07 Nov, 2025
1 min read

‘രണ്ടു റോളുകളില്‍ തകര്‍ത്താടിയ അടിപൊളി പടം, ഏതു കഥാപാത്രങ്ങളും ജോജുവിന്റ കയ്യില്‍ ഭദ്രമാണ്’; ഇരട്ട റിവ്യൂ പങ്കുവെച്ച് പ്രേക്ഷകന്‍

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം പിടിച്ചടക്കിയ നടനാണ് ജോജു ജോര്‍ജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീര്‍ത്ത ജോജു ജോര്‍ജിന്റെ പുതിയ സിനിമ ഇരട്ട കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഇരട്ടയില്‍ പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നല്‍കിയാണ് സ്വീകരിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ ഉള്ളലിയിക്കുന്ന ചിത്രം വീക്കെന്‍ഡില്‍ ഹൗസ് ഫുള്‍ ഷോയുമായി മുന്നോട്ടു […]

1 min read

‘മെഗാസ്റ്റാര്‍ മമ്മൂട്ടി ഓണ്‍ ഫയര്‍’; ബി ഉണ്ണികൃഷ്ണന്‍ ചിത്രം ‘ക്രിസ്റ്റഫര്‍’ പ്രമോ സോംഗ് എത്തി

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രവുമായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തും. റിലീസിനോട് അനുബന്ധിച്ച് ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോ സോംങ് ആണ് അണിയറപ്രവര്‍ത്തകര്‍ […]

1 min read

‘മമ്മുക്കയ്ക്കു ഒരുപാട് റീടേക്ക് വേണം, അദ്ദേഹത്തിന്റെ ബെസ്റ്റ് ആവുന്നത് വരെ ടേക്ക് പോകും’; അമലപോള്‍

നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷമെത്തുന്ന മമ്മൂട്ടിയുടെ റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായി ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്‌നേഹ, അമല പോള്‍, […]

1 min read

‘മലൈക്കോട്ടൈ വാലിബനില്‍ ഹൈ ഒക്ടേന്‍ ആയിട്ടുള്ള സീനുകള്‍ മോഹന്‍ലാല്‍ ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടു’; സൊണാലി കുല്‍കര്‍ണി

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും […]

1 min read

‘ജിം കെനി’യായി മോഹന്‍ലാല്‍ ; പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് ഭദ്രന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെ നായകന്മാരാക്കിയെല്ലാം ഭദ്രന്‍ പ്രേക്ഷകര്‍ക്ക് വിജയ ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുളള സ്ഫടികം എന്ന സിനിമയാണ് സംവിധായകന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാല്‍ ആടുതോമയായി മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. റിലീസ് ചെയ്ത് 28 വര്‍ഷത്തിനു ശേഷം ഡിജിറ്റല്‍ റീമാസ്റ്ററിംഗിലൂടെ റീ റിലീസിന് ഒരുങ്ങുകയാണ് സ്ഫടികം. ഫെബ്രുവരി 9 ന് ആണ് ചിത്രം […]

1 min read

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം ഏജന്റ് തിയേറ്ററുകളിലേക്ക് ; റിലീസ് തിയതി പുറത്തുവിട്ടു

മൂന്ന് വര്‍ഷത്തിന് ശേഷം ലീണ്ടും തെലുങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. 2019ല്‍ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രമായിരുന്നു മമ്മൂട്ടി അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് തെലുങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചു. തൊപ്പിവെച്ച ഗെറ്റപ്പില്‍ തോക്കും ഏന്തിയുമുള്ള ഒരു സൈനീകനായി മമ്മൂട്ടി എത്തിയ ഏജന്റിന്റെ ഫസ്റ്റ്ലുക്ക് മുതല്‍ പിന്നീട് പുറത്തിറങ്ങിയിട്ടുള്ള ചിത്രത്തിന്റെ അപ്ഡേറ്റ്സുകളെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറില്‍ മമ്മൂട്ടിയായിരുന്നു തിളങ്ങി നിന്നത്. മമ്മൂട്ടി തെലുങ്കില്‍ […]

1 min read

‘ലിയോ’യായി വിജയ്…! ലോകേഷ് കനകരാജ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖാപിച്ചു

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67. ബോക്‌സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടൈറ്റില്‍ റിവീല്‍ […]

1 min read

അജിത്ത് നായകനായെത്തിയ ‘തുനിവ്’ ഒടിടിയിലേക്ക് ; റിലീസ് തിയ്യതി പുറത്തുവിട്ടു

വന്‍ താരമൂല്യമുള്ള ഒരു നായക നടനെ വാണിജ്യപരമായി ഏറ്റവും നന്നായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും, അതിലൂടെ തനിക്ക് പറയാനുള്ള ഒരു വിഷയത്തെ മനോഹരമായി എങ്ങനെ അവതരിപ്പിക്കാമെന്നും കാണിച്ചുതന്ന സിനിമയാണ് അജിത്ത് നായകനായെത്തിയ തുനിവ്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായിരുന്നു. അജിത്ത് നായകനായ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘തുനിവി’ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്‌ലിക്‌സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് […]

1 min read

മോളിവുഡിനെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഉയര്‍ത്താന്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു ; കിംങ് ഓഫ് കൊത്ത സെക്കന്റ് ലുക്ക് പോസ്റ്റര്‍

‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‌ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ ദിവസം ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയെ കുറിച്ച് ദുല്‍ഖര്‍ ആരാധകരുമായി സംസാരിക്കുന്നതിനിടയില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ഏറ്റവും ശാരീരിക […]

1 min read

”മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം വിഷമിപ്പിക്കുന്നു, സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്”; മമ്മൂട്ടി

മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. മമ്മൂട്ടിയെന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ കൂടിയാണ് അദ്ദേഹം. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യനെന്നും മമ്മൂട്ടിയെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനയ മോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതെങ്കില്‍ അരയും തലയും മുറുക്കിയിറങ്ങുന്ന കലാകാരന്‍. അഭിനയിച്ചഭിനയിച്ചാണ് ആ പണി പഠിച്ചതെന്ന് പലപ്പോഴായി മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം […]