‘കടുവ’യ്ക്ക് പിന്നാലെ ‘കാപ്പ’; പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, ചിത്രീകരണം ആരംഭിച്ചു
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സമീപകാലത്ത് തിയറ്ററുകളില്‍ ശ്രദ്ധ നേടിയ പൃഥ്വിരാജിന്റെ തന്നെ ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ഇപ്പോഴിതാ പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പാളയം വിജെടി ഹാളില്‍ വച്ചായിരുന്നു പൂജാചടങ്ങുകള്‍ നടന്നത്. എസ്.എന്‍. […]
‘ആക്ഷന്‍ സീരീസിലെ സ്റ്റാറാണ് അച്ഛന്‍, പണ്ടുമുതലേ അച്ഛന്റെ ആക്ഷന്‍ എനിക്ക് ഇന്‍സ്പിരേഷന്‍’ ; ഗോകുല്‍ സുരേഷ്
സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലാണ് കാത്തിരിക്കുന്നത്. ജൂലൈ 29നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252മത്തെ ചിത്രമാണ് പാപ്പന്‍. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും പാപ്പന്‍. സുരേഷ് ഗോപിയുടെ പോലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്. ഇപ്പോഴിതാ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് […]
‘മുങ്ങിയവന്‍ പൊങ്ങിയില്ല, അടിയൊഴുക്കില്‍ പെട്ടുപോയി’ ; മോഹന്‍ലാലിന്റെ ആ മെഗാ ഇന്‍ട്രോ ഷൂട്ട് ചെയ്യാനായി നേരിട്ട വെല്ലുവിളികളെപറ്റി ഷാജി കൈലാസ്
മലയാളം കണ്ട എക്കാലത്തേയും ഹിറ്റായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ നരസിംഹം. 2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാ ഹിറ്റായിരുന്നു. ഷാജി കൈലാസിന്റേയും മോഹന്‍ലാലിന്റേയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ കൂടിയായിരുന്നു നരസിംഹം. നീ പോ മോനേ ദിനേശാ എന്ന ഡയലോഗ് ഇന്നും മലയാളികള്‍ക്കിടയില്‍ പറയുന്ന ഒന്നാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഹന്‍ലാലിന്റെ മീശ പിരിയന്‍ കഥാപാത്രം നരസിംഹത്തിലെ ഇന്ദുചൂഡന്‍ എന്ന […]
‘എന്റെ വീടിനെ ഞാന്‍ വിളിക്കുന്നത് തന്നെ മമ്മൂക്ക വന്ന വീട് എന്നാണ് ‘ ; ജോജു ജോര്‍ജ്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ ഉയര്‍ച്ചക്ക് കാരണം. ഒരു ശരാശരി സിനിമ ആരാധകന്‍ മുതല്‍ മോളിവുഡിലെ മിന്നും താരങ്ങള്‍ വരെ മമ്മൂട്ടിയുടെ ഫാന്‍സ് ആണ്. മമ്മൂക്ക ഫാന്‍ ആണെന്നതില്‍ എപ്പോഴും അഭിമാനം കൊള്ളുന്ന താരമാണ് മലയാളികളുടെ ജോജു ജോര്‍ജ്. മമ്മൂട്ടിയെക്കുറിച്ച് ജോജു ജോര്‍ജ് പറഞ്ഞ വാക്കുകളാണ് […]
‘സിനിമയ്ക്ക് അവകാശപ്പെട്ടയാളാണ്, ഇഷ്ടമുള്ളതൊന്നും വലിച്ചു വാരികഴിക്കില്ല.. അത്രയും കണ്‍ട്രോള്‍ ചെയ്ത് ത്യാഗം ചെയ്യുന്ന ഒരു ആക്ടറാണ് മമ്മൂട്ടി’ ; സുരേഷ് ഗോപി
നായകനായും കിടിലന്‍ വില്ലനായും പോലീസ് ഓഫീസറുടെ വേഷങ്ങള്‍ ചെയ്തും മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരനും സാമൂഹ്യ സേവകനുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് താരം. കുറച്ച് നാള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ്. മുഖം നോക്കാതെ എല്ലാവരേയും സഹായിക്കുന്ന ഒരു നല്ല മനസിനുടമ കൂടിയാണ് അദ്ദേഹം. ഒരുകാലത്ത് മമ്മൂട്ടി – സുരേഷ് ഗോപി കോംബിനേഷന്‍ സിനിമകളെല്ലാം തിയേറ്ററുകളില്‍ വലിയ ആരംവം തീര്‍ത്തിരുന്നു. പപ്പയുടെ […]
‘ ആക്ടര്‍ എന്നുള്ള ഇമേജ് തന്നയാണ് പണ്ടുള്ളതും ഇപ്പോള്‍ ഉള്ളതും, ബാക്കിയുള്ളതൊക്കെ ചാര്‍ത്തിയതാ ‘ ; മമ്മൂട്ടി
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി, മലയാളിത്തിന്റെ സ്വകാര്യ അഹങ്കാരമെന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 20ാമത്തെ വയസ്സില്‍ ആദ്യമായി ഫിലിം ക്യാമറയുടെ മുന്നിലെത്തി പിന്നീട് മലയാളികളുടെ അഭിമാനത്തിന് മാറ്റു കൂട്ടുകയായിരുന്നു. ഒരു ഡയലോഗ് പോലുമില്ലാതെ 1971ല്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. 1973ലാണ് ഡയലോഗ് പറഞ്ഞ് കാലചക്രം എന്ന സിനിമയില്‍ അഭിനയിച്ചത്. പിന്നീട് നായകനിരയിലേക്ക് പ്രവേശിക്കുകയും പുഴു എന്ന സിനിമ വരെ ആ ചലച്ചിത്രയാത്ര എത്തിനില്‍ക്കുന്നു. മൂന്ന് ദേശീയ […]
‘അഖില്‍ അക്കിനേനിയാക്കാള്‍ ടീസറില്‍ സ്‌കോര്‍ ചെയ്തത് മമ്മൂട്ടി’ ; ഏജന്റ് ടീസര്‍ കണ്ടതിന് ശേഷം മമ്മൂട്ടിയെ പ്രശംസിച്ച് തെലുങ്ക് പ്രേക്ഷകര്‍
മൂന്ന് വര്‍ഷത്തിന് ശേഷം ലീണ്ടും തെലുങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. 2019ല്‍ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രമായിരുന്നു മമ്മൂട്ടി അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് തെലുങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചു. തെപ്പിവെച്ച ഗെറ്റപ്പില്‍ തോക്കും ഏന്തിയുമുള്ള ഒരു സൈനീകനായി മമ്മൂട്ടി എത്തിയ ഏജന്റിന്റെ ഫസ്റ്റ്‌ലുക്ക് മുതല്‍ പിന്നീട് പുറത്തിറങ്ങിയിട്ടുള്ള ചിത്രത്തിന്റെ അപ്‌ഡേറ്റ്‌സുകളെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏജന്റ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ടീസര്‍ […]
ഭീഷ്മയ്ക്കു പിന്നാലെ തെലുങ്കിലും ബോക്‌സ്ഓഫീസ് തകര്‍ക്കാന്‍ മമ്മൂട്ടി ; ഏജന്റ് ടീസര്‍ പുറത്തിറങ്ങി
മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്, അതിന് കാരണവും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുവെന്നതാണ്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വാര്‍ത്തകളുംഅപ്‌ഡേറ്റ്‌സും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഏജന്റ് എന്ന ചിത്രത്തിന്റെ മമ്മൂട്ടിയുടെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൈനിക ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയില്‍ നിന്നുമാണ് ടീസര്‍ തുടങ്ങുന്നത്. […]
തന്റെ മക്കളെക്കുറിച്ച് അഭിമാനമെന്ന് ഗോപിസുന്ദര്‍ ; അച്ഛന്റെ തിരിച്ചുവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് മക്കള്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള സംഗീതം സംവിധായകനാണ് ഗോപി സുന്ദര്‍. സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പല ബഹുമതികളും ഗോപി സുന്ദര്‍ നേടിക്കഴിഞ്ഞു. എന്നാല്‍ താരത്തിന്റെ സ്വകാര്യ ജീവിതത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയമാവാറുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിഗ് ടുഗെതറിന്റെ പേരിലായിരുന്നു ആദ്യത്തെ വിമര്‍ശനം ഉയര്‍ന്നത്. ഈ അടുത്ത് അഭയക്കൊപ്പമുള്ള ലിവിങ് റിലേഷന് ശേഷം ഗായിക അമൃത സുരേഷുമായി പ്രണയത്തിലായി. സോഷ്യല്‍ മീഡിയ […]
മക്കള്‍ സെല്‍വന്‍ വില്ലനോ? പടം 200 കോടിയും കടന്ന് കുതിക്കും! ; വിജയ് സേതുപതിയുടെ വിജയകഥ
പ്രേക്ഷകര്‍ മക്കള്‍ സെല്‍വന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരമാണ് വിജയ് സേതുപതി. വളരെ ചുരുങ്ങിയകാലംകൊണ്ടാണ് സിനിമാ പ്രേമികളുടെ പ്രിയതാരമായി വിജയ് സേതുപതി മാറിയത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നായകനായി തിളങ്ങുമ്പോള്‍ തന്നെ വില്ലനായും വിജയ് സേതുപതി മിന്നിതിളങ്ങുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് വിജയ് സേതുപതി എത്തിയത്. എന്നാല്‍ ഇപ്പോള്‍ തമിഴ് സിനിമയുടെ മുടിചൂടാ മന്നനായി മാറി. അതിനെല്ലാം കാരണം അദ്ദേഹത്തിന്റെ കഠിനാധ്വാനം തന്നെയാണ്. താരജാഡയില്ലാതെ മണ്ണില്‍ ചവിട്ടി നിന്ന് മനുഷ്യരെ ചേര്‍ത്തുപിടിച്ച പല സംഭവങ്ങളും വാര്‍ത്തകളായിരുന്നു. വ്യക്തമായ നിലപാടുകള്‍ ഉള്ള […]