പതിനൊന്ന് ദിവസം കൊണ്ട് 50 മില്യണ്‍ കാഴ്ചക്കാരുമായി വരിശിലെ ‘രഞ്ജിതമേ’ ഗാനം
ബീസ്റ്റിന് ശേഷം ഇളയദളപതി വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ആരാധകരും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ല്‍ ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളിയാണ്. ഏതൊരു വിജയ് ചിത്രത്തിലും എന്നപോലെ വരിശിലെ ഗാനവും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായികൊണ്ടിരിക്കുന്നത്. രഞ്ജിതമോ എന്ന ഗാനമാണ് ഇപ്പോള്‍ എല്ലാവരും പാടി നടക്കുന്ന വിജയ് ചിത്രത്തിലെ ഗാനം. […]
മോഹന്‍ലാല്‍ കന്നഡയിലേക്ക്….! ഒപ്പം വിജയ് ദേവെരകൊണ്ടയും
മോഹന്‍ലാലിനെ നായകനാക്കി കന്നട സംവിധായകന്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ ചിത്രമാണ് വൃഷഭ. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ വന്‍ തരംഗമായിരുന്നു. മലയാളം-തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമ, കന്നട,തമിഴ്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളാണ് പുറത്തുവരുന്നത്. സിനിമയില്‍ മോഹന്‍ലാലിനൊപ്പം തെന്നന്ത്യന്‍ യുവതാരം വിജയ് ദേവരക്കൊണ്ടയും പ്രധാനവേഷത്തിലെത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു തെന്നിന്ത്യന്‍ താരം ചിത്രത്തില്‍ അഭിനയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. […]
‘മമ്മൂക്കയെ അടുത്തറിയുമ്പോള്‍ അദ്ദേഹത്തിന്റെ സൗന്ദര്യം നാലിരട്ടിയായേ നമുക്ക് തോന്നൂ…’; രഞ്ജിത്ത് ശങ്കര്‍
സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനാണ് രഞ്ജിത്ത് ശങ്കര്‍. 2009-ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന ഇദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം തന്നെ രഞ്ജിത്ത് ശങ്കറിന് പ്രശസ്തി നേടിക്കൊടുത്തു. കലാപരമായും, സാമ്പത്തികമായും വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നു പാസഞ്ചര്‍. ഒരു തിരക്കഥാകൃത്തായി കലാരംഗത്ത് പ്രവേശിച്ച രഞ്ജിത്ത്, ടെലിവിഷന്‍ പരമ്പരകള്‍ക്ക് വേണ്ടിയാണ് ആദ്യമായി തൂലിക ചലിപ്പിക്കുന്നത്. നിഴലുകള്‍, അമേരിക്കന്‍ ഡ്രീംസ് എന്നിവ ഇദ്ദേഹത്തിന്റെ തിരക്കഥയില്‍ സംപ്രേഷണം ചെയ്യപ്പെട്ട പരമ്പരകളായിരുന്നു. ആദ്യചിത്രത്തിനു ശേഷം 2011ലാണ് രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയ […]
‘മോഹന്‍ലാല്‍, റോഷന്‍ ആന്‍ഡ്രൂസ്, അഞ്ജലി മേനോന്‍ ഇവര്‍ എന്താണ് ശെരിക്കും ഉദ്ദേശിച്ചത്…? ‘ കുറിപ്പ് വൈറലാവുന്നു
കഴിഞ്ഞ ദിവസങ്ങളില്‍ ചലച്ചിത്ര നിരൂപകര്‍ സിനിമയെന്ന മാധ്യമത്തില്‍ കൂടുതല്‍ അറിവ് നേടാന്‍ ശ്രമിക്കണമെന്ന അഞ്ജലി മേനോന്റെ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. സിനിമയ്ക്ക് ലാഗ് അനുഭവപ്പെട്ടു എന്ന നിരൂപക അഭിപ്രായം തന്നില്‍ ചിരിയാണ് സൃഷ്ടിക്കാറെന്നും ലാഗിനെക്കുറിച്ച് സംസാരിക്കുന്നവര്‍ സിനിമയിലെ എഡിറ്റിംഗ് എന്ന പ്രക്രിയയെക്കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കണമെന്നും അഞ്ജലി പറഞ്ഞിരുന്നു. എന്നാല്‍ ഏതാണ്ട് സമാനമായ അഭിപ്രായങ്ങള്‍ മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസ് അടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ഇവരെ ട്രോളോട് ട്രോള്‍ […]
‘സിനിമ ഡയറക്റ്റ് ചെയ്യാന്‍ വേണ്ടി പോലും സിനിമ പഠിക്കാന്‍ കോഴ്‌സ് ചെയ്തിട്ടില്ല’ ; ജൂഡ് ആന്റണി ജോസഫ്
മഞ്ചാടിക്കുരു, കേരള കഫെയിലെ ഹാപ്പി ജേര്‍ണി, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്സ്, കൂടെ എന്നീ സിനിമകള്‍ ചെയ്തുകൊണ്ട് മലയാളസിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അഞ്ജലി മേനോന്‍. തിരക്കഥ, സംവിധാനം എന്നീ മേഖലകളിലാണ് അഞ്ജലി സജീവമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചലച്ചിത്ര നിരൂപകര്‍ സിനിമയെന്ന മാധ്യമത്തില്‍ കൂടുതല്‍ അറിവ് നേടാന്‍ ശ്രമിക്കണമെന്ന അഞ്ജലി മേനോന്റെ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. സിനിമയ്ക്ക് ലാഗ് അനുഭവപ്പെട്ടു എന്ന നിരൂപക അഭിപ്രായം തന്നില്‍ ചിരിയാണ് സൃഷ്ടിക്കാറെന്നും […]
‘ആളുകള്‍ക്ക് വേണ്ടത് വെറൈറ്റി തീമില്‍ ആ പഴയ ബിലാലിനെ ആണ്, ആ സ്‌റ്റൈല്‍ സ്ലോ മോഷന്‍’; കുറിപ്പ് വൈറല്‍
മലയാളത്തിലെ ഐക്കണിക് സിനിമകളില്‍ ഒന്നായാണ് അമല്‍ നീരദ് ഒരുക്കിയ ബിഗ് ബി എന്ന സിനിമയെ വിശേഷിപ്പിക്കുന്നത്. ബിലാല്‍ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിച്ചത്. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ ഇന്നും കാണാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരന്നത്. 2005 ലെ ഹോളിവുഡ് സിനിമയായ ഫോര്‍ ബ്രദേഴ്‌സില്‍ നിന്നും പ്രചോദം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമയുമാണിത്. മലയാളത്തില്‍ മേക്കിംഗില്‍ പുതിയ രീതി അവലംബിച്ച ആദ്യ […]
‘വിരസത തോന്നാത്ത നരസിംഹം, ലാലേട്ടന്റെ ആ ഇന്‍ട്രോ scene with bgm…..!’
മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2000ല്‍ പുറത്തെത്തിയ നരസിംഹം. മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റായിരുന്നു ചിത്രം. 2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാ ഹിറ്റായി. ഷാജി കൈലാസിന്റെയും മോഹന്‍ലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയായിരുന്നു സിനിമ. നീ പോ മോനേ ദിനേശാ…എന്ന പ്രയോഗം ഇപ്പോഴും മലയാളികള്‍ ഏറ്റുപറയുന്നു. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട […]
വിജയമാവര്‍ത്തിക്കാന്‍ മമ്മൂട്ടി… ; നന്‍പകല്‍ നേരത്ത് മയക്കം പുതിയ സ്റ്റില്‍ പുറത്തിറങ്ങി
പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണം. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് നന്‍പകല്‍ നേരത്ത് മയക്കം ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഒരു പുതിയ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തൊട്ടുമുന്‍പെത്തിയ റോഷാക്കില്‍ […]
‘മോശം സിനിമകളുടെ ഭാഗമകരുത് എന്നൊരു നിശ്ചയദാര്‍ഢ്യം മമ്മൂട്ടി എന്ന ലെജന്‍ഡ് സ്വയം എടുത്തതായി തോന്നിയിട്ടുണ്ട്’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികള്‍ ഇതുവരെ കാണാത്ത കഥപറച്ചിലുമായി എത്തി സിനിമാസ്വാദകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തിയ സിനിമയാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറുകയായിരുന്നു. തികച്ചും പരീക്ഷണ ചിത്രമെന്ന് പറയാവുന്ന നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ അഭിനയിക്കുകയും ഒപ്പം നിര്‍മ്മിക്കാനും കാണിച്ച മമ്മൂട്ടിയുടെ ധൈര്യം പ്രേക്ഷകര്‍ പ്രശംസകള്‍ കൊണ്ട് മൂടി. ഇതിനിടയില്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന […]
‘ചില സിനിമകള്‍ കാണുമ്പോള്‍ ചില കഥാപാത്രങ്ങള്‍ മനസ്സില്‍ അങ്ങ് കയറി കൂടും’; മമ്മൂട്ടിയുടെ പള്ളിക്കല്‍ നാരായണനെക്കുറിച്ച് കുറിപ്പ്
പത്തേമാരിയിലെ പള്ളിക്കല്‍ നാരയണന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മലയാള സിനിമയില്‍ മറ്റൊരു നടനില്ലെന്ന് തോന്നി പോകും. അത്ര ഗംഭീരമായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം. സിനിമാരംഗത്തുള്ള പലരും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും അഭിനയത്തെയും പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. മലാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന ഒരു കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കല്‍ നാരായണന്‍. സലിം അഹ്മദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രം. ഗള്‍ഫ് മലയാളിയുടെ ജീവിതത്തിലേക്ക് തുറന്നുവച്ച നേര്‍ക്കാഴ്ചയായിരുന്നു സിനിമ. ഇന്ത്യയില്‍ നിന്ന് ഓസ്‌കറിനയക്കേണ്ട സിനിമകളില്‍ പത്തേമാരി ഉള്‍പ്പെട്ടിരുന്നു. സിനിമ […]