പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട 35 മലയാള സിനിമകൾ…!! ലിസ്റ്റ് ഇതാ
സിനിമാ പ്രേമികളുടെ സജീവ പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആണ് ഐഎംഡിബി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് അവര്‍. എല്ലാ ഇന്ത്യന്‍ ഭാഷാ സിനിമകളിലെയും എക്കാലത്തെയും ചിത്രങ്ങള്‍ പരിഗണിച്ചുള്ളതാണ് ലിസ്റ്റ്. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്ഥിരമായി വോട്ട് ചെയ്യുന്ന പ്രേക്ഷകരാല്‍ തീരുമാനിക്കപ്പെട്ടതാണ് ലിസ്റ്റ് എന്ന് ഐഎംഡിബി പറയുന്നു. ടോപ്പ് റേറ്റഡ് 250 ലിസ്റ്റിലെ 35 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നുള്ളതാണ്. എക്കാലത്തെയും മലയാള സിനിമകള്‍ ഈ ലിസ്റ്റിലുണ്ട്. ലിസ്റ്റില്‍ എത്രാമത് […]
“വടക്കൻ വീരഗാഥയും ന്യൂ ഡൽഹിയും ദി കിങ്ങുമൊക്കെ റീ റിലീസ് ചെയ്യട്ടെ… കാണാൻ ആളുകൾ കേറിയേക്കും”
മലയാള സിനിമയിലെ റീ റിലീസ് ട്രെന്‍ഡില്‍ അടുത്തതായി എത്തുന്ന ചിത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രം ഒരു വടക്കന്‍ വീരഗാഥയാണ്. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തെത്തിയ ചിത്രമാണിത്. വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിനെ എംടി വേറിട്ട രീതിയില്‍ നോക്കിക്കണ്ടപ്പോള്‍ പിറന്നത് മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടമാണ്. ഇപോഴിതാ ഇത് സംബന്ധിച്ച് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം ഒരു വടക്കൻ വീരഗാഥ പുതിയ ദൃശ്യ ശബ്ദ വ്യന്യാസങ്ങളുടെ അകമ്പടിയിൽ […]
4കെയിൽ തിളങ്ങാതെ ‘പാലേരി മാണിക്യം’, ഇതുവരെ നേടിയത്
മലയാള സിനിമയിൽ ഇപ്പോൾ റി-റിലീസ് ട്രെന്റാണ്. വർഷങ്ങൾക്ക് മുൻപ് ഗംഭീര പ്രകടനങ്ങൾ കാഴ്ചവച്ച സിനിമകൾ പുത്തൻ സാങ്കേതിക മികവിൽ എത്തുമ്പോൾ പുതുതലമുറ ആവേശത്തോടെ തിയറ്ററുകളിൽ എത്തുകയാണ്. മലയാള സിനിമയിൽ റി റിലീസിന് തുടക്കമിട്ടത് മോഹൻലാൽ ചിത്രം സ്ഫടികം ആയിരുന്നു. ആ ട്രെന്റിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ‘പാലേരി മാണിക്യം- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’. 2009ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ ട്രിപ്പിൾ റോളിൽ ആയിരുന്നു മമ്മൂട്ടി എത്തിയത്. വലിയ ആവേശത്തോടെയാണ് ഫോർ കെയിൽ പാലേരി മാണിക്യം […]
“പുലിമുരുഗനിലേ underrated fight സീൻ!! ഒരിക്കലും മറക്കാൻ കഴിയാത്ത തിയേറ്റർ എക്സ്പീരിയൻസ് “
‘കേട്ടറിവിനേക്കാൾ വലുതാണ് മുരുകൻ എന്ന സത്യം’ ടീസറിൽ ഈ ഡയലോഗ് വന്നപ്പോൾ ട്രോൾ ചെയ്തവർ പോലും തിയേറ്ററുകളിൽ ആവേശത്തോടെ കയ്യടിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം തികയുന്നു. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്റെ എട്ടാം വാർഷികം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷമാക്കുകയാണ് മോഹൻലാൽ ആരാധകർ. നിരവധി ആരാധകരാണ് സിനിമയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചുകൊണ്ട് എട്ടാം വാർഷികം ആഘോഷിക്കുന്നത്. ഇപ്പോഴിതാ പുലിമുരുകനിലെ ഒരു ഫൈറ്റ് സീൻ പങ്കുവെച്ച് കുറിച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം […]
സീൻ മാറ്റാൻ സുഷിൻ ശ്യാം ..! ആവേശവും മഞ്ഞുമ്മൽ ബോയ്സും ഗ്രാമിയിലേക്ക്
ലോകത്തിലെ ഒന്നാം നിര സംഗീത പുരസ്കാരമായ ഗ്രാമി അവാര്‍ഡിനുള്ള ശ്രമത്തില്‍ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. സുഷിന്‍ സംഗീതം നല്‍കിയ ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളിലെ സംഗീതമാണ് ഗ്രാമി അവാര്‍ഡിനായി സുഷിന്‍ സമര്‍പ്പിച്ചത്. സംഗീത സംവിധായകന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈക്കാര്യം വ്യക്തമാക്കിയത്. വിഷ്വല്‍ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മല്‍ ബോയ്‌സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിന്‍റെ മ്യൂസിക്കുമാണ് സുഷിന്‍ അയച്ചിരിക്കുന്നത്. ഗ്രാമി അവാര്‍ഡിനായി എന്‍റെ വര്‍ക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് […]
