02 Mar, 2026
1 min read

തുനിവോ, വാരിസോ? ആദ്യ ദിനത്തിലെ ബോക്‌സ് ഓഫീസ് കണക്കുകള്‍ ഇങ്ങനെ…!

വിജയ് ചിത്രം വാരിസിനും അജിത് നായകനായ തുനിവിനും കേരളത്തില്‍ വന്‍വരവേല്‍പ്പാണ് ഇന്നലെ ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയും അജിതും ബോക്സ്ഓഫീസില്‍ ഒരേ ദിവസം ഏറ്റമുട്ടുന്നത്. തെന്നിന്ത്യ കണ്ട ഏറ്റവും വലിയ ബോക്സോഫീസ് യുദ്ധത്തിനാണ് കളമൊരുങ്ങിയത്. വാരിസും തുനിവും ആദ്യദിനത്തില്‍ തന്നെ മികച്ച ഓപ്പണിംഗ് നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. അര്‍ദ്ധരാത്രി 1മണി മുതല്‍ തന്നെ പലയിടത്തും ആദ്യ ഷോകള്‍ ആരംഭിച്ചിരുന്നു. രണ്ട് ചിത്രങ്ങളും റിലീസ് ദിവസം 85-90 ശതമാനം സീറ്റ് ഓക്യുപെന്‍സി നേടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രണ്ട് […]

1 min read

‘തലയുടെ അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, മാസ് സീനുകള്‍’ ; തുനിവ് പ്രേക്ഷക അഭിപ്രായം

തമിഴ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനായി എത്തുന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇന്നേ ദിവസം തന്നെ വിജയ് നായകനായെത്തുന്ന വാരിസും തിയേറ്ററുകളിലെത്തി. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. തുനിവിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയിലര്‍ ഉള്‍പ്പടെയുള്ള പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ബാങ്ക് മോഷണം പ്രമേയകമാക്കിയ ചിത്രം തുനിവിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അജിത്തിനൊപ്പം […]

1 min read

വിജയിയുടെ ‘വാരിസ്’ തകര്‍ത്തോ …? പ്രേക്ഷക പ്രതികരണം ഇങ്ങനെ

ഏറ്റവും ആരാധകരുള്ള രണ്ട് സൂപ്പര്‍താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തുന്ന ദിവസമാണ് ഇന്ന്. വിജയ് നായകനാവുന്ന വാരിസും അജിത്ത് നായകനാവുന്ന തുനിവുമാണ് ആ ചിത്രങ്ങള്‍. ഈ രണ്ട് ചിത്രങ്ങളുടേയും ഫാന്‍സ് ഷോകള്‍ തമിഴ് നാട്ടില്‍ അര്‍ദ്ധരാത്രിയോടെ പൂര്‍ത്തിയായിരുന്നു. വാരിസിന് വലിയതോതിലുള്ള അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനസമയം മുതല്‍ വന്‍ ശ്രദ്ധ നേടിയ ചിത്രമാണ് വാരിസ്. വാരിസ് കളര്‍ഫുള്ളും വിനോദിപ്പിക്കുന്നതുമാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല ട്വീറ്റ് ചെയ്തു. അച്ഛന്‍- മകന്‍ തര്‍ക്കമാണ് ചിത്രത്തെ നയിക്കുന്നതെന്നും […]

1 min read

‘അത്യുഗ്രന്‍ സിനിമാനുഭവം, സംവിധായകന്റെ മികച്ച തുടക്കം’ ; മാളികപ്പുറത്തെ പ്രശംസിച്ച് ജൂഡ് ആന്റണി

ഉണ്ണിമുകുന്ദന്‍ ചിത്രം ‘മാളികപ്പുറം’ റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഉണ്ണി മുകുന്ദനും കൂട്ടരും നിറഞ്ഞാടിയപ്പോള്‍ അത് പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്തിയെന്നും കണ്ണുകളെ ഈറനണിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മാളികപ്പുറത്തെ പ്രശംസിച്ച് […]

1 min read

ഡബിള്‍ മോഹനനായി പൃഥ്വിരാജ് ; ‘വിലായത്ത് ബുദ്ധ’ മേക്കിംഗ് വീഡിയോ

നടന്‍ പൃഥ്വിരാജിന് വലിയ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ജയന്‍ നമ്പ്യാരാണ് ചിത്രത്തിന്റെ സംവിധായകന്‍. ജി ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പൃഥ്വിരാജ് ‘ഡബിള്‍ മോഹനന്‍’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം […]

1 min read

ടിനു പാപ്പച്ചന്‍ – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ ; ചിത്രീകരണം പൂര്‍ത്തിയായി

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. തിയറ്ററുകളില്‍ വിജയം നേടിയ അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്, സജിന്‍, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരമാണ് പുറത്തുവരുന്നത്. ടിനുവിന്റെ മുന്‍ ചിത്രങ്ങളേക്കാള്‍ വ്യത്യസ്തമായ, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന […]

1 min read

ജയിലറില്‍ രജനീകാന്തിനൊപ്പം അതിഥിവേഷത്തില്‍ മോഹന്‍ലാലും ? ത്രില്ലടിച്ച് ആരാധകര്‍

സൂപ്പര്‍സ്റ്റാര്‍ ജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകര്‍ മാത്രമല്ല മലയാളികളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമെന്നാണ് […]

1 min read

ലിജോയുടെ ‘മലൈക്കോട്ടൈ വാലിബനില്‍’ മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടിയും

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും […]

1 min read

ആസിഫിന്റെ നായികയായി മംമ്ത എത്തുന്ന ‘മഹേഷും മാരുതിയും ; ഉടന്‍ തിയേറ്ററുകളിലേക്ക്

കൊത്ത് എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹേഷും മാരുതിയും. ഒരു മാരുതി കാറിനേയും പെണ്‍കുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. 2021ല്‍ പ്രഖ്യാപിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായികയായി എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ജോഡികളാകുന്നത് വലിയൊരു ഇടവേളക്കുശേഷമാണ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. […]

1 min read

25 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കാപ്പ’ ; റിപ്പോര്‍ട്ടുകള്‍ പുറത്ത്

കൊവിഡ് കാലത്തിനു ശേഷം മലയാളത്തില്‍ ഒന്നിലേറെ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന, ഷാജി കൈലാസിന്റെ കടുവ എന്നിവ ആയിരുന്നു ആ വിജയ ചിത്രങ്ങള്‍. ഇപ്പോഴിതാ ഈ ലിസ്റ്റിലേക്ക് മികച്ച പ്രേക്ഷകശ്രദ്ധ നേടി കാപ്പയും എത്തുകയാണ്. ഡിസംബര്‍ 22-നാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥിരാജ് ചിത്രം കാപ്പ റിലീസ് ചെയ്തത്. ഒരിടവേളയ്ക്കു ശേഷം പൃഥ്വിരാജ് നായകനായ കടുവയിലൂടെ തിരിച്ചുവരവാണ് ഷാജികൈലാസ് നടത്തിയത്. പൃഥ്വിക്കൊപ്പം വീണ്ടുമൊന്നിക്കുന്നു എന്നതായിരുന്നു […]