‘ പ്രിയദര്‍ശന്‍ സര്‍, നിങ്ങള്‍ ചരിത്രം വളച്ചൊടിച്ചതുകൊണ്ടല്ല പടം പൊട്ടിയത്, അതിനു ഒരുപാട് കാരണങ്ങള്‍ ഉണ്ട്’; കുറിപ്പ്
ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ പ്രിയദര്‍ശന്‍ സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ അടക്കം വന്‍താരനിര അണിനിരന്ന സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബിഗ് ബജറ്റ് സിനിമയായിരുന്നിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മരക്കാറിന് ഉയരാന്‍ കഴിഞ്ഞില്ലെന്നാണ് ചില പ്രേക്ഷകര്‍ സിനിമ കണ്ട ശേഷം പറഞ്ഞത്. ചരിത്ര സിനിമകള്‍ ചെയ്യാന്‍ ഇനി താനില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുകയുണ്ടായി. ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് […]
100 കോടിയിലും നില്‍ക്കുമെന്ന് തോന്നുന്നില്ല.. ; 150 കോടിയിലേക്ക് മാളികപ്പുറം
2022 ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവര്‍ഷത്തിലും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടര്‍ന്ന ചിത്രമാണ് ‘മാളികപ്പുറം’. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോള്‍, ചിത്രം പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചു കഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ച 3 മലയാള ചിത്രങ്ങളാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. രോമാഞ്ചം, വെടിക്കെട്ട്, ഇരട്ട എന്നിവയായിരുന്നു അത്. ഈ ചിത്രങ്ങള്‍ […]
‘ഇരട്ട’ ജോജു ജോര്‍ജിന്റെ പരകായ പ്രവേശത്തിന്റെ ഒരാറാട്ട് തന്നെ’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാള സിനിമയില്‍ തന്റേതായ സ്ഥാനം പിടിച്ചടക്കിയ നടനാണ് ജോജു ജോര്‍ജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീര്‍ത്ത ജോജു ജോര്‍ജിന്റെ പുതിയ സിനിമ ഇരട്ട കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഇരട്ടയില്‍ പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നല്‍കി സ്വീകരിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ കഴിയുംതോറും നിരവധിപേരാണ് ജോജുവിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. അഞ്ജലി, ശ്രിന്ദ, ആര്യാ […]
‘വെസ്റ്റേണ്‍ റാപ്പ് കള്‍ച്ചര്‍ അതും മമ്മൂക്ക സിനിമയില്‍, നിങ്ങള്‍ വേറെ ലെവലാണ് മമ്മൂക്ക….’ ; കുറിപ്പ്
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രവുമായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. റിലീസിനോട് അനുബന്ധിച്ച് ഇന്നലെയാണ് ചിത്രത്തിന്റെ പ്രമോ സേംഗ് പുറത്തുവിട്ടത്. പ്രമോ സോംങ് നിമിഷനേരംകൊണ്ടാണ് വൈറലായത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കിയ ഗാനം ജാക്ക് സ്‌റ്റൈല്‍സ് ആണ് വരികള്‍ എഴുതി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വിവിധ ലുക്കുകളും രംഗങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ‘മാഡ് മാന്‍ ക്രിസ്റ്റഫര്‍ കം വിത്ത് ദ ഫയര്‍’ […]
‘നരസിംഹം, ആറാം തമ്പുരാന്‍, രാവണപ്രഭു പോലെയുള്ള ഒരു പടം മലയാള സിനിമയില്‍ ഒരു യൂത്തനും ചെയ്തിട്ടില്ല’; മോഹന്‍ലാലിനെക്കുറിച്ച് കുറിപ്പ്
നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഡാന്‍സ്. ശാസ്ത്രീയ നൃത്തഭ്യാസം ശീലമല്ലാതിരുന്നിട്ടും ചടുല താളങ്ങളെ മോഹന്‍ലാല്‍ പല സിനിമകളിലും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള സിനിമകളാണ് രാജശില്‍പ്പി, കമലദളം എന്നിവ. അക്കൂട്ടത്തില്‍ പാദമുദ്രയിലെ കാവടിയാട്ടവും, വാനപ്രസ്ഥത്തിലെ ഭാവഭിനയവും ഉള്‍പ്പെടുത്താം. ക്ലാസിക്കല്‍ ഡാന്‍സ് അല്ലാത്ത ഡാന്‍സുകളും മോഹന്‍ലാല്‍ അനായാസം […]
‘രണ്ടു റോളുകളില്‍ തകര്‍ത്താടിയ അടിപൊളി പടം, ഏതു കഥാപാത്രങ്ങളും ജോജുവിന്റ കയ്യില്‍ ഭദ്രമാണ്’; ഇരട്ട റിവ്യൂ പങ്കുവെച്ച് പ്രേക്ഷകന്‍
മലയാള സിനിമയില്‍ തന്റേതായ സ്ഥാനം പിടിച്ചടക്കിയ നടനാണ് ജോജു ജോര്‍ജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീര്‍ത്ത ജോജു ജോര്‍ജിന്റെ പുതിയ സിനിമ ഇരട്ട കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഇരട്ടയില്‍ പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നല്‍കിയാണ് സ്വീകരിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ ഉള്ളലിയിക്കുന്ന ചിത്രം വീക്കെന്‍ഡില്‍ ഹൗസ് ഫുള്‍ ഷോയുമായി മുന്നോട്ടു […]
‘മെഗാസ്റ്റാര്‍ മമ്മൂട്ടി ഓണ്‍ ഫയര്‍’; ബി ഉണ്ണികൃഷ്ണന്‍ ചിത്രം ‘ക്രിസ്റ്റഫര്‍’ പ്രമോ സോംഗ് എത്തി
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രവുമായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തും. റിലീസിനോട് അനുബന്ധിച്ച് ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോ സോംങ് ആണ് അണിയറപ്രവര്‍ത്തകര്‍ […]
‘മമ്മുക്കയ്ക്കു ഒരുപാട് റീടേക്ക് വേണം, അദ്ദേഹത്തിന്റെ ബെസ്റ്റ് ആവുന്നത് വരെ ടേക്ക് പോകും’; അമലപോള്‍
നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷമെത്തുന്ന മമ്മൂട്ടിയുടെ റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായി ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്‌നേഹ, അമല പോള്‍, […]
‘മലൈക്കോട്ടൈ വാലിബനില്‍ ഹൈ ഒക്ടേന്‍ ആയിട്ടുള്ള സീനുകള്‍ മോഹന്‍ലാല്‍ ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടു’; സൊണാലി കുല്‍കര്‍ണി
പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും […]
‘ജിം കെനി’യായി മോഹന്‍ലാല്‍ ; പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് ഭദ്രന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെ നായകന്മാരാക്കിയെല്ലാം ഭദ്രന്‍ പ്രേക്ഷകര്‍ക്ക് വിജയ ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുളള സ്ഫടികം എന്ന സിനിമയാണ് സംവിധായകന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാല്‍ ആടുതോമയായി മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. റിലീസ് ചെയ്ത് 28 വര്‍ഷത്തിനു ശേഷം ഡിജിറ്റല്‍ റീമാസ്റ്ററിംഗിലൂടെ റീ റിലീസിന് ഒരുങ്ങുകയാണ് സ്ഫടികം. ഫെബ്രുവരി 9 ന് ആണ് ചിത്രം […]