‘എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചെറിയൊരു നൊസ്റ്റാള്‍ജിക് റൊമാന്റിക് ചിത്രം’; പ്രണയവിലാസത്തെക്കുറിച്ച് കുറിപ്പ്
രോമാഞ്ചത്തിനുശേഷം അര്‍ജ്ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് പ്രണയവിലാസം. ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ക്യാമ്പസും റൊമാന്‍സും നൊസ്റ്റാള്‍ജിയയും ചേര്‍ന്ന ഒരു കുടുംബ ചിത്രമാണ് പ്രണയ വിലാസം എന്ന് ഒറ്റവാക്കില്‍ പറയാം. ചിത്രത്തില്‍ അനശ്വര രാജന്‍, മിയ, മമിത ബൈജു, മനോജ് എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. പൂര്‍ണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുക. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സിബി […]
‘അടുത്ത ഹിറ്റ് ആവാന്‍ പോകുന്ന പടം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’; കുറിപ്പ്
മലയാളികളുടെ പ്രിയങ്കരിയാണ് ഭാവന. തന്റെ അഭിനയ മികവും നിറഞ്ഞ ചിരിയും കൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടി. ആറ് വര്‍ഷമായി മലയാള സിനിമയില്‍ നിന്നും ഭാവന വിട്ടു നില്‍ക്കുക ആയിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഭാവന തിരികെ എത്തി. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ധീന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അശോകന്‍, സാദിഖ്, അനാര്‍ക്കലി […]
മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന കാതല്‍ ഏപ്രിലില്‍ റിലീസിന്
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍.’റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ആയിരുന്നു ആദ്യ ചിത്രം. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷനേരംകൊണ്ടാണ് […]
‘നന്‍പകല്‍ നേരത്ത് മയക്കം കണ്ട ശേഷം കണ്‍ഫ്യൂഷന്‍ ബാക്കിനില്‍ക്കുന്നവര്‍ക്ക് വേണ്ടി’; കുറിപ്പ് വൈറല്‍
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ കഴിഞ്ഞ ദിവസം രാത്രിയാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രത്തിന് ഒടിടിയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ അര്‍ധരാത്രിയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഭാഷാതീതമായി പാന്‍ […]
പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന ‘സലാറി’ന്റെ പുതിയ അപേഡേറ്റ് പുറത്ത് വിട്ടു
മലയാളിളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരനും പ്രഭാസും ഒന്നിക്കുന്ന സലാര്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ‘സലാറി’ന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. പ്രഭാസിന്റെ നായികയാകുന്ന ശ്രുതി ഹാസന്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കിയെന്നാണ് ‘സലാറി’ന്റെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ‘കെജിഎഫി’ലൂടെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ഹിറ്റ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്നു എന്ന […]
‘ഒരു അധ്യാപികയുടെ മകന്‍ എന്ന നിലക്ക് വാത്തി സിനിമ കണ്ടപ്പോള്‍ അഭിമാനം തോന്നി’; കുറിപ്പ്
തമിഴ് സിനിമാ രംഗത്തെ വിലപിടിപ്പുള്ള താരമാണ് ധനുഷ്. നായക സങ്കല്‍പ്പങ്ങളെല്ലാം കാറ്റില്‍ പറത്തിയ ധനുഷ് ഇന്ന് മുന്‍നിര നായക നടനാണ്. സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ മരുമകനും കൂടിയായിരുന്നു ധനുഷ്. തമിഴ് നടന്‍ എന്നതിനപ്പുറം ഇന്ന് ഹോളിവുഡിലും ബോളിവുഡിലും സാന്നിധ്യമറിയിച്ച നടനാണ് ധനുഷ്. നടനെന്നതിനപ്പുറം ഗായകന്‍, ഗാനരചയിതാവ് എന്നീ മേഖലകളിലും ധനുഷ് പ്രവര്‍ത്തിച്ചിരുന്നു. മുപ്പത്തൊമ്പത് കാരനായ നടന് ഏത് പ്രായത്തിലുള്ള റോളും അനായാസം വഴങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി വരെ ധനുഷ് തന്റെ മുപ്പതുകളില്‍ അഭിനയിച്ചിട്ടുണ്ട്. വാത്തിയാണ് […]
ഇന്ത്യന്‍ സിനിമയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ എത്തുന്ന അഞ്ചാമത്തെ ചിത്രം പഠാന്‍
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി ഭാഷാഭേദമെന്യെ സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കി. ഇന്ത്യന്‍ ബോക്‌സ്ഓഫീസിലെ ചര്‍ച്ചാവിഷയമാണ് പഠാന്‍. ഇന്ത്യന്‍ കളക്ഷനില്‍ ആദ്യമായി 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാന്‍ സ്വന്തമാക്കി കഴിഞ്ഞിരുന്നു. ത്. ഇതുവരെയുള്ള കണക്ക് പ്രകാരം ഷാരൂഖ് ചിത്രം 1000 കോടി പിന്നിട്ടുവെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റിലീസ് ചെയ്ത് ഇരുപത്തേഴ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് […]
‘ജെയിംസില്‍ നിന്ന് സുന്ദരത്തിലേക്കുള്ള മാറ്റമൊക്കെ വേറെ ലെവല്‍’; നന്‍പകല്‍ നേരത്ത് മയക്കം നെറ്റ്ഫ്‌ലിക്‌സില്‍
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ഇന്നലെ രാത്രിയാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രത്തിന് ഒടിടിയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. കേരളത്തില്‍ മികച്ച പ്രതികരങ്ങള്‍ നേടി മുന്നേറിയ നന്‍പകല്‍ നേരത്ത് മയക്കത്തിന് തമിഴ് […]
‘മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങളുടെ കൂട്ടത്തില്‍ അമൃതം ഗമയയിലെ ഹരിദാസ് വിസ്മരിക്കപ്പെട്ടിട്ടുണ്ട്’; കുറിപ്പ് ശ്രദ്ധ നേടുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന്‍ മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് […]
‘സിനിമ വിദ്യാഭാസ രംഗത്തെ ചൂഷണങ്ങള്‍ തുറന്നു കാട്ടുന്നുണ്ട്’; വാത്തിയെക്കുറിച്ച് പ്രേക്ഷകന്റെ കുറിപ്പ്
റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള തെന്നിന്ത്യയുടെ പ്രിയ താരം ധനുഷ് അഭിനയത്തിന് പുറമെ ഗായകനായും ഗാനരചയിതാവായുമെല്ലാം തിളങ്ങിയിട്ടുണ്ട്. ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വാത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 51 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ചിത്രമാണ്. മലയാളികളുടെ പ്രിയങ്കരിയായ നടി […]