ഓളവും തീരവും തീരുമാനിക്കും ‘രണ്ടാമൂഴം’ പ്രിയദര്‍ശന്‍ ചെയ്യണോ വേണ്ടയോ എന്ന് ; സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സജീവ ചര്‍ച്ച
എം. ടി വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമാണ് ‘ഓളവും തിരവും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകനായെത്തുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. 1960ല്‍ എം.ടിയുടെ തന്നെ രചനയില്‍ പി. എം മേനോന്‍ സംവിധാനം ചെയ്ത് ഇതേ പേരില്‍ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്. ഉഷ നന്ദിനി […]
‘കാളിയന്‍’ സിനിമയിലേക്ക് കെ.ജി.എഫ്. സംഗീത സംവിധായകന്‍ ; രവി ബസ്‌റൂറിനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ്
യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് കണ്ടത്മുതല്‍ രാജ്യമെമ്പാടും ശ്രദ്ധിച്ച പേരായിരുന്നു രവി ബസ്‌റൂര്‍. ‘കെജിഎഫി’ന്റെ തകര്‍പ്പന്‍ സംഗീതം ഒരുക്കിയത് രവി ബസ്‌റൂറാണ്. വൈകാരികതയും ആക്ഷനും ഇടകലര്‍ന്ന ചിത്രത്തെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ചത് ഇദ്ദേഹത്തിന്റെ മികവുകൊണ്ടാണ്. കര്‍ണാടകയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് സിനിമാസംഗീതലോകത്തേക്ക് എത്തിയതാണ് രവി ബസൂര്‍. ഇപ്പോഴിതാ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഗീത സംവിധായകനാകാന്‍ ഒരുങ്ങുകയാണ് രവി ബസ്‌റൂര്‍ എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം […]
‘കൊട്ട മധു’വായി പൃഥ്വിയുടെ പരകായപ്രവേശം ; ‘കാപ്പ’യിലെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ‘കടുവ’ എന്ന ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് കടുവയില്‍ എത്തിയത്. ബോക്‌സ്ഓഫീസില്‍ മികച്ച വിജയമാണ് കടുവ നേടിയിരിക്കുന്നത്. 50 കോടി ക്ലബ്ബില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കടുവയുടെ വിജയത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. ചിത്രത്തിന്റെ ഫോട്ടോകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ കാപ്പയുടെ പുതിയ […]
”എഴുത്തുകാരന്റെ ഉള്ള് നിറഞ്ഞ് കാണാന്‍ കഴിവുള്ള നടനാണ് മോഹന്‍ലാല്‍” ; സംവിധായകന്‍ ബ്ലെസി പറയുന്നു
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കിയ തന്മാത്ര മലയാളികളുടെ ഉള്ളു തൊട്ട ചിത്രമായിരുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഏറെ അഭിനന്ദനം ലഭിച്ച കഥാപാത്രമാണ് തന്മാത്രയിലെ രമേശന്‍ നായര്‍. കുടുംബത്തെ വല്ലാതെ സ്‌നേഹിക്കുന്ന അള്‍ഷിമേഴ്‌സ് ബാധിതനായ കഥാപാത്രമായിരുന്നു അത്. അല്‍ഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അതുകൊണ്ടു തന്നെ ഒരുപാട് ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ബ്ലെസി കഥാപാത്രത്തിന് രൂപം നല്‍കിയത്. ഇപ്പോഴിതാ തന്മാത്രയില്‍ മോഹന്‍ലാലുമായുള്ള അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ബ്ലെസിയുടെ പഴയ ഒരു […]
”കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മമ്മൂട്ടിയാണ് ഇപ്പോ നമ്പര്‍ വണ്‍, പക്ഷേ പൃഥ്വിരാജും ആ ലെവലിലേക്ക് വളരുകയാണ്” ; ഷേണായീസ് ഓണര്‍ സുരേഷ് ഷേണായ് പറയുന്നു
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റമില്ലാതെ തുടരുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതുവേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ഓരോ കാലത്തും തന്നെ തന്നെ പുതുക്കുന്ന ഒരു നടനാണ് മമ്മൂട്ടി. തനിക്കിണങ്ങുന്ന വേഷങ്ങള്‍ തെരഞ്ഞെടുത്ത് അവയെ പരമാവധി ശ്രദ്ധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. മമ്മൂട്ടിയ്ക്ക് അഭിനയത്തോട് ആര്‍ത്തിയാണ്. ബോക്‌സ്ഓഫീസ് തകര്‍ക്കുന്ന ചിത്രങ്ങളാണ് കോവിഡിന് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ. അമല്‍ നീരദ് – മമ്മൂട്ടി ടീം ഒന്നിച്ച ഭീഷ്മപര്‍വ്വം 100 […]
അന്ന് പ്രിയദര്‍ശന് 13 വയസ്സും മോഹന്‍ലാലിന് 10 വയസ്സും.. ‘ഓളവും തീരവും’ ഒരുപാട് പ്രത്യേകതകളുള്ള സിനിമ
പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും 1969ല്‍ പുറത്തിറങ്ങിയപ്പോള്‍ ഇന്നത്തെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന് അന്ന് 13 വയസ്സും മലയാളികളുടെ സ്വന്തം മോഹന്‍ലാലിന് 10 വയസ്സും ആയിരുന്നു. ഓളവും തീരത്തിന്റെ തിരക്കഥ വായിച്ച് പ്രിയദര്‍ശന്‍ അന്ന് പ്രാര്‍ഥിച്ചു എനിക്ക് ഇതുപോലൊരു സിനിമയെടുക്കാന്‍ സാധിക്കണേ…! അതേ പ്രാര്‍ത്ഥന പോലെ തന്നെ അരനൂറ്റാണ്ടിനു ശേഷം ആ ആഗ്രഹം സഫലമാവുകയാണ്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി അമ്പത് മിനിറ്റില്‍ ഒരുക്കുന്ന ഓളവും തീരവും ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പ്രിയദര്‍ശനെ ഒരു സംവിധായകനാകാന്‍ […]
മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ‘റാം’ ; ഓഗസ്റ്റില്‍ ഷൂട്ടിംഗ് വീണ്ടും തുടങ്ങുന്നു
ദൃശ്യത്തിനു ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റേതായി പുറത്തുവരേണ്ടിയിരുന്നു റാം. ചിത്രത്തിന്റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയായിരുന്നു കോവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നത്. അങ്ങനെ ചിത്രീകരണം മുടങ്ങിപോവുകയായിരുന്നു. വന്‍ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമാണ് റാം. വിദേശത്തെ ലൊക്കേഷനുകളെല്ലാം കണ്ട് ഫിക്‌സാക്കി വീണ്ടും ചിത്രീകരണത്തിനുള്ള തുടക്കങ്ങള്‍ ആരംഭിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ‘റാം’ എന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈയാണ് ട്വീറ്റ് ചെയ്തത്. രണ്ട് മാസം […]
‘അഭിനയത്തിലെന്നപോലെ ഫൈറ്റ് രംഗങ്ങളിലും മോഹന്‍ലാല്‍ ഒരു മജീഷ്യനാണ് ‘ ; നടന്‍ ബാല
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായ നടനാണ് ബാല. ജന്മം കൊണ്ട് തമിഴനെങ്കിലും മലയാളത്തിലാണ് ബാലയുടെ കൂടുതല്‍ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മലയാളചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ‘അന്‍പ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. പിന്നീട് മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തില്‍ അഭിനയിക്കുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയുമായിരുന്നു. മുഖം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഒരുപാട് താരങ്ങളുടെ […]
ഏറ്റവും ഇഷ്ടപ്പെട്ട ആക്ടര്‍ ആര് ? വളരെ ബുദ്ധിപരമായി മറുപടി പറഞ്ഞ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് വില്ലന്‍ വേഷങ്ങളില്‍നിന്ന് സഹനായകനിലേക്കും, നായകസ്ഥാനത്തേക്കും തുടര്‍ന്നങ്ങോട്ട് സൂപ്പര്‍താര പദവിയിലേക്കുമെത്തിയ മലയാള സിനിമയുടെ താരരാജാവാണ് മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ തുടങ്ങിയ അന്യഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ അനവധി പിന്നിട്ടിട്ടും മോഹന്‍ലാല്‍ എന്ന താരത്തിന്റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. ലോകമെമ്പാടുമായി നിരവധി ആരാധകരുളള സൂപ്പര്‍ […]
ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മെഗാമാസ് എന്‍ട്രി നടത്തി മമ്മൂട്ടി ; പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആരംഭിച്ചു
മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജൂലൈ 10നായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നത്. പൂയംകുട്ടിയിലാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വണ്ടിപെരിയാറും ചിത്രത്തിന്റെ ലൊക്കേഷനാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രീകരണത്തിനായി ലൊക്കേഷനില്‍ എത്തിയതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്. ചിത്രത്തില്‍ പോലീസുകാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പോലീസ് വേഷത്തിലെത്തുന്നുവെന്നത്‌കൊണ്ട് തന്നെ ആരാധകര്‍ വന്‍ ആകാംഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം […]