07 Nov, 2025
1 min read

ബി ഉണ്ണികൃഷ്ണന്‍ – ഉദയകൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ തിയേറ്ററില്‍ മിന്നിച്ചോ? പ്രേക്ഷകപ്രതികരണങ്ങള്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫര്‍. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010-ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. എന്നാല്‍ […]

1 min read

‘മാളികപ്പുറം’ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് നടത്തും ; തീയതി പ്രഖ്യാപിച്ചു

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയം നേടിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി ക്ലബ്ബില്‍ എത്തി. റിലീസ് ചെയ്തു ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോയാണ് മാളികപ്പുറം നേടുന്നത്. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയത്. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോള്‍, ചിത്രം പ്രേക്ഷകരെ തിയറ്ററുകളില്‍ […]

1 min read

കരണ്‍ ജോഹറുമായി കൂടിക്കാഴ്ച്ച നടത്തി മോഹന്‍ലാല്‍ ; ചിത്രങ്ങള്‍ വൈറല്‍

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം രജനീകാന്ത് ചിത്രത്തിന്റെ […]

1 min read

‘മമ്മൂട്ടി ഒരു വാട്‌സാപ്പ് അമ്മാവന്‍…’ ; വെളുത്ത പഞ്ചസാരയും കറുത്ത ചക്കരയും മമ്മൂട്ടിയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ച് അശ്വന്ത് കോക്ക്

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാവാറുള്ള യൂട്യൂബറാണ് അശ്വന്ത് കോക്ക്. സിനിമയെപറ്റിയും അതിനോട് ബന്ധപ്പെട്ടും വരുന്ന വിഷയങ്ങളില്‍ അദ്ദേഹം ചെയ്യുന്ന വീഡിയോകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കാറുള്ളത്. ക്രിസ്റ്റഫര്‍ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി തമാശ രൂപേണ റേസിസത്തെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് അശ്വന്തിന്റെ പ്രതികരണം പറയുന്ന വീഡിയോയാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടി ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. […]

1 min read

ടിനു പാപ്പച്ചനും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു ; നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സ്

ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയാണ് ടിനു പാപ്പച്ചന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാകാന്‍ ടിനു പാപ്പച്ചന് സാധിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘അജഗജാന്തരം’. മോഹന്‍ലാലിനെ നായകനാക്കി ടിനു സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. അതുകൊണ്ട് തന്നെ ടിനുപാപ്പച്ചന്റെ വിശേഷങ്ങള്‍ […]

1 min read

‘ഇന്ന് അഭിനയത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കളിയാക്കലുകള്‍ നേരിടുന്ന ഒരു വ്യക്തി ആണ് ലാലേട്ടന്‍’; കുറിപ്പ്

മലയാളത്തിന്റെ സ്വന്തം താരരാജാവാണ് മോഹന്‍ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഫാസില്‍ ചിത്രത്തിലൂടെ 1980ലാണ് മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് മോഹന്‍ലാല്‍ ജൈത്രയാത്ര തുടരുകയാണ്. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ്. മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി കൈലാസ് […]

1 min read

സ്‌റ്റൈല്‍ മന്നനും കംപ്ലീറ്റ് ആക്ടറും കണ്ടുമുട്ടിയപ്പോള്‍….! ചിത്രങ്ങള്‍ വൈറല്‍

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ആരംഭിച്ചതിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാലും പ്രഗത്ഭനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോള്‍ തിയേറ്ററില്‍ ദൃശ്യ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പാണ്. ഇതിനിടയില്‍ […]

1 min read

‘എവര്‍യൂത്തന്‍’ എന്ന വിളിപ്പേര് മാത്രമേ ഇക്കാക്ക് ഉള്ളൂ, വയസ്സ് കുറേയായി. ജനറേഷന്‍ വേറെയാണ്’; മമ്മൂട്ടിയെ പരിഹസിച്ച് ഷിംന അസീസ്

ക്രിസ്റ്റഫര്‍ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി തമാശ രൂപേണ റേസിസത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയം. നടി ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാവോ? ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാന്‍ തിരിച്ചു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും, കരുപ്പെട്ടിയെന്ന്?, എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടി തമാശ രൂപേണ പറഞ്ഞത്. ഈ അഭിപ്രായ പ്രകടനം റേസിസം നിറഞ്ഞതാണെന്നും രാഷ്ട്രീയ […]

1 min read

പഠാനില്‍ ഷാരൂഖ് ഖാന്‍ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്ത് ; ഞെട്ടി പ്രേക്ഷകര്‍

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. 12 ദിവസത്തില്‍ പഠാന്‍ നേടിയ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാന്‍ സ്വന്തമാക്കിയത്. ഇപ്പോഴിതാ പഠാനില്‍ ഷാരൂഖ് വാങ്ങിയ പ്രതിഫലം എത്രയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബിഗ് ബജറ്റിലാണ് പഠാന്‍ യാഷ് […]

1 min read

‘ ഇപ്പോള്‍ തൊട്ടതിനും പിടിച്ചതിനും പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് എന്ന വാള്‍ എടുത്തു പ്രയോഗിക്കുന്ന കാലമാണ്’ ; കുറിപ്പ്

പൊതുപ്രവര്‍ത്തകരുടെയും സിനിമാ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളുടെയും പ്രസ്താവനകള്‍, സിനിമകളിലെ സംഭാഷണങ്ങള്‍ തുടങ്ങിയവയിലെ ശരികളും ശരികേടുകളും പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവാറുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ രാഷ്ട്രീയ ശരി/ശരികേടിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ചര്‍ച്ച മമ്മൂട്ടി അഭിമുഖത്തിനിടെ പറഞ്ഞ ഒരു തമാശയെച്ചൊല്ലിയാണ്. മമ്മൂക്ക ചക്കരയാണെന്ന് ക്രിസ്റ്റഫര്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാവോ? […]