03 Mar, 2026
1 min read

ഡിനോ ഡെന്നിസ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ മറ്റ് നായക നടന്‍മാരും

മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. തന്റെ കരിയറില്‍ ശക്തമായൊരു തിരിച്ചുവരവ് മമ്മൂട്ടി നടത്തിയ വര്‍ഷമായിരുന്നു 2022. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും മമ്മൂട്ടി തന്റേതാക്കി മാറ്റിയ വര്‍ഷമാണ് കഴിഞ്ഞു പോയത്. 2023 ന്റെ തുടക്കവും മമ്മൂട്ടി ഗംഭീരമാക്കിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കവും, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫറും മികച്ച പ്രതികരണങ്ങളായിരുന്നു നേടിയത്. താരമായും നടനായും ഒരേ സമയം അത്ഭുതപ്പെടുത്താന്‍ കഴിയുന്ന പ്രതിഭയായാണ് മമ്മൂട്ടിയെ പ്രേക്ഷകര്‍ എന്നും കാണാറുള്ളത്. കരിയറില്‍ എക്കാലവും നവാഗത […]

1 min read

‘പുതുമുഖ സംവിധായകനായ ആദിലിന്റെ മനോഹരമായ ഒരു നല്ല സിനിമ’; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ സിനിമയെക്കുറിച്ച് കുറിപ്പ്

മലയാളികളുടെ പ്രിയങ്കരിയാണ് ഭാവന. തന്റെ അഭിനയ മികവും നിറഞ്ഞ ചിരിയും കൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടി. ആറ് വര്‍ഷമായി മലയാള സിനിമയില്‍ നിന്നും ഭാവന വിട്ടു നില്‍ക്കുക ആയിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഭാവന തിരികെ എത്തി. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ധീന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അശോകന്‍, സാദിഖ്, അനാര്‍ക്കലി […]

1 min read

ആക്ഷനില്‍ വിസ്മയിപ്പിച്ച് ധ്രുവ സര്‍ജ ; 60 മില്യണ്‍ കാഴ്ച്ചക്കാരുമായി മാര്‍ട്ടിന്‍ ടീസര്‍

കെജിഎഫിനു ശേഷം സാന്‍ഡല്‍വുഡില്‍ നിന്നും കേരളക്കരയില്‍ തരംഗകമാകാന്‍ മറ്റൊരു ആക്ഷന്‍ ചിത്രം കൂടി. ആക്ഷന്‍ ഹീറോ എന്നറിയപ്പെടുന്ന അര്‍ജുന്‍ കഥയെഴുതി എ.പി. അര്‍ജുന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മാര്‍ട്ടിന്‍ എന്ന സിനിമയാണ് റിലീസിനൊരുങ്ങുന്നത്. ധ്രുവ സര്‍ജയെ നായകനാക്കി എത്തുന്ന ചിത്രമാണ് മാര്‍ട്ടിന്‍. എ പി അര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പ്രീമിയര്‍ ബെംഗലൂരുവില്‍ നടന്നിരുന്നു. ചിത്രത്തിന്റെ അണിയറക്കാര്‍ എല്ലാം എത്തിയ ടീസര്‍ പ്രീമിയറിന് ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചിരുന്നു. […]

1 min read

പുതിയ തുടക്കത്തിലേക്കെന്ന് പൃഥ്വിരാജ് ; എന്താണ് പുതിയ തുടക്കമെന്ന് ചോദിച്ച് ആരാധകര്‍, ചിത്രം വൈറല്‍

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പത്തൊന്‍പതാം വയസ്സില്‍ കോളേജിലെ വേനല്‍ അവധിക്കാലത്ത് ഓസ്ട്രേലിയയില്‍ നിന്നും തിരുവന്തപുരത്തെ വീട്ടിലെത്തിയ പൃഥ്വിയുടെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു നന്ദനം. അവധികാലത്തിന്റെ ബോറടി മാറ്റാന്‍ അമ്മ മല്ലികാ സുകുമാരന്‍ പറഞ്ഞിട്ടായിരുന്നു രഞ്ജിത്തിനെ കാണാന്‍ പോയതും നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ എത്തുന്നത്. അഭിനയിച്ച് നോക്കിയിട്ട് കോളേജിലേക്ക് തിരിച്ചുപോകുവാനുള്ള പ്ലാനിലായിരുന്നു. എന്നാല്‍ കോളേജിലേക്ക് പോകേണ്ടിവന്നില്ല. പകരം മലയാള സിനിമയിലെ യങ് […]

1 min read

‘ആ മഹാ നടന്റെ ഓര്‍മ്മക്ക് മുന്നില്‍ ഒരിക്കല്‍ കൂടി ശിരസ്സ് നമിക്കുന്നു’; കുറിപ്പ്

കമല്‍ സംവിധാനം ചെയ്ത് 2003-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്നക്കൂട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ , ജയസൂര്യ, മീര ജാസ്മിന്‍, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറം, കമല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂര്‍ണരൂപം കമലയും പദ്മയും ശരിക്കും ഫിലിപ്പോസ് uncle ന്റെ സ്‌നേഹം അര്‍ഹിച്ചിരുന്നോ? മരിച്ചു പോയ തന്റെ കൂട്ടുകാരനായ കുമാരേട്ടന്റെ വീട്ടിലേക്കു ഫിലിപ്പോസ് വരികയാണ്. വീടിