ഇന്ത്യന്‍ ഫിലിം ഇന്‍സ്ടിട്യൂട്ടിന്റെ സര്‍വേയില്‍ 2022 ലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്‍ കുഞ്ചാക്കോ ബോബന്‍
മലയാളത്തില്‍ ഏറെ ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. മലയാളത്തിന്റെ എവര്‍ ഗ്രീന്‍ റൊമാന്റിക് ഹീറോ ആയി കടന്നു വന്ന കുഞ്ചാക്കോ ബോബന്‍ അതിവേഗമാണ് പ്രേക്ഷക മനസില്‍ തന്റെ ഇടം കണ്ടെത്തിയത്ത്. കുഞ്ചാക്കോ ബോബന്റെ ആദ്യകാല സിനിമകളായ അനിയത്തിപ്രാവും കസ്തുരിമനുമെല്ലാം ഇന്നും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളാണ്. റൊമാന്റിക് ഹീറോ ആയി തിളങ്ങി ഇത്രയും അധികം ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിച്ച മറ്റൊരു നടനും മലയാള സിനിമയില്‍ ഉണ്ടാവില്ല. അത്രയേറെ സൂപ്പര്‍ ഹിറ്റുകളാണ് ചാക്കോച്ചന്റെ പേരിലുള്ളത്. കരിയറില്‍ തിരിച്ചടികളും ഒരുപാട് […]
”സിനിമ മുഴുവനും നെഗറ്റീവാണ്, ഇതിന് എങ്ങനെ സെന്‍സറിങ് ലഭിച്ചു?” ; മുകുന്ദന്‍ ഉണ്ണി അസോസിയേറ്റിനെതിരെ ഇടവേള ബാബു
വിനീത് ശ്രീനിവാസന്‍ നായകനായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ തിയേറ്ററുകളില്‍ അത്ര ഏറ്റെടുത്തില്ലെങ്കിലും പിന്നീട് ഒടിടിയില്‍ എത്തിയപ്പോള്‍ മുതല്‍ കത്തി കേറികൊണ്ടിരിക്കുകയാണ്. അഭിനവ് സുന്ദര്‍ നായക് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ റിലീസ് ചെയ്തത് നവംബര്‍ 11 നാണ്. നെഗറ്റീവ് ഷെയ്ഡുള്ള നായക കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ചത്. ഒരു വക്കീലിന്റെ അതിജീവനം എന്ന് പറയാവുന്ന കഥയാണെങ്കിലും സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളുമാണ് ഈ ചിത്രത്തെ മറ്റൊരു ലെവലിലേക്ക് എത്തിക്കുന്നത്. എന്ത് വില കൊടുത്തും […]
‘മാളികപ്പുറം’ പുതിയ ഉയരങ്ങളിലേക്ക്….! ഉണ്ണിമുകുന്ദന്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 40 കോടി
ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിനെ അഭിനന്ദിച്ച് ഏറെ പ്രമുഖരാണ് രംഗത്ത് എത്തിയത്. ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുന്നതിന് മുന്നേ തന്നെ 25 കോടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം 40 കോടിയം കടന്ന് മുന്നേറുകയാണ്. ഞായറാഴ്ച കേരളത്തില്‍ നിന്നുമാത്രം മാളികപ്പുറം സ്വന്തമാക്കിയത് 3 കോടിയാണ്. […]
‘ഫോട്ടോഗ്രഫിയിലെ മികവും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുമാണ് അമല്‍ നീരദിലേക്ക് തന്നെ അടുപ്പിച്ചത്’ ; മമ്മൂട്ടി
മലയാളികള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ചുരുക്കം ചില സിനിമകളില്‍ ഒന്നാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ ഇന്നും കാണാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. 2007-ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്ത് ബോളീവുഡ് സിനിമകളോട് പോലും കിടപിടിക്കുന്നതായിരുന്നു. കൊച്ചിയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ റിലീസ് സമയത്ത് അത്ര വലിയ വാണിജ്യ വിജയം സമ്മാനിച്ചില്ലെങ്കിസലും വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകായിരുന്നു. മമ്മൂട്ടി, മനോജ് […]
തുനിവോ, വാരിസോ? ആദ്യ ദിനത്തിലെ ബോക്‌സ് ഓഫീസ് കണക്കുകള്‍ ഇങ്ങനെ…!
