംടി കഥകള്‍ 8 സംവിധായകര്‍ പ്രമുഖ അഭിനേതാക്കള്‍…!! ട്രെയ്ലർ ഏറ്റെടുത്ത് പ്രേക്ഷകർ
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലിച്ചിത്രം ‘മനോരഥങ്ങൾ’ റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാഗമാവുന്ന ആന്തോളജി സീരീസ് സീ5ലൂടെ ആഗസ്റ്റ് 15നാണ് റിലീസ് ചെയ്യുന്നത്. സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്,രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എം ടിയുടെ മകളും പ്രശസ്ത […]
ഓണം റീലീസായി ടോവിനോയുടെ ‘അജയന്റെ രണ്ടാം മോഷണം’ എത്തുന്നു
ടോവിനോ തോമസ് ട്രിപിൾ റോളിൽ എത്തുന്ന എആര്‍എം ഓണം റീലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെതായി ഇന്ന് പുറത്തു വന്ന മോഷൻ പോസ്റ്ററിലൂടെയാണ് ഓണം റിലീസായി എആര്‍എം എത്തും എന്ന അപ്ഡേറ്റ് അണിയറക്കാർ പുറത്തു വിട്ടത്. 3 ഡി യിലും 2 ഡിയിലുമായി എആര്‍എം പ്രദർശനത്തിനെത്തും,മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന […]
ഓണത്തിന് ബറോസ് എത്തില്ലേ..?? സ്ക്രീനിൽ ‘സംവിധാനം മോഹൻലാൽ’ തെളിയാൻ വൈകുമെന്ന് റിപ്പോർട്ട്
സംവിധാനം മോഹൻലാൽ’, ബിഗ് സ്ക്രീനിൽ ഈ എഴുത്ത് കാണാൻ കാത്തിരിക്കുന്നവരാണ് ഓരോ മോഹൻലാൽ ആരാധകരും സിനിമാസ്വാദകരും. ബറോസ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയാൻ ഒരുങ്ങുന്നത്. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായാണ് മോഹൻലാൽ തന്റെ സിനിമ ഒരുക്കിയത്. മുണ്ടും മടക്കി കുത്തി, മീശ പിരിച്ച് മാസ് ആക്ഷനുമായി ബിഗ് സ്ക്രീനിൽ തിളങ്ങിയ അദ്ദേഹം സംവിധായകനാകുമ്പോൾ എങ്ങനെയുണ്ടാകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഒട്ടനവധിപേർ. സെപ്റ്റംബർ 12നാണ് ബറോസ് റിലീസിന് ഒരുങ്ങുന്നത്. എന്നാൽ […]
കുത്തിമറിഞ്ഞ് ഒഴുകുന്ന പുഴയിൽ ഡ്യൂപ്പില്ലാതെ ലാൽ സാർ; ‘ഓളവും തീരവും’ ഷൂട്ടിംഗ് അനുഭവം
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നൊരു ആന്തോളജി സിനിമയുണ്ട്. പേര് മനോരഥങ്ങൾ. മലയാളത്തിന്റെ പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ഏവരും കാത്തിരിക്കുന്നത് മോഹൻലാൽ പടം കാണാനാകും. ഓളവും തീരവും എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. പ്രിയദർശൻ ആണ് സംവിധാനം. ഓളവും തീരത്തിലും പുഴയിൽ നിന്നുമുള്ള രംഗങ്ങൾ ഉണ്ട്. ഈ രംഗങ്ങൾ മോഹൻലാൽ തന്നെയാണ് ചെയ്തതെന്നും ഡ്യൂപ്പ് വേണ്ടെന്ന് അദ്ദേഹം തന്നെ പറയുക ആയിരുന്നുവെന്നും പറയുകയാണ് ലൈൻ പ്രൊഡ്യൂസർ സുധീർ. മൈൽ സ്റ്റോൺ മേക്കേഴ്സിന് […]
ഒടിടി റിലീസിന് പിന്നാലെ കൈയടി നേടി മമ്മൂട്ടിയുടെ ‘ടര്‍ബോ’യിലെ ആ രംഗം
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ഇന്നലെയാണ് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. മെയ് 23 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രമുഖ സോണി ലിവിലൂടെയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. തിയറ്ററുകളില്‍ വിജയം നേടിയ ചിത്രത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിശേഷിച്ചും ചിത്രത്തിലെ ഒരു സീക്വന്‍സിനെക്കുറിച്ചാണ് സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗവും എടുത്ത് പറയുന്നത്. ഒരു കാര്‍ ചേസ് സീന്‍ ആണ് അത്. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രസ്തുത ചേസ് […]
