പൊലീസ് ഓഫീസറുടെ വേഷത്തില്‍ തോക്കുമായി ഷൈന്‍ ടോം ; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ക്യാരക്ടര്‍ പോസ്റ്റര്‍
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രവുമായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തില്‍ തോക്കുമായി നില്‍ക്കുന്ന ഷൈന്‍ കഥാപത്രത്തെ പോസ്റ്ററില്‍ കാണാം. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാകും […]
വിജയ് ചിത്രം ‘വരിശി’ന്റെ യുകെയിലെ തിയറ്റര്‍ റൈറ്റ്‌സ് സ്വന്തമാക്കി അഹിംസ എന്റര്‍ടെയ്ന്‍മെന്റ്
ബീസ്റ്റിന് ശേഷം ഇളയദളപതി വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ആരാധകരും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ല്‍ ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളിയാണ്. ചിത്രത്തിലെ രഞ്ജിതമേ ഗാനത്തിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. റിലീസ് ദിനം മുതല്‍ ശ്രദ്ധനേടിയ ഗാനത്തിന് ചുവടുവച്ച് സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ രംഗത്തെത്തുകയുണ്ടായി. ഭൂരിഭാഗം പേരും […]
‘സിനിമയിലെ എന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി’ ; ‘കാതല്‍’ ടീമിന് ബിരിയാണി വിളമ്പി മമ്മൂട്ടിയും ജ്യോതികയും
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ സൂര്യ എത്തിയത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ലൊക്കേഷന്‍ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയാണ് കാതല്‍ സെറ്റിലെ വീഡിയോ പങ്കുവത്. കാരവാനില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോയുടെ […]
‘മമ്മൂട്ടിയുടെ പുതിയ സിനിമയിലെ അഭിനയത്തിന് കിടിലന്‍ അഭിപ്രായം വന്നാല്‍ ഉടനെ 80കളിലും 90കളിലും ഇറങ്ങിയ ഒരോന്ന് കൊണ്ട് വരും’ ; കുറിപ്പ്
2022ല്‍ പ്രേക്ഷകരും ആരാധകരും ഒരുപോലെ ആഘോഷിച്ച രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വവും നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കും. ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ഭാവങ്ങളും ഡയലോഗുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. ലൂക്ക് ആന്റണിയേയും ഭീഷ്മപര്‍വ്വത്തിലെ മൈക്കിളപ്പന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരതമ്യം ചെയ്തിരിക്കുന്ന ട്രോളുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. രണ്ട് ചിത്രങ്ങളിലെയും മമ്മൂട്ടിയുടെ ചിരിയെ എടുത്തുകാട്ടി ‘ചെകുത്താന്റെ ചിരി’ എന്ന് വിശേഷിപ്പിച്ചായിരുന്നു പോസ്റ്റുകള്‍. ഇതേതുടര്‍ന്ന് ഡെവിളിഷ് സ്മൈല്‍ എന്ന പേരില്‍ കൊട്ടിഘോഷിക്കുന്ന […]
‘കൊല്ലുന്ന ചിരി എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, റോഷാക്ക് ആയിട്ട് ഇതിനെ താരതമ്യം ചെയ്യരുത്….’
മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നും മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നുമാണ് സദയം. എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ ആണ് സദയം എന്ന സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍. തിലകന്‍ നെടുമുടി വേണു, മാത്യു എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1992ലാണ് റിലീസ് ചെയ്തത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്‌കാരം ലഭിച്ചത് ഈ സിനിമയിലൂടെയാണ്. ഇപ്പോഴിതാ സദയം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ […]
‘ബിഗ് ബി’ തീം സോംഗില്‍ കാരവാനില്‍ നിന്നിറങ്ങി മമ്മൂട്ടി ; കാതല്‍ ലൊക്കേഷന്‍ വീഡിയോ വൈറല്‍
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. സിനിമയുടെ ബോര്‍ഡുകളും പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധ നേടുകയുണ്ടായി. മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും പുറത്തു വന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ സൂര്യ എത്തിയത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷനേരംകൊണ്ടാണ് ആരാധകര്‍ […]
‘മമ്മൂക്കയുമായി അഭിനയിച്ചത് പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയിട്ടാണ് തോന്നിയത്’; പാര്‍വ്വതി തിരുവോത്ത്
മലയാളത്തിന്റെ പ്രിയ നടിയാണ് പാര്‍വ്വതി തിരുവോത്ത്. നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ പാര്‍വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. പലപ്പോഴും മലയാള സിനിമയുമായുമായി ബന്ധപ്പെട്ട ഒട്ടേറെ ശ്രദ്ധേയമായ ആശയങ്ങള്‍ പങ്കുവെച്ച് പാര്‍വതി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ഒരാള്‍ കൂടിയാണ്. മുപ്പത്തിനാലുകാരിയായ പാര്‍വതി 2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ […]
‘ബാലചന്ദ്രന്‍ ഒരു പ്രതീകമാണ്, നന്മയുടെ സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ ഒരടയാളം’; മമ്മൂട്ടി ചിത്രം കയ്യൊപ്പിനെക്കുറിച്ച് കുറിപ്പ്
പ്രശസ്ത മലയാളസാഹിത്യകാരനായ അംബികാസുതന്‍ മാങ്ങാട് എഴുതി 2007ല്‍ പുറത്തിറങ്ങിയ സിനിമയാണ് കയ്യൊപ്പ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം നിര്‍മ്മിച്ചതും രഞ്ജിത്ത് തന്നെയാണ്. ഖുശ്ബു, മുകേഷ്, നീന കുറുപ്പ്, ജാഫര്‍ ഇടുക്കി, മാമുക്കോയ, അനൂപ് മേനോന്‍, നെടുമുടി വേണു തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തത്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മമ്മൂട്ടി അഭിനയിച്ച മികച്ച സിനിമയാണ് കയ്യൊപ്പ്. ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ […]
‘ഈ മണ്ണില്‍ ജനിച്ച മുസ്ലിങ്ങളെല്ലാം ഭാരതത്തോട് സ്‌നേഹമുള്ളവരാണ്’; സുരേഷ് ഗോപി
സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘മേം ഹൂം മൂസ’. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രം ഒടിടി സ്ട്രീമിംഗ് 11നായിരുന്നു തുടങ്ങിയത്. വിഷ്ണു നാരായണന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ‘മൂസ’ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മിലിട്ടറി പശ്ചാത്തലത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ വിഷയങ്ങള്‍ക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി […]
”ദൃശ്യം മലയാളം’ വളരെ മോശം സിനിമ, ഇതിനേക്കാള്‍ നൂറ് മടങ്ങ് മികച്ചതാണ് സോണി ലൈവിലെ സി ഐ ഡി സീരിയല്‍’; കെ.ആര്‍.കെ
ബോളിവുഡിലെ വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങള്‍ക്കും സിനിമകള്‍ക്കുമെതിരെ ആരോപണങ്ങളും അധിക്ഷേപങ്ങളുമൊക്കെ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് കെആര്‍കെ. സ്വയം പ്രഖ്യാപിത സിനിമ നിരൂപകനായ കെആര്‍കെ സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ മിക്ക മുന്‍നിര താരങ്ങള്‍ക്കുമെതിരെ അധിക്ഷേപ പ്രസ്താവന നടത്തി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലും […]