‘പഴയവര്‍ക്കും പുതിയവര്‍ക്കും സകലകലാ വല്ലഭന്‍മാര്‍ക്കും അറുപതും എഴുപതും കഴിഞ്ഞാലും മോഹന്‍ലാലും മമ്മൂട്ടിയും മതി’; കുറിപ്പ് വൈറല്‍
മലയാളസിനിമയുടെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പതിറ്റാണ്ടുകളായി ഇരുവരും മലയാളസിനിമയുടെ നെടുംതൂണുകളാണ് ഇരുവരും. രണ്ടുപേരും എപ്പോഴൊക്കെ ഒരുമിച്ചുവന്നിട്ടുണ്ടോ അന്നെല്ലാം ആഘോഷമാണ് ആരാധകര്‍ക്ക്. ഈ രണ്ട് മഹാപ്രതിഭകളുമാണ് ഇന്ന് മലയാള സിനിമയെ താങ്ങി നിര്‍ത്തുന്നതെന്ന് നിസംശയം പറയാം. ഇരുവരുടെയും വിസ്മയകരമായ പ്രകടനം മലയാള സിനിമക്ക് ആഗോളതലത്തില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. തങ്ങളില്‍ ആരാണ് കേമന്‍ എന്ന തര്‍ക്കം മമ്മൂട്ടിക്കും മോഹന്‍ലാലിനും തമ്മില്‍ ഇല്ലെങ്കിലും ഫാന്‍സുകാര്‍ വര്‍ഷങ്ങളായി ഇതിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലും അല്ലാതെയും വാക്ക്‌പോര് നടത്താറുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളും […]
‘തല്ലുമാല’ക്ക് ശേഷം ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു ; പുതിയ സിനിമയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട് ആഷിഖ് ഉസ്മാന്‍
ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററില്‍ വന്‍ വിജയം നേടിയ സിനിമയാണ് ‘തല്ലുമാല’. ടോവിനോയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ചെയ്ത സിനിമയായിരുന്നു ഇത്. ഖാലിദ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം നിര്‍മിച്ചത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ്. ഇതിന് മുന്നേ ലവ് എന്ന ചിത്രവും ഖാലിദും നിര്‍മ്മാതാവ് ആഷിഖും ചേര്‍ന്ന് ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഇരുവരും മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ആഷിഖ് […]
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്തത്. മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്സും എല്ലാം നിറഞ്ഞ പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിട്ടാണ് അന്‍വര്‍ റഷീദ് രാജമാണിക്യം ഒരുക്കിയത്. തിരുവനന്തപുരം സ്ലാങ്ങില്‍ ഡയലോഗ് അടിച്ച് കേരളത്തെ മുഴുവന്‍ കയ്യിലെടുത്ത ബെല്ലാരി രാജ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി തിളങ്ങിയത്. അന്‍വര്‍ റഷീദ് എന്ന മലയാളത്തിലെ ഇന്നത്തെ മികച്ച സംവിധായകന്റെയും നിര്‍മാതാവിന്റെയും ഉദയം കൂടി ആയിരുന്നു ആ ചിത്രം. ടിഎ ഷാഹിദിന്റെ […]
‘മോങ്ങി തീര്‍ക്കാന്‍ കാരണം തപ്പി നടക്കുന്ന നിങ്ങള്‍ ഇതൊക്കെ തന്നെ പറഞ്ഞ് അങ്ങ് നടന്നോ…’; മമ്മൂട്ടി ആരാധകന്റെ കുറിപ്പ്
മമ്മൂട്ടിയുടെ മലയാളത്തിലെ അടുത്ത റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ ടീമിന്റെ ക്രിസ്റ്റഫര്‍ ആണ്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം. മമ്മൂട്ടിയുടെ റോഷാക്കിന് ശേഷം ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ക്രിസ്റ്റഫര്‍ ചിത്രത്തെക്കുറിച്ചാണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. തോക്കേന്തി നില്‍ക്കുന്ന മമ്മൂട്ടിയുടെ പുതിയ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബയോഗ്രഫി ഓഫ് എ വിജിലാന്റെ കോപ്പ് […]
”ഒരിക്കലും മറ്റൊരു ആറാട്ടല്ല മോണ്‍സ്റ്റര്‍, ട്രോള്‍ ചെയ്യപ്പെടുന്നത്ര മോശവുമല്ല”; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരുന്നു പുലിമുരുകന്‍. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചന. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രം, കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. തിയേറ്ററുകള്‍ എല്ലാം ഹൗസ്ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. ലക്കി […]
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റിനൊപ്പം സിനിമ ചെയ്യാനൊരുങ്ങി മോഹന്‍ലാല്‍
മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന കോമ്പിനേഷനാണ് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമുള്ള സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രം. നന്‍ പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ഒന്നിക്കുന്ന ചിത്രം ഇപ്പോള്‍ സാധ്യമായി. എന്നാല്‍ ലിജോയുടെ മോഹന്‍ലാലുമായുള്ള പ്രോജക്ട് എന്നായിരിക്കും എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലമായിരുന്നു. അതിനുള്ള സ്ഥിരീകരണവാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രവും ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായി സിനിമ […]
തോക്കു ചൂണ്ടി മമ്മൂട്ടി ;ബി. ഉണ്ണികൃഷ്ണന്‍-ഉദയ്കൃഷ്ണ ഒന്നിക്കുന്ന ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റര്‍ വൈറലാവുന്നു
മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫര്‍. ആര്‍.ഡി. ഇല്യൂമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്. ഈ അടുത്ത കാലത്ത് ഇറങ്ങുന്നതില്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ആര്‍.ഡി. ഇലുമിനേഷന്‍സാണ്.പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ലൊക്കേഷന്‍ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തന്റേതായി പുറത്തുവരുന്ന എല്ലാം അപ്ഡേറ്റുകളും വലിയ രീതിയില്‍ റീച്ച് ആവാറുണ്ട്. […]
”ലാലേട്ടന്റെ രക്ഷകനാണ് ലിജോ എന്ന പ്രസ്താവനയോട് വ്യക്തിപരമായി യോജിപ്പില്ല”; ആരാധകന്‍ ശരത് രമേശിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ഏറെ ആകാംഷയിലാണ്. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത് വരെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ലിജോ ജോസും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയകളില്‍ സംസാരവിഷയമായിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ഈ ചിത്രത്തിന്റെ നിര്‍മ്മാണമെന്നാണ് സൂചന നല്‍കി ഒരു പോസ്റ്ററും […]
‘മിഷന്‍ കൊങ്കാനായി പുതിയ ചില ഗെറ്റപ്പ് സ്‌കെച്ചുകള്‍ മോഹന്‍ലാലിനെ കാണിച്ചു’; ഷൂട്ടിംഗ് ജനുവരിയില്‍
മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രീ ബിസിനസ്സ് ചിത്രമാണ് ഒടിയന്‍. മാത്രമല്ല മലയാള സിനിമ അന്നോളം കണ്ടിട്ടില്ലാത്ത റെക്കോര്‍ഡ് ആദ്യദിന ജനത്തിരക്കും ഓളവും സൃഷ്ടിക്കാന്‍ ഒടിയന് സാധിച്ചു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് ശേഷം സമ്മിശ്രമ പ്രതികരണം വന്നെങ്കിലും ബോക്‌സ്ഓഫീസില്‍ വമ്പന്‍ കളക്ഷനായിരുന്നു ആദ്യവാരം ചിത്രത്തിന് നേടിയെടുക്കാന്‍ സാധിച്ചത്. ഒടിയന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ച ചിത്രമായിരുന്നു മിഷന്‍ കൊങ്കന്‍. ബറോസ് ചിത്രത്തിന്‌ശേഷമായിരിക്കും മിഷന്‍ കൊങ്കന്റെ ഷൂട്ടിംഗ് […]
‘ജോണര്‍ അറിഞ്ഞ് ആസ്വദിക്കുന്നവരെ കൊഞ്ഞനം കുത്തുന്ന പരിപാടി അവസാനിപ്പിക്കുന്നതാണ് നല്ല സംസ്‌കാരം’; കുറിപ്പ് വൈറല്‍
സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയേറ്ററില്‍ മുന്നേറുകയാണ്. സിനിമ പറയുന്ന പ്രമേയവും ഞെട്ടിക്കുന്ന ക്ലൈമാക്‌സുമാണ് മോണ്‍സ്റ്ററിന്റെ പ്രധാന പ്രത്യേകതയെന്ന് പ്രേക്ഷകര്‍ പറയുന്നു. കമേഴ്സ്യല്‍ മലയാളസിനിമാസംവിധായകര്‍ തൊടാന്‍ മടിച്ച ഒരു വിഷയത്തെ അതിന്റെ തീവ്രതയില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് രണ്ടാംപകുതിയില്‍. മോണ്‍സ്റ്ററിന് മുന്നേ റിലീസ് ചെയത് മമ്മൂട്ടി ചിത്രം റോഷാക്കും ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. റോഷാക്കിനും വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ബോക്‌സ്ഓഫീസില്‍ ഇതിനോടകം 25 കോടി ക്ലബ്ബില്‍ എത്തി. എന്നാല്‍ മമ്മൂട്ടി ചിത്രം ഇറങ്ങുമ്പോഴും മോഹന്‍ലാല്‍ […]