”മലൈക്കോട്ടൈ വാലിബന്‍”….. മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റില്‍
പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്തായിരിക്കും സിനിമയുടെ പേര്, കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. ഇപ്പോഴിതാ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘മലൈക്കോട്ടൈ വാലിബന്‍’ എന്നാണ് ചിത്രത്തിന്റെ […]
‘ചിത്രം’ എന്ന ബോക്‌സ്ഓഫിസ് വിസ്മയത്തിന് 34 വയസ്സ് പിന്നിടുമ്പോള്‍… ; കുറിപ്പ് വൈറലാവുന്നു
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ‘ചിത്രം’. 23 ഡിസംബര്‍ 1988, ചിത്രം എന്ന സിനിമ മലയാളി മനസില്‍ ചേക്കേറിയിട്ട്, മലയാള സിനിമ ബോക്‌സ്ഓഫിസ് ചരിത്രം തിരുത്തി കുറിച്ചിട്ട് ഇന്നേക്ക് 34 വര്‍ഷങ്ങള്‍. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമ ഏത് എന്ന ചോദ്യത്തിന് ഇന്നും ഒരെയൊരു ഉത്തരമേയുള്ളു, പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ‘ചിത്രം’. സിനിമയെക്കുറിച്ച് സഫീര്‍ അഹമ്മദ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ”ബോക്‌സ് ഓഫീസ് വിസ്മയ […]
‘ഓട്ടക്കാലണയ്ക്ക് വിലയുണ്ടെന്ന് കാണിച്ചുതന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക്’; ‘സ്ഫടികം’ മോഷന്‍ പോസ്റ്റര്‍
മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് സ്ഫടികം. മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ട്. അന്നും ഇന്നും ആടുതോമയ്ക്ക് ആരാധകരുണ്ട്. സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് മനപാഠമാണ്. 1995 മാര്‍ച്ച് 30നാണ് ‘സ്ഫടികം’ മലയാളികള്‍ക്ക് മുന്നിലെത്തിയത്. മലയാളികള്‍ ഏറെക്കാലമായി കേള്‍ക്കുന്നതാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം തിയറ്ററില്‍ പുതിയ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുമെന്ന്. അതു സംബന്ധിച്ചുള്ള അപ്ഡേഷനുകള്‍ ഇടക്കാലത്ത് പുറത്തുവരികയും ചെയ്തിരുന്നു. സ്ഫടികം സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്കായി […]
‘കൃത്യമായി ഒരുത്തരത്തിനു പകരം മറ്റൊരു തലത്തിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഉത്തരങ്ങളാണ് മോഹന്‍ലാല്‍ പറയാറുള്ളത്’; കുറിപ്പ്
മലയാളികളുടെ പ്രിയതാരമാണ് മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി, ഇന്ന് ലോകമെമ്പാടും ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ കെട്ടിയാടാത്ത വേഷങ്ങള്‍ ചുരുക്കമാണെന്ന് പറയാം. ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി മോഹന്‍ലാല്‍ എടുക്കുന്ന ഡെഡിക്കേഷനുകള്‍ എത്രത്തോളമെന്ന് അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നും വ്യക്തമാണ്. ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം മോണ്‍സ്റ്ററായിരുന്നു. ലോകകപ്പ് ഫൈനല്‍ മാച്ചിന് മുമ്പായി മാധ്യമങ്ങള്‍ ലാലേട്ടനോട് ചോദിച്ചു.’താങ്കള്‍ ഏത് ടീമിനെ ആണ് സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന്?’ പക്ഷെ […]
”മൂന്ന് സംഘങ്ങള്‍ എമ്പുരാനു വേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് നടത്തികൊണ്ടിരിക്കുന്നു”; പൃഥ്വിരാജ് സുകുമാരന്‍
പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായി ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്റെ’ അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് […]
‘പാലേരി മാണിക്യവും കൈയൊപ്പും ഒക്കെ തിയേറ്ററില്‍ കണ്ടിട്ടുണ്ടെങ്കില്‍ മമ്മൂട്ടി ചിത്രവും കാണും’; സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറിപ്പ്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം. ഇതില്‍ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുപത്തി ഏഴാമത് ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കൂവല്‍ നടത്തുകയും ചെയ്തിരുന്നു. ‘കൂവല്‍ ഒന്നും പുത്തരിയല്ല. 1976ല്‍ എസ്എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും […]
2022 ചലച്ചിത്ര മേളയിലെ ജനപ്രിയ ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ; മമ്മൂട്ടി- ലിജോ ജോസ് ചിത്രത്തിന് ആദരം
രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിതെന്നും മമ്മൂട്ടിയുടെ പ്രകടനം അതിനോഹരമാണെന്നും ഡെലിഗേറ്റുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രം മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷക പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്തെ മയക്കത്തിനാണ് ലഭിച്ചത്. അതേസമയം നന്‍പകല്‍ നേരത്ത് മയക്കത്തിന് […]
ഇതിലിപ്പോ മാപ്പ് പറയാന്‍ എന്താണ് തെറ്റ്, എന്താണ് ബോഡി ഷെയിമിംങ് ? കുറിപ്പ് വൈറല്‍
ജൂഡിന്റെ പുതിയ ചിത്രമായ 2018ന്റെ ടീസര്‍ ലോഞ്ചിനിടെ ‘ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്’ എന്ന മമ്മൂട്ടിയുടെ വാക്കുകള്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മമ്മൂട്ടി നടത്തിയത് ബോഡി ഷെയ്മിംഗ് ആണെന്ന് ഒരു വിഭാഗം ആരോപിക്കുകയായിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഖേദ പ്കടനവുമായി മമ്മൂട്ടിയും രംഗത്തെത്തുകയുണ്ടായി. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ തനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നുവെന്നും മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ […]
‘താന്‍ ഏറെ ഇഷ്ടപ്പെടുന്നവ യാത്ര, സാഹസികത, സംഗീതം’; പ്രണവിന്റെ ആദ്യ റീല്‍സ് വീഡിയോ വൈറലാവുന്നു
മലയാള സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ ആരാധകരെ നേടിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. നടന്‍ മോഹന്‍ലാലിന്റെ മകനെന്ന ലേബലില്‍ വെള്ളിത്തിരയില്‍ എത്തിയ താരത്തിന് ആദ്യ സിനിമ കൊണ്ട് തന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചു. സിനിമയ്ക്കപ്പുറം താരപുത്രന്റെ സ്വകാര്യ ജീവിതമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. സിനിമയെക്കാള്‍ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകള്‍ കണ്ട് ‘മല്ലു സ്പൈഡര്‍മാന്‍’ എന്നാണ് ആരാധകര്‍ പ്രണവിനെ വിശേഷിപ്പിച്ചത്. റിയല്‍ ലൈഫ് ചാര്‍ളി […]
‘ഷാരൂഖിന്റെ മതമാണോ ഇവരുടെ പ്രശ്‌നം…’? ഇതുവരെ കണ്ടിട്ടില്ലാത്ത ബോയ്‌കോട്ട് പ്രഖ്യാപനവുമായി സംഘപരിവാര്‍
ഷാരൂഖ് ഖാന്‍ നായകനായി നാല് വര്‍ഷത്തിനു ശേഷം പുറത്തുവരുന്ന ചിത്രമാണ് പഠാന്‍. ജനുവരി 25 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമയിലെ ഒരു വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതില്‍ നായികയായ ദീപിക പദുകോണിന്റെ ബിക്കിനിയുടെ നിറം കാവിയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ട്വിറ്ററില്‍ എത്തിയിരുന്നു. സൈബര്‍ ആക്രമണവും പ്രതിഷേധവും ശക്തമായിരിക്കെ ട്വിറ്ററില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് അക്ഷയ്കുമാറിന്റെ ചിത്രത്തിലെ പഴയ ഒരു ഗാനമാണ്. അക്ഷയുടെ ബൂല്‍ ബുലയ്യ എന്ന ചിത്രത്തിലെ ഹരേ […]