‘മലയാളത്തില്‍ ഇങ്ങനെയൊക്കെ ആദ്യമല്ലേ എന്ന് തോന്നി പോവുന്ന രംഗങ്ങള്‍’; മോണ്‍സ്റ്റര്‍ കണ്ട പ്രേക്ഷകന്റെ റിവ്യൂ
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ മലയാള ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ആയിരുന്നു പ്രധാന ആകര്‍ഷണം. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചന. ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ മലയാള സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നിരവധി റിവ്യൂസാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുന്നത്. അത്തരത്തിലൊരു റിവ്യൂ ആണ് […]
‘ ‘മോണ്‍സ്റ്റര്‍’ ഫുള്‍ തിരക്കഥ എഴുതി ഷൂട്ട് ചെയ്ത സിനിമയല്ല’; വൈശാഖ് തുറന്ന് പറയുന്നു
മോഹന്‍ലാല്‍ നായകനാകുന്ന ‘മോണ്‍സ്റ്റര്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ മൂവിയാണ്. ‘പുലിമുരുകന്’ ശേഷം വൈശാഖ് ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നതിനാല്‍ ഏറെ പ്രതീക്ഷകളുള്ള ഒന്നാണ് ‘മോണ്‍സ്റ്റര്‍’. എന്നാല്‍ പുലിമുരുകനെപോലെ ഒരു മാസ് സിനിമയല്ല മോണ്‍സ്റ്ററെന്നും രണ്ടിനേയും ഒരു തരത്തിലും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും സംവിധായകന്‍ വൈശാഖ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളാണ് വീണ്ടും വൈറലാവുന്നത്. സാധാരണ ഒരു സിനിമയില്‍ കാണുന്നതുപോലെ വളരെ വേഗത്തില്‍ കഥ […]
പ്രേക്ഷകരുടെ കയ്യടി നേടി ഹണി റോസ് ; മോണ്‍സ്റ്ററിന് എങ്ങും മികച്ച പ്രതികരണം
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘മോണ്‍സ്റ്റര്‍’ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ആരാധകരും പ്രേക്ഷകരും പങ്കുവെക്കുന്നത്. പഴയ മോഹന്‍ലാലിനെ കാണാന്‍ സാധിക്കുമെന്നും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് പൊളിയാണെന്നുമെല്ലാമാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹണി റോസിന്റെ അഭിനയത്തേയും പ്രേക്ഷകര്‍ എടുത്ത് പറയുന്നുണ്ട്. ഹണി റോസിന്റെ അഭിനയത്തിന് വന്‍ കൈയ്യടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. […]
”സസ്‌പെന്‍സെല്ലാം ഉഗ്രനാണ്… മോഹന്‍ലാലും സ്ത്രീയുമായെല്ലാം ഫൈറ്റുണ്ട്, എനിക്ക് വളരെ ഇഷ്ടപ്പെട്ടു”; സന്തോഷ് വര്‍ക്കിയുടെ മോണ്‍സ്റ്റര്‍ റിവ്യൂ
നീണ്ട കാത്തിരിപ്പുകള്‍ കൊടുക്കുകയും മോഹന്‍ലാല്‍ വൈശാഖ് ചിത്രമായ മോണ്‍സ്റ്റര്‍ ഇന്ന് ലോകമെമ്പാടുമായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. രാവിലെ 9 30 മുതല്‍ ആയിരുന്നു കേരളത്തിലെ ആദ്യത്തെ പ്രദര്‍ശനം ആരംഭിച്ചിരുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന രീതിയിലും ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു ആരാധകരും പ്രേക്ഷകരും വെച്ചു പുലര്‍ത്തിയത്. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിവ്യൂ പറഞ്ഞ് ആറാടിയ സന്തോഷ് വര്‍ക്കിയുടെ മോണ്‍സ്റ്റര്‍ […]
മോഹന്‍ലാലിന്റെ നൃത്ത ചുവടുകള്‍ക്കൊപ്പം നൃത്തംവെച്ച് പ്രേക്ഷകരും ; ഘൂം ഘൂം പാട്ട് തിയേറ്ററില്‍ ആഘോഷമാവുന്നു….
