‘മേപ്പടിയാന്റെ കാര്യത്തിലും ദൃശ്യത്തിന്റെ കാര്യത്തിലും സംഭവിച്ചത് അങ്ങനെയാണ്’ ; ഉണ്ണിമുകുന്ദന്‍ പറയുന്നു
മലയാളികളുടെ ഇഷ്ട്ട താരമാണ് ഉണ്ണി മുകുന്ദന്‍. 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമ മേഖലയിലേക്ക് കടക്കുന്നത്. 2011-ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ താരം അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012-ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. ചിത്രം ഗംഭീര വിജയമായതോടെ താരത്തിന് കൂടുതല്‍ […]
കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജ് – അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡിന്റെ റിലീസ് പ്രഖ്യാപിച്ചു
മലയാളി സിനിമാപ്രേമികളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ഗോള്‍ഡ്. പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം എന്നതാണ് ഗോള്‍ഡ് ചിത്രത്തിന് ഇത്രയും ആകാംഷ പ്രേക്ഷകരില്‍ നല്‍കുന്നത്. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവത്തതിനാല്‍ അനിശ്ചിതമായി നീക്കിവെക്കുകയായിരുന്നു. അന്നുമുതല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരമായി നേരിടുന്ന ചോദ്യമാണ് ഗോള്‍ഡിന്റെ റിലീസ് എന്നാണ് എന്നത്. ഇപ്പോഴിതാ […]
‘ജെസിഐ ഇന്ത്യന്‍ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്ണ്‍’ പുരസ്‌കാരം സ്വന്തമാക്കി ബേസില്‍ ജോസഫ്
മലയാളി സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രതീക്ഷയുള്ള സംവിധായകനാണ് ബേസില്‍ ജോസഫ്. ഇതുവരെ ബേസില്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. നടന്‍, സംവിധായകന്‍, ഗായകന്‍ തുടങ്ങി വിവിധ മേഖലകളില്‍ ശോഭിക്കുന്ന വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമയില്‍ എത്തിയശേഷമാണ് ബേസില്‍ സ്വതന്ത്ര സംവിധായകനായത്. എഞ്ചിനീയറിങ് ബിരുദധാരിയായ ബേസില്‍ ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് എത്തിയത്. മാത്രമല്ല യുട്യൂബില്‍ ട്രെന്റിങ് ലിസ്റ്റില്‍ ഇടം നേടിയ ചില ഷോര്‍ട്ട് ഫിലിമുകളുടേയും സംവിധായകനാണ് ബേസില്‍. വിനീതിനൊപ്പം പ്രവര്‍ത്തിച്ച ശേഷം ബോസില്‍ സംവിധാനം ചെയ്ത ആദ്യ […]
‘മോഹന്‍ലാല്‍ എന്ന നടന് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന വീഴ്ച്ചകള്‍ സ്വയം വരുത്തി വച്ചത്’; കുറിപ്പ് ശ്രദ്ധ നേടുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന്‍ മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാളസിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. എന്നാല്‍ ഈ വര്‍ഷം തിയേറ്ററില്‍ അദ്ദേഹത്തിന്റേതായി ഇറങ്ങിയ ചിത്രങ്ങള്‍ […]
‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്‍ ഇത്ര വേഗം പതിക്കുമെന്ന് കരുതിയില്ല’; മുരളി ഗോപി
മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മയക്ക് മരുന്ന് മാഫിയയുടെ കാണാപ്പുറങ്ങളിലേക്കും വെളിച്ചം വീശുന്ന സിനിമ കൂടിയായിരുന്നു ലൂസിഫര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ പല കോര്‍പ്പറേറ്റ് ഭീമന്മാരില്‍ നിന്നും ഫണ്ട് വാങ്ങാറുണ്ടെങ്കിലും മയക്കുമരുന്ന് മാഫിയകളില്‍ നിന്നുള്ള ഫണ്ടിനായി കൈ നീട്ടുമെന്നോ അവരുമായി കൂട്ടുചേരുമെന്നോ സിനിമ പറഞ്ഞുവയ്ക്കുന്നത് ഒരുപക്ഷേ വലിയൊരു അതിശയോക്തിയായി നിലനില്‍ക്കുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ സമീപകാല സിനിമകളിലെ മാസ് എന്‍ട്രിയായിരുന്നു സിനിമ. ‘ബോബി’ എന്ന വില്ലന്‍ […]
‘മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഡയലോഗ് തെറ്റിച്ചാല്‍ അദ്ദേഹത്തെ പേടിച്ചിട്ടാണെന്നാണ് പലരും പറയുക ‘; സോഹന്‍ സീനുലാല്‍
കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയസുകൃതമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയുടെ സെറ്റില്‍ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യന്‍ മാഷിന്റെ കാലില്‍ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. പിന്നീട് ആ ചെറുപ്പക്കാരന്‍ പകര്‍ന്നാടിയത് എത്ര കഥാപാത്രങ്ങള്‍, എന്തെന്തു വേഷപ്പകര്‍ച്ചകള്‍, എത്ര അംഗീകാരങ്ങള്‍. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചവര്‍ക്കെല്ലാം […]
‘കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മമ്മൂട്ടി സ്വയം നടത്തിയ ശ്രമങ്ങളിലൊന്നായിരുന്നു ക്രോണിക് ബാച്ചിലറിലെ ഹെയര്‍സ്‌റ്റൈല്‍’
2003 ലിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയാണ് ക്രോണിക് ബാച്ചിലര്‍. മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, ലാലു അലക്‌സ്, ഭാവന, രംഭ, കെപിഎസി ലളിത, ഇന്ദ്രജ, ബിജു മേനോന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ക്രോണിക് ബാച്ചിലര്‍ ടെലിവിഷനില്‍ ഇന്നും കാഴ്ച്ചക്കാരേറെയുള്ള സിനിമയാണ്. കോമഡിയും വൈകാരികതയും ഒരുപോലെ മികച്ച് നിന്ന സിനിമയില്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനവും ആയിരുന്നു കണ്ടത്. സ്‌നേഹ സമ്പന്നനായ ഒരു ജേഷ്ഠന്റെ വേഷത്തിലാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന്‌ശേഷം സിദ്ദിഖും മമ്മൂട്ടിയും ഒന്നിച്ച […]
‘ബറോസി’ല്‍ പൊലീസ് വേഷത്തില്‍ ഗുരു സോമസുന്ദരം ; കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ബറോസ്. ചിത്രത്തിന്റതായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകര്‍ വളരെ പെട്ടന്ന്തന്നെ ഏറ്റെടുക്കാറുണ്ട്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ബറോസിന്റെ എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്‌പെഷല്‍ എഫക്റ്റ്‌സ് ചെയ്യാനുണ്ട്. ഒരു തായ്‌ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് ഞങ്ങള്‍ എന്നും മോഹന്‍ലാല്‍ ഈ അടുത്ത് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇപ്പോഴിതാ […]
‘അന്നത്തെ 12 വയസുകാരനും 26 വയസുകാരനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമ്പോള്‍ ആവേശ തിരമാല ഉയരത്തില്‍ അടിച്ചുയരുന്നു’; കുറിപ്പ്
മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുെ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകരും പ്രേക്ഷകരും ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ഗുസ്തി പ്രമേയമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ഗുസ്തിക്കാരനായ തനി നാടന്‍ കഥാപാത്രമായിട്ടാകും മോഹന്‍ലാല്‍ എത്തുകയെന്നു സൂചനയുണ്ട്. ചിത്രത്തിന്റെ പേരിനെ കുറിച്ചുള്ള വാര്‍ത്തകളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം പൂര്‍ത്തിയാക്കിയ […]
ആക്ഷന്‍ ഹീറോ വിശാല്‍ നായകനാകുന്ന ‘ലാത്തി’ ; റിലീസ് തിയതി പുറത്തുവിട്ടു
ആക്ഷന്‍ ഹീറോ വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. വിശാലിന്റെ കരിയറിലെ 32ാമത്തെ ചിത്രമാണ് ലാത്തി. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടപ്പോള്‍ വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയകളിലും ആരാധകരിലും വന്‍ ആഘോഷമായിരുന്നു. ചിത്രത്തിന്റെ റിലീസിനായാണ് ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. വിശാല്‍ നായകനാകുന്ന ചിത്രം ഡിസംബര്‍ 22നാണ് പ്രദര്‍ശനത്തിന് എത്തുക. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാല്‍ […]