ജീത്തു ജോസഫും മോഹൻലാലും വീണ്ടും.. ഇത്തവണ ഹൊററോ ? ട്രെന്റിങ്ങിൽ കുതിച്ചുകയറി ദൃശ്യം 3
മലയാള സിനിമയിലെ ഹിറ്റ് സംവിധായകനാണ് ജീത്തു ജോസഫ്. ത്രില്ലർ സിനിമകളിലൂടെ ജനപ്രീതി ആർജിച്ച ജീത്തു ജോസഫ് ഈ ലേബലിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. മോഹൻലാൽ-ജീത്തു ജോസഫ് കോംബോ പ്രേക്ഷകർക്ക് എപ്പോഴും പ്രതീക്ഷ നൽകുന്ന ഒത്തുചേരലാണ്. ദൃശ്യം എന്ന സിനിമയ്ക്ക് ശേഷമാണ് ഈ കൂട്ട് കെട്ട് സിനിമാ ലോകത്ത് ചർച്ചയായത്. രണ്ട് ഭാഗങ്ങളായി ഇറങ്ങിയ ദൃശ്യം മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നാണ്. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ചിത്രം കേരളക്കര കണ്ട മികച്ച ക്രൈം ത്രില്ലർ ചിത്രമായി […]
“മോഹൻലാൽ എന്തുകൊണ്ട് സമ്പൂർണ്ണ കലാകാരനാകുന്നു എന്നതിന് വലിയൊരുദാഹരണം ആണ് “യോദ്ധ “
വർഷങ്ങൾക്കു ശേഷവും തെല്ലും പുതുമ ചോരാതെ നിലനിൽക്കാനും പ്രേക്ഷകനിൽ രസം സൃഷ്ടിക്കാനും ആവുകയെന്നത് അപൂർവ്വം ചില സിനിമകൾക്ക് മാത്രം സാധിക്കുന്ന സവിശേഷതയാണ്. അത്തരം ചില സിനിമകൾ പുറത്തിറങ്ങിയ കാലത്തേക്കാൾ പിന്നീടായിരിക്കും കാണികളിലേക്ക് പടർന്നു പന്തലിക്കുക. സംഗീത് ശിവന്റെ ‘യോദ്ധ’ ഈ ഗണത്തിലുള്ള സിനിമയാണ്. നേപ്പാളിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ ലാമ, മധുബാല, ഉര്‍വശി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. എ.ആര്‍ ആദ്യമായി സംഗീതം ഒരുക്കിയ ചിത്രം കൂടിയായിരുന്നു യോദ്ധ. തൈപ്പറമ്പില്‍ അശോകനും അരശുമ്മൂട്ടില്‍ […]
“ലാലേട്ടൻ്റെ വെല്ലുവിളി സീനുകൾ മലയാളികൾക്കെന്നും ഹരമായിരുന്നു ” ; കുറിപ്പ് വൈറൽ
തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കിടയില്‍ അവരിലൊരാളായും, സങ്കടപ്പെടുന്നവരുടെ കണ്ണീരൊപ്പിയും പ്രണയിനികളുടെ കാമുകനായും മോഹൻലാല്‍ കഥാപാത്രങ്ങള്‍ കൂട്ടിനെത്തി. മോഹൻലാൽ എന്ന സൂപ്പർ താരത്തെ ലാലേട്ടൻ എന്ന് മലയാളികൾ ഒരേ സ്വരത്തിൽ വിളിച്ചു. ഇപ്പോഴിതാ മോഹൻലാലിനെ […]
“ദളപതി 69 ” ആദ്യ 1000 കോടിയോ…? പ്രത്യേകതകള്‍ എന്തൊക്കെ?
രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദളപതി 69 താരത്തിന്റെ അവസാന സിനിമയായിരിക്കും എന്നാണ് കരുതുന്നത്. ദളപതി 69ല്‍ സിനിമാ ആരാധകര്‍ക്കൊപ്പം താരങ്ങള്‍ക്കും വലിയ പ്രതീക്ഷകളാണ്. തമിഴകത്ത് നിന്നുള്ള ആദ്യത്തെ 1000 കോടി ചിത്രമാകുമോ ദളപതി 69 എന്നാണ് ഉറ്റുനോക്കുന്നത്. ബാഹുബലി 2 സിനിമ തമിഴിലുമായിട്ടാണ് സംവിധായകൻ രാജമൌലി ചിത്രീകരിച്ചത്. അതിനാല്‍ 1000 കോടിയുടെ കണക്കില്‍ ചിത്രം തമിഴകത്തുണ്ട്. എന്നാല്‍ തനിത്തമിഴില്‍ ഒരു 1000 കോടി ക്ലബി ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നത് വ്യക്തമാണ്. വിജയ്‍യുടെ […]
സംഭവ ബഹുലം ഈ കട്ടിലും മുറിയും; ‘ഒരു കട്ടിൽ ഒരു മുറി’ റിവ്യൂ വായിക്കാം
നമ്മള്‍ താമസിക്കുന്ന മുറിയും നമ്മള്‍ കിടക്കുന്ന കട്ടിലുമൊക്കെ നമ്മളെത്ര മാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ. എത്രയെത്ര ഓർമ്മകളാകും നമ്മുടെ മുറിയും കട്ടിലുമൊക്കെയായി ബന്ധപ്പെട്ടുള്ളത്. അത് ചിലപ്പോൾ സന്തോഷം പകരുന്നതാകും, ചിലപ്പോള്‍ ദുഖിപ്പിക്കുന്നതാകും, മറ്റുചിലപ്പോള്‍ ആശ്വസിപ്പിക്കുന്നതാകും. ഒരു മുറിയും ഒരു കട്ടിലും ചില ജീവിതങ്ങളെ എത്രമാത്രം സ്വാധീനിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രം. സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ […]