07 Nov, 2025
1 min read

‘പടം സൂപ്പറാ ഇരുക്ക്… ഇതുപോലൊരു സിനിമ ഇതിന് മുന്‍പ് കണ്ടിട്ടേ ഇല്ല’ ; നന്‍പകല്‍ നേരത്ത് മയക്കം തമിഴ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. കേരളത്തില്‍ മികച്ച പ്രതികരങ്ങള്‍ നേടി മുന്നേറിയ നന്‍പകല്‍ നേരത്ത് മയക്കം കഴിഞ്ഞ ദിവസം മുതല്‍ […]

1 min read

‘4 വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന്റെ ഇടിവെട്ട് വരവ്. ഒന്നും പറയാനില്ല’; പഠാന്‍ റിവ്യൂ പങ്കുവെച്ച് പ്രേക്ഷകന്‍

4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമായ പഠാന്‍ ഇന്നലെയാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. വന്‍ വരവേല്‍പാണ് ലോകമെങ്ങും ഷാരൂഖ് ചിത്രത്തിന് ലഭിച്ചത്. മികച്ച ഒരു ചിത്രമാണ് ‘പഠാനെ’ന്നും തിയറ്ററുകളില്‍ നിന്ന് പ്രതികരണം വരുന്നു. കേരളത്തില്‍ മികച്ച ഓപ്പണിംഗ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, […]

1 min read

‘മലയാള സിനിമ നിലനിര്‍ത്തുന്നത് ബുദ്ധിജീവികള്‍ അല്ല, കച്ചവട സിനിമാ താരങ്ങള്‍ തന്നെയാണ്’; കുറിപ്പ്

മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. രണ്ട് പേരും കരിയറില്‍ ഇതിനകം നേടിയെടുത്ത നേട്ടങ്ങള്‍ നിരവധി ആണ്. അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ച മോഹന്‍ലാലും മമ്മൂട്ടിയും ആദ്യ കാലത്ത് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2022ല്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച താരമാണ് മമ്മൂട്ടി. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ കൊണ്ട് സിനിമാസ്വാദകരെ കഴിഞ്ഞ വര്‍ഷം നിരാശരാക്കിയ താരമാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ മലയാളത്തിലെ രണ്ട് പ്രിയ താരങ്ങളുടെയും പുതിയ സിനിമകള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് […]

1 min read

‘മോഹന്‍ലാല്‍ സിനിമ ലോകം വെട്ടി പിടിച്ചത് ആരുടേയും പിന്തുണ കൊണ്ടോ ശരീര സൗന്ദര്യം കൊണ്ടോ അല്ല’ ; കുറിപ്പ്

മോഹന്‍ലാല്‍ നല്ല റൗഡി ഇമേജ് ഉള്ള ആളാണെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. അടൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. ‘മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. എനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, റൗഡി റൗഡി തന്നെയാണ്, അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്. അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ എന്റെ മനസ്സില്‍ ഉറച്ച ഇമേജ് അതാണ്’, എന്നായിരുന്നു അടൂര്‍ പറഞ്ഞത്. ഇതിനെതിരെ നിരവധിപേരായിരുന്നു രംഗത്തെത്തിയത്. മോഹന്‍ലാലിനെ ഗുണ്ട എന്ന് […]

1 min read

”കാന്താര പോലെ പടര്‍ന്നു പടര്‍ന്നു മറ്റു ഭാഷകളില്‍ പോയി മാളികപ്പുറം ഹിറ്റ് അടിക്കട്ടെ” ; കുറിപ്പ്

ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശം തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ചിത്രം അമ്പത് കോടി ക്ലബില്‍ ഇടം നേടി. തുടക്ക സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ തിരക്കാണ് മാളികപ്പുറം കാണാന്‍ തിയറ്ററുകളില്‍ അനുഭവപ്പെടുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ ഈ വാരം തിയറ്ററുകളില്‍ എത്തും. ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്‍ടെയ്‌നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി […]

1 min read

‘മുള്ളന്‍കൊല്ലിയുടെ മഹാരാജാവ്..അത് ഇയാള്‍ അല്ലാതെ മറ്റാരാണ്’ ; നരന്‍ സിനിമയെക്കുറിച്ച് കുറിപ്പ്

ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ സുപ്രധാന സിനിമകളിലൊന്നാണ് നരന്‍. മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് നരന്‍. അടിക്കടിയുണ്ടായ പരാജയങ്ങളില്‍ നിന്നും കരകയറാനായി ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ദേവയാനി, ഭാവന, ഇന്നസെന്റ്, സിദ്ദിഖ്, മധു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. വേലായുധനേയും മുള്ളന്‍കൊല്ലിയേയും മറക്കാന്‍ ഇന്നും മലയാളിക്ക് കഴിഞ്ഞിട്ടില്ല. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടന്നത്. കുറിപ്പിന്റെ […]