ചതിയുടെ കാണാക്കാഴ്ചകളിലൂടെ ഒരു റോളർകോസ്റ്റർ റൈഡ്! ‘ചെക്ക് മേറ്റ്’ റിവ്യൂ വായിക്കാം
പുതുമയുള്ളൊരു കഥ, പുത്തൻ കാഴ്ചകളുടെ ലോകം, പുതുപുത്തൻ ജീവിതങ്ങളിലൂടെയൊരു സഞ്ചാരം. അനൂപ് മേനോൻ നായകനായി ഇന്ന് തിയേറ്ററുകളിലെത്തിയ ‘ചെക്ക് മേറ്റ്’ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ചുവടുപിടിച്ചുകൊണ്ട് മലയാളികൾക്ക് ഇതുവരെ കാണാത്തതും കേൾക്കാത്തതും അനുഭവിക്കാത്തതുമായ ഒരു പുതിയ ലോകം പരിചയപ്പെടുത്തിയിരിക്കുകയാണ് ചിത്രം. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ചിരിക്കുന്ന ‘ചെക്ക് മേറ്റ്’ പറയുന്നത് സ്വന്തം നിലനിൽപ്പിനായി എന്തും ചെയ്യാൻ മടിയില്ലാത്ത ഫിലിപ്പ് കുര്യൻ എന്നൊരു അമേരിക്കൻ മലയാളിയുടേയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരുടേയും കഥയാണ്. പാലായിൽ നിന്ന് […]
മോഹന്‍ലാലിനെതിരായ അധിക്ഷേപ പരാമര്‍ശം; ‘ചെകുത്താൻ’ പോലീസ് കസ്റ്റഡിയിൽ
നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനലിലൂടെ നടത്തിയതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു വെന്ന വാർത്തയാണ് പുറത്തുവരുന്നത്. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം കേസെടുത്ത പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ […]
ഒരു കയ്യില്‍ തോക്കും മറുകയ്യില്‍ കോടാലിയും…!! ടെററര്‍ ലുക്കില്‍ഫഹദ് : ‘പുഷ്പ 2’ ടീമിന്‍റെ വന്‍ അപ്ഡേറ്റ് !
ഇന്ത്യയെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2- ദ റൂൾ. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനംചെയ്യുന്ന ചിത്രം ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ പിറന്നാൾ ദിനത്തില്‍ ‘പുഷ്പ 2’വിലെ ഫഹദിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പുഷ്പ രണ്ടാം ഭാഗത്തിലെ ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന ക്രൂരനായ വില്ലന്‍ പൊലീസായി ഫഹദിന്‍റെ പ്രകടനം ഉറപ്പിക്കുന്നതാണ് പോസ്റ്റര്‍. ഒന്നാം ഭാഗത്ത് അവസാന ഭാഗത്ത് എത്തി ഏറെ പ്രശംസ നേടിയ ഫഹദിന്‍റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തില്‍ […]
മാറുന്ന മലയാള സിനിമയുടെ പുതിയ മുഖം! അനൂപ് മേനോൻ നായകനാകുന്ന ‘ചെക്ക് മേറ്റ്’ നാളെ മുതൽ
മുത്തച്ഛൻ, മുത്തശ്ശി, അച്ഛൻ, അമ്മ, മകൻ, മകൾ, മരുമകൻ, മരുമകൾ, അയൽക്കാർ, ബന്ധുക്കൾ, കാമുകൻ, കാമുകി…തുടങ്ങിയ കഥാപാത്രങ്ങൾ ഉൾപ്പെട്ട നാട്ടിൻ പുറത്തുള്ള കുടുംബങ്ങളിലും മറ്റുമുള്ള കഥകളായിരുന്നു ഒരിക്കൽ മലയാളികൾക്ക് പ്രിയം. നാട്ടിലെ മാറ്റങ്ങൾ സിനിമയിലും പ്രതിഫലിച്ചപ്പോൾ പതിയെ പതിയെ മെട്രോ കൾച്ചർ സിനിമകളിലെ കഥാപാത്രങ്ങളിലും വന്ന് തുടങ്ങി. മാറിയ മലയാള സിനിമയുടെ ചുവടുപിടിച്ചുകൊണ്ട് മലയാളികൾക്ക് ഇതുവരെ കാണാത്തതും കേൾക്കാത്തതും അനുഭവിക്കാത്തതുമായ ഒരു പുതിയ ലോകം പരിചയപ്പെടുത്തുന്ന സിനിമയായി നാളെ മുതൽ തിയേറ്ററുകളിലെത്തുകയാണ് അനൂപ് മേനോൻ നായകനായെത്തുന്ന ‘ചെക്ക് […]