ജയിലറില്‍ രജനീകാന്തിനൊപ്പം അതിഥിവേഷത്തില്‍ മോഹന്‍ലാലും ? ത്രില്ലടിച്ച് ആരാധകര്‍
സൂപ്പര്‍സ്റ്റാര്‍ ജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകര്‍ മാത്രമല്ല മലയാളികളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമെന്നാണ് […]
ലിജോയുടെ ‘മലൈക്കോട്ടൈ വാലിബനില്‍’ മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടിയും
പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും […]
ആസിഫിന്റെ നായികയായി മംമ്ത എത്തുന്ന ‘മഹേഷും മാരുതിയും ; ഉടന്‍ തിയേറ്ററുകളിലേക്ക്
കൊത്ത് എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹേഷും മാരുതിയും. ഒരു മാരുതി കാറിനേയും പെണ്‍കുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. 2021ല്‍ പ്രഖ്യാപിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായികയായി എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ജോഡികളാകുന്നത് വലിയൊരു ഇടവേളക്കുശേഷമാണ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. […]
25 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കാപ്പ’ ; റിപ്പോര്‍ട്ടുകള്‍ പുറത്ത്
കൊവിഡ് കാലത്തിനു ശേഷം മലയാളത്തില്‍ ഒന്നിലേറെ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന, ഷാജി കൈലാസിന്റെ കടുവ എന്നിവ ആയിരുന്നു ആ വിജയ ചിത്രങ്ങള്‍. ഇപ്പോഴിതാ ഈ ലിസ്റ്റിലേക്ക് മികച്ച പ്രേക്ഷകശ്രദ്ധ നേടി കാപ്പയും എത്തുകയാണ്. ഡിസംബര്‍ 22-നാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥിരാജ് ചിത്രം കാപ്പ റിലീസ് ചെയ്തത്. ഒരിടവേളയ്ക്കു ശേഷം പൃഥ്വിരാജ് നായകനായ കടുവയിലൂടെ തിരിച്ചുവരവാണ് ഷാജികൈലാസ് നടത്തിയത്. പൃഥ്വിക്കൊപ്പം വീണ്ടുമൊന്നിക്കുന്നു എന്നതായിരുന്നു […]
മമ്മൂട്ടി നല്‍കിയ സമ്മാനത്തിന്റെ ഫോട്ടോ പങ്കുവെച്ച് രമേഷ് പിഷാരടി ; ചിത്രം വൈറല്‍
കൗണ്ടറുകളുടെ രാജകുമാരന്‍, കാപ്ഷന്‍ കിങ്ങ് എന്നീ വിശേഷണങ്ങള്‍ സ്വന്തമാക്കിയ താരം. നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിത്വവുമാണ് രമേഷ് പിഷാരടി. ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ് രമേഷ് പിഷാരടിയെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെ വെച്ച് സിനിമ […]
നിവിന്‍ പോളിയുടെ വന്‍ മേക്കോവര്‍ ; പ്രശംസിച്ച് അനൂപ് മേനോന്‍
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ ഒരുപാട് ആരാധകരുള്ള യുവ നടനാണ് നിവിന്‍ പോളി. തട്ടത്തില്‍ മറയത്ത്, പ്രേമം, നേരം തുടങ്ങിയ സിനിമകള്‍ റിലീസ് ചെയ്ത ശേഷം നിവിന് ആരാധികമാരായിരുന്നു കൂടുതല്‍. മുപ്പത്തിയെട്ടുകാരനായ നിവിന്‍ പോളി ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ചെയ്തിട്ടുള്ള സിനിമകളില്‍ ഏറെയും സീരിയസ് സബ്ജക്ടുകളാണ്. മാത്രമല്ല ശരീര ഭാരവും വര്‍ധിച്ചതിനാല്‍ തന്റെ രൂപത്തിന് ചേര്‍ന്ന തരത്തിലുള്ള വേഷങ്ങളാണ് നിവിന്‍ പിന്നീട് അങ്ങോട്ട് ചെയ്തത്. പലരും നിവിനോട് ശരീരഭാരത്തെക്കുറിച്ച് പരിഹാസരീതിയില്‍ സംസാരിക്കുകയും കമന്റുകള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. […]
‘എല്ലാ എടമും നമ്മ എടം’….! ആകാംഷ നിറച്ച് വിജയ് ചിത്രം വാരിസിന്റെ ട്രെയ്‌ലര്‍ പുറത്ത്
വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളി ആണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാരിസി’ന്റെ അപ്ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായ വാരിസിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. വിജയ് ആരാധകരെ മാത്രമല്ല കുടുംബപ്രേക്ഷകരെയും പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാകും വാരിസെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വരിശ്’, ‘ജിമിക്കി […]
വിജയ് ചിത്രം ‘വാരിസി’ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ; ട്രെയ്‌ലര്‍ അപ്‌ഡേറ്റ് പുറത്തുവിട്ടു
തമിഴ് സിനിമയിലെ പ്രധാനതാരമായ വിജയ് നായകനാകുന്ന ചിത്രം ‘വാരിസി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വംശി പൈഡിപ്പള്ളി ആണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാരിസി’ന്റെ അപ്ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പതിവുപോലെ വിജയ് നായകനാകുന്ന ചിത്രം വലിയ ആഘോഷത്തോടെയാകും റിലീസ് ചെയ്യുക. വിജയ്‌യുടെ വാരിസിനൊപ്പം അജിത്തിന്റെ തുനിവ് എന്ന ചിത്രവും ഈ പൊങ്കല്‍ കാലത്ത് തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ വാരിസിനെ സംബന്ധിച്ച് രണ്ട് പ്രധാന അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ […]
ലിജോ ജോസ് പെല്ലിശ്ശേരി – മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബനില്‍’ ഈ പ്രമുഖ താരം
പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും […]
‘മാളികപ്പുറം’ കണ്ട് തൊഴുകൈയ്യോടെ തീയറ്ററില്‍ നില്‍ക്കുന്ന കുഞ്ഞ് ആരാധകന്‍ ; ചിത്രം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍
ദിവസങ്ങള്‍ക്ക് മുമ്പാണ് ഉണ്ണിമുകുന്ദന്‍ ചിത്രം ‘മാളികപ്പുറം’ റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്സോഫീസില്‍ നിന്നും നേടിയത്. ഉണ്ണി മുകുന്ദനും കൂട്ടരും നിറഞ്ഞാടിയപ്പോള്‍ അത് പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്തിയെന്നും കണ്ണുകളെ ഈറനണിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയാഘോഷങ്ങള്‍ക്കിടയില്‍ […]