02 Mar, 2026
1 min read

‘ജയിംസ് & സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി പവര്‍ഹൗസ് പ്രകടനം’ ; നന്‍പകല്‍ നേരത്തെക്കുറിച്ച് ശ്രീധര്‍ പിള്ള

രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിതെന്നും മമ്മൂട്ടിയുടെ പ്രകടനം അതിനോഹരമാണെന്നും ഡെലിഗേറ്റുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. നന്‍പകല്‍ നേരത്തെ മയക്കം കണ്ടു. ലിജോയുടെ ഏറ്റവും മികച്ച സിനിമ ഇതാണെന്ന് തോന്നി. തിരക്കഥാകൃത്ത് ഹരീഷിനെയും മയക്കത്തിന്റെ നായകന്‍ മമ്മൂട്ടിയെയും പ്രത്യേകം അഭിനന്ദിക്കാതെ വയ്യ!- സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ചിത്രം കണ്ടതിന് ശേഷം ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെയായിരുന്നു. ട്രേഡ് അനലിസ്റ്റ് […]

1 min read

‘അവര്‍ തടിച്ചു എന്നു കരുതി അവര്‍ ഒരു മോശം സ്ത്രീ ആകുന്നില്ലല്ലോ’; മോഹന്‍ലാല്‍ പറഞ്ഞ ആ വാക്കുകള്‍

നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയ ജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മാനിച്ചിരിക്കുന്നത്. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലാണ്. വില്ലനായി കടന്നുവന്ന മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ്. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലും ജോണ്‍ ബ്രിട്ടാസും കൂടിയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ ചില മറുപടികളെയും അദ്ദേഹത്തിന്റെ […]

1 min read

ദൃശ്യത്തിന്റെ തേരോട്ടം അവസാനിക്കുന്നില്ല ; ബോളിവുഡിന്റെ തലവര മാറ്റി ദൃശ്യം രണ്ടാം ഭാഗം

മലയാളത്തിലെ ദൃശ്യം 2 പുറത്തിറങ്ങിയപ്പോള്‍ ഭൂരിഭാഗം മലയാളി സിനിമാ പ്രേമികളും ചിത്രത്തിന്റെ തീയറ്റര്‍ അനുഭവം നഷ്ടമായതില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ മലയാളികള്‍ക്ക് ലഭിക്കാതെ പോയ ഭാഗ്യം ബോളിവുഡ് സിനിമാ പ്രേമികള്‍ക്കാണ് ലഭിച്ചത്. നവംബര്‍ 18 നാണ് അജയ് ദേവ്ഗണിനെ നായകനാക്കി മലയാളത്തിലെ ദൃശ്യം 2 ന്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങിയത്. ജീത്തു ജോസഫ് – മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് പാഠക് ആണ്. അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് […]

1 min read

‘ഇനി ഇത് തിയേറ്ററില്‍ വരുന്നത് വരെ അടക്കാന്‍ കഴിയാത്ത ഒരു ആവേശം, ഒരു സന്തോഷം’; നന്‍പകല്‍ നേരത്തെക്കുറിച്ച് കുറിപ്പ്

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പുതിയ എഡിഷനില്‍ ഏറ്റവും തിരക്ക് സൃഷ്ടിച്ച ചിത്രം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവൂ. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് ആ ചിത്രം. പ്രഖ്യാപന സമയം മുതലേ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടേയും ലിജോയുടേയും കരിയറിലെ മികച്ച ചിത്രമെന്നാണ് എല്ലാവരും തന്നെ […]

1 min read

ശരീര ഭാരം കുറച്ച് പുത്തന്‍ മേക്കോവറില്‍ വിജയ് സേതുപതി ; മിറര്‍ സെല്‍ഫി വൈറലാവുന്നു

മലയാളികള്‍ക്ക് ഏറ്റവുമധികം പ്രിയപ്പെട്ട തമിഴ് നടനാണ് വിജയ് സേതുപതി. തെന്നിന്ത്യ മുഴുവന്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്. സിനിമകളില്‍ നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന നടന്‍, സിനിമയ്ക്ക് പുറത്തുള്ള തന്റെ ഇടപെടലുകള്‍ കൊണ്ടും നിറയെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ വിജയ് സേതുപതിയെ വിളിക്കുന്നത്. ഏത് കഥാപാത്രങ്ങളും അതിന്റെ പൂര്‍ണതയോടെ അവതരിപ്പിക്കുന്ന നടനാണ് വിജയ് സേതുപതി. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ നിന്ന് തുടങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയതും […]

1 min read

ഉണ്ണി മുകുന്ദന്‍ നായകനായ ‘മാളികപ്പുറം’ ; ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദന്‍. ‘മല്ലു സിംഗ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം ഇന്ന് മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളാണ്. മസിലളിയന്‍ എന്ന് മലയാളികള്‍ വിളിക്കുന്ന ഉണ്ണി മുകുന്ദന്‍ അഭിനേതാവിന് പുറമെ നല്ലൊരു ഗായകനും നിര്‍മ്മാതാവുമാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഉണ്ണിമുകുന്ദന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ […]

1 min read

‘അയാള്‍ പറഞ്ഞത് പോലെ തന്നെ അയാള്‍ മാറിയിട്ടുമില്ല, അയാള്‍ക്ക് മാറാനും പറ്റില്ല’; ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് കുറിപ്പ്

മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത് വരെ ചര്‍ച്ചചെയ്യപ്പെടുകയും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യും. ഇന്നലെയാണ് ഐഎഫ്എഫ്‌കെ വേദിയില്‍ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിച്ച നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് വളരെ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. മമ്മൂട്ടിയുടേയും ലിജോയുടേയും കരിയറിലെ മികച്ച ചിത്രമെന്നാണ് എല്ലാവരും തന്നെ പറയുന്നത്. ഇനി അടുത്തതായി ലിജോ ജോസിന്റെ അടുത്ത ചിത്രം […]

1 min read

”ഇത്രയും നാള്‍ ഓടുകയായിരുന്നില്ലേ ഇനി കുറച്ച് ഇരിക്കാം, ഉറങ്ങാം”; നന്‍പകല്‍ നേരത്ത് മയക്കത്തെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അക്കാരണത്താല്‍ തന്നെ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ്. മമ്മൂട്ടിക്കമ്പനി എന്ന തന്റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ഐഎഫ്എഫ്‌കെ വേദിയില്‍വെച്ച് ലിജോ ജോസ് സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. തന്റെ മറ്റ് സിനികളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കമെന്നും ഇത്രയും നാള്‍ ഓടുകയായിരുന്നല്ലോ ഇനികുറച്ച് ഉറങ്ങാമെന്നും ലിജോ […]

1 min read

‘ലിജോയുടെ ബെസ്റ്റ് വര്‍ക്ക്, മമ്മൂട്ടിയുടെ ടോപ് 15 ല്‍ വെക്കാവുന്ന പെര്‍ഫോമന്‍സ്’; പ്രേക്ഷക ഹൃദയം കവര്‍ന്ന് നന്‍പകല്‍ നേരത്തു മയക്കം

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണമായത്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇന്നലെ മുന്നരയ്ക്കുള്ള പ്രദര്‍ശനത്തിന് റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകള്‍ പിടിക്കാന്‍ രാവിലെ മുതല്‍ നീണ്ട നിരയായിരുന്നു അനുഭവപ്പെട്ടത്. കാത്തുനിന്ന പ്രേക്ഷകര്‍ക്ക് […]

1 min read

ലക്കി സിങ്ങായി മോഹന്‍ലാല്‍ തകര്‍ത്താടിയ ‘മോണ്‍സ്റ്റര്‍’ ; ഇനി ഒടിടിയില്‍ കാണാം

മലയാളത്തിന്റെ കൊമേര്‍ഷ്യല്‍ തിരക്കഥാകൃത്തായ ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഹിറ്റ് മേക്കര്‍ വൈശാഖ് സംവിധാനം ചെയ്ത്, ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ സമ്മിശ്രപ്രതികരണം ആയിരുന്നു നേടിയത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മോണ്‍സ്റ്റര്‍ എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. വലിയ ഹൈപ്പ് കൊടുത്തില്ല എങ്കിലും പ്രതീക്ഷകള്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രമായി മോണ്‍സ്റ്ററില്‍ മോഹന്‍ലാല്‍ തകര്‍ത്താടി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ രണ്ടിന് ചിത്രം ഒടിടിയില്‍ […]