പ്രഖ്യാപനം തൊട്ടേ ആരാധകരെ ആകാംക്ഷയിലാക്കിയ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. പുലിമുരുകനു’ ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഒടുവില്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകള്‍ക്കും ട്രെയ്‌ലറിനും ഗാനങ്ങള്‍ക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ തിയേറ്ററിലും അതേ പ്രതികരണമാണ് ലഭിക്കുന്നത്. മോണ്‍സ്റ്ററിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടപ്പോള്‍ ആ ഗാനം ആരാധകരെല്ലാം ഏറ്റെടുത്തിരുന്നു. […]
‘ഷൂട്ടിങ്ങ് നിര്‍ത്തി മോഹന്‍ലാല്‍ സ്വന്തം അമ്മയ്ക്ക് വേണ്ടി വന്നു, അതുകൊണ്ട് ബഹുമാനം’; നടന്‍ ബാല പറയുന്നു
മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രം ഇന്നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ വന്ന റിപ്പോര്‍ട്ടുകള്‍ ചിത്രം ഗംഭീരമെന്നും ലാലേട്ടന്‍ തകര്‍ത്തുവെന്നുമാണ്. മലയാള സിനിമാ വ്യവസായം വലിയ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു ചിത്രം തന്നെയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് ആരാധകരിലും സിനിമാ പ്രേമികളിലും ഇത്ര ആവേശം […]
”ഫസ്റ്റ് ഹാഫ് കൊള്ളാം…ലാലേട്ടന്‍ ഇജ്ജാതി പെര്‍ഫോമന്‍സ്…”; വൈശാഖ്- മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ പ്രതികരണങ്ങള്‍ ഇങ്ങനെ
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ഒടുവില്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാള സിനിമാ വ്യവസായം വലിയ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു ചിത്രം തന്നെയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിക്കുന്ന ചിത്രം […]
മുന്‍കൂട്ടിയുള്ള അറിയിപ്പുകള്‍ ഒന്നുമില്ലാതെ മോഹന്‍ലാല്‍ ചിത്രം എലോണ്‍ ടീസര്‍ ; സര്‍പ്രൈസ് സാന്നിധ്യമായി പൃഥ്വിരാജും
കാത്തിരിപ്പിനൊടുവില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന ‘മോണ്‍സ്റ്റര്‍’ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. ഇന്നേ ദിവസം തന്നെ മോഹന്‍ലാല്‍ നായകനാകുന്ന മറ്റൊരു സിനിമയായ എലോണ്‍ ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിരിക്കുകയാണ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ, അതേസമയം ഏറെ കൌതുകം പകരുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ടീസര്‍ ആണിത്. 1.25 മിനിറ്റ് ആണ് ദൈര്‍ഘ്യം. മോഹന്‍ലാല്‍ മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തുന്നുണ്ട്. […]
ധ്രുവ് സര്‍ജയുടെ ഏറ്റവും വലിയ സിനിമയ്ക്ക് ശബ്ദം നല്‍കി മോഹന്‍ലാല്‍ ; കെഡി ദ് ഡെവിള്‍ ടൈറ്റില്‍ ടീസര്‍ പുറത്ത്
അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനും സംവിധായകനുമായ ധ്രുവ് സര്‍ജയുടെ ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം റിലീസിനൊരുങ്ങുകയാണ്. കെഡി ദ് ഡെവിള്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസര്‍ റിലീസ് ചെയ്തു. ഷോമാന്‍ പ്രേം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറില്‍ മലയാളികളുടെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ശബ്ദസാന്നിധ്യം കേള്‍ക്കാന്‍ സാധിക്കും. രാമായണ യുദ്ധം പെണ്ണിന് വേണ്ടി, മഹാഭാരത യുദ്ധം മണ്ണിന് വേണ്ടി, ഈ കലിയുഗ യുദ്ധം തിളയ്ക്കുന്ന ചോരയ്ക്ക് വേണ്ടി എന്ന് […]
‘വയ്യാതെ കിടക്കുമ്പോള്‍ അന്‍പതിനായിരം രൂപ മമ്മൂട്ടി സര്‍ തന്നു’ ; മമ്മൂട്ടി തന്നെ സഹായിച്ചതിനെക്കുറിച്ച് മോളി കണ്ണമാലി
ചാള മേരി എന്ന സീരിയല്‍ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് മോളി ജോസഫ് കണ്ണമാലി. പിന്നീട് താരം സിനിമകളിലൂടെ വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 2009 ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലാണ് ഇവര്‍ ആദ്യമായി അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ മോളി കണ്ണമാലി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയില്‍ നടി ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. […]