1 min read

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച മാസ് അപ്പീല്‍ ‘നരസിംഹം’ ; സിനിമയെക്കുറിച്ച് കുറിപ്പ്

മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2000ല്‍ പുറത്തെത്തിയ നരസിംഹം. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത ചിത്രമാണ്. ദേവാസുരം, ആറാം തമ്പുരാന്‍, ഉസ്താദ് എന്നിവയ്ക്ക് ശേഷം അതെ ചേരുവകള്‍ അല്പം കൂടി കടുപ്പിച്ച് മോഹന്‍ ലാല്‍ മീശ പിരിച്ച് മുണ്ടു മടക്കി കുത്തി വന്ന നരസിംഹം ബോക്‌സ് ഓഫീസില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. 21 -ാം നൂറ്റാണ്ടിലെ ആദ്യ ഇന്‍ഡസ്ട്രിഹിറ്റാണ് നരസിംഹം. മലയാള […]

1 min read

‘അടി പിടി പാട്ട് ഡാൻസ് എല്ലാം പ്രതീക്ഷിച്ചു വരുന്നവർക്ക് ഒട്ടും ഇഷ്ട്ടമാവില്ല..’ ; ‘നൻപകൽ നേരത്ത് മയക്കം’ റിവ്യൂ ചെയ്ത് പ്രേക്ഷകൻ

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മഹാനടൻ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി ഇപ്പോൾ തിയ്യറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന സിനിമയാണ് ‘നൻപകൽ നേരത്ത് മയക്കം’. ഒരു ലഘു പരസ്യചിത്രം കണ്ടതിനുശേഷം സ്പാർക്ക് ചെയ്ത ഐഡിയ ലിജോ കഥയാക്കി എസ് ഹരീഷ് എന്ന എഴുത്തുകാരനെ കൊണ്ട് തിരക്കഥയാക്കി മേക്ക്ചെയ്ത സിനിമ നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനിയാണ്. പ്രശസ്ത തമിഴ് ഛായാഗ്രഹകൻ തേനി ഈശ്വരാണ് ഈ സിനിമയുടെ മനോഹരമായ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജെയിംസ്, സുന്ദർ എന്നീ രണ്ട് കഥാപാത്രങ്ങളുടെ പകർന്നാട്ടം […]

1 min read

ഓസ്‌കാറിലേക്ക് അടുത്ത് കീരവാണിയുടെ ‘നാട്ടു നാട്ടു’ ; എഴുന്നേറ്റ് നിന്ന് കയ്യടി നൽകാം ആർ.ആർ.ആർ ടീമിന്!

​​ഗോൾഡൻ ഗ്ലോബ് വേദിയിൽ അടക്കം കയ്യടി നേടി പുരസ്കാരം നേടി ഇതിനോടകം ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ ആർ.ആർ.ആർ സിനിമയിലെ നാട്ടു നാട്ടു ഗാനം 95-ാമത് ഓസ്കർ പുരസ്കാരപ്പട്ടികയിൽ. എസ്എസ് രാജമൗലി ഒരുക്കിയ ആർ.ആർ.ആർ. സിനിമയിൽ സംഗീത സംവിധായകൻ എം.എം. കീരവാണി ചെയ്ത നാട്ടു നാട്ടു എന്ന ​ഗാനത്തിന് ഓസ്കർ നാമനിർദേശം ലഭിച്ചിരിക്കുന്ന വാർത്ത ഇന്ത്യ മൊത്തം ആഘോഷത്തിമിർപ്പിൽ ഏറ്റെടുത്തിരിക്കുകയാണ്. ഈ സന്തോഷവാർത്ത ആർ.ആർ.ആറിന്റെ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെ അഭിനന്ദന പെരുമഴയാണ്. ഒറിജിനൽ സോങ് വിഭാ​ഗത്തിലാണ് […]

1 min read

അമിത പ്രതീക്ഷ ഭാരമില്ലാതെ ഞെട്ടിക്കാന്‍ മോഹന്‍ലാല്‍ വരുന്നു ; ത്രസിപ്പിച്ച് എലോണ്‍ ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി 26 ന് ആണ് ചിത്രത്തിന്റെ റിലീസ്. തിയറ്ററുകളിലെത്താന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ചിത്രത്തിന്റെ ഒരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കയോസ് സിദ്ധാന്തത്തില്‍ പറയുന്ന ബട്ടര്‍ഫ്‌ലൈ എഫക്റ്റ് ഉദാഹരിക്കുന്നുണ്ട് ടീസറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം. മുന്‍പെത്തിയ ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തിയിരുന്നു. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം ആ ടീസറില്‍ മറുപടി പറഞ്ഞത്. എന്തായാലും പുതിയ ടീസര്‍ […]