വിജയ് ചിത്രം വാരിസിനും അജിത് നായകനായ തുനിവിനും കേരളത്തില്‍ വന്‍വരവേല്‍പ്പാണ് ഇന്നലെ ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയും അജിതും ബോക്സ്ഓഫീസില്‍ ഒരേ ദിവസം ഏറ്റമുട്ടുന്നത്. തെന്നിന്ത്യ കണ്ട ഏറ്റവും വലിയ ബോക്സോഫീസ് യുദ്ധത്തിനാണ് കളമൊരുങ്ങിയത്. വാരിസും തുനിവും ആദ്യദിനത്തില്‍ തന്നെ മികച്ച ഓപ്പണിംഗ് നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. അര്‍ദ്ധരാത്രി 1മണി മുതല്‍ തന്നെ പലയിടത്തും ആദ്യ ഷോകള്‍ ആരംഭിച്ചിരുന്നു. രണ്ട് ചിത്രങ്ങളും റിലീസ് ദിവസം 85-90 ശതമാനം സീറ്റ് ഓക്യുപെന്‍സി നേടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രണ്ട് […]
‘തലയുടെ അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, മാസ് സീനുകള്‍’ ; തുനിവ് പ്രേക്ഷക അഭിപ്രായം
തമിഴ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനായി എത്തുന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇന്നേ ദിവസം തന്നെ വിജയ് നായകനായെത്തുന്ന വാരിസും തിയേറ്ററുകളിലെത്തി. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. തുനിവിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയിലര്‍ ഉള്‍പ്പടെയുള്ള പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ബാങ്ക് മോഷണം പ്രമേയകമാക്കിയ ചിത്രം തുനിവിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അജിത്തിനൊപ്പം […]
വിജയിയുടെ ‘വാരിസ്’ തകര്‍ത്തോ …? പ്രേക്ഷക പ്രതികരണം ഇങ്ങനെ
ഏറ്റവും ആരാധകരുള്ള രണ്ട് സൂപ്പര്‍താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തുന്ന ദിവസമാണ് ഇന്ന്. വിജയ് നായകനാവുന്ന വാരിസും അജിത്ത് നായകനാവുന്ന തുനിവുമാണ് ആ ചിത്രങ്ങള്‍. ഈ രണ്ട് ചിത്രങ്ങളുടേയും ഫാന്‍സ് ഷോകള്‍ തമിഴ് നാട്ടില്‍ അര്‍ദ്ധരാത്രിയോടെ പൂര്‍ത്തിയായിരുന്നു. വാരിസിന് വലിയതോതിലുള്ള അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനസമയം മുതല്‍ വന്‍ ശ്രദ്ധ നേടിയ ചിത്രമാണ് വാരിസ്. വാരിസ് കളര്‍ഫുള്ളും വിനോദിപ്പിക്കുന്നതുമാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല ട്വീറ്റ് ചെയ്തു. അച്ഛന്‍- മകന്‍ തര്‍ക്കമാണ് ചിത്രത്തെ നയിക്കുന്നതെന്നും […]
‘അത്യുഗ്രന്‍ സിനിമാനുഭവം, സംവിധായകന്റെ മികച്ച തുടക്കം’ ; മാളികപ്പുറത്തെ പ്രശംസിച്ച് ജൂഡ് ആന്റണി
ഉണ്ണിമുകുന്ദന്‍ ചിത്രം ‘മാളികപ്പുറം’ റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഉണ്ണി മുകുന്ദനും കൂട്ടരും നിറഞ്ഞാടിയപ്പോള്‍ അത് പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്തിയെന്നും കണ്ണുകളെ ഈറനണിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മാളികപ്പുറത്തെ പ്രശംസിച്ച് […]
ഡബിള്‍ മോഹനനായി പൃഥ്വിരാജ് ; ‘വിലായത്ത് ബുദ്ധ’ മേക്കിംഗ് വീഡിയോ
നടന്‍ പൃഥ്വിരാജിന് വലിയ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ജയന്‍ നമ്പ്യാരാണ് ചിത്രത്തിന്റെ സംവിധായകന്‍. ജി ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പൃഥ്വിരാജ് ‘ഡബിള്‍ മോഹനന്‍’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം […]
ടിനു പാപ്പച്ചന്‍ – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ ; ചിത്രീകരണം പൂര്‍ത്തിയായി
കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. തിയറ്ററുകളില്‍ വിജയം നേടിയ അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്, സജിന്‍, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരമാണ് പുറത്തുവരുന്നത്. ടിനുവിന്റെ മുന്‍ ചിത്രങ്ങളേക്കാള്‍ വ്യത്യസ്തമായ, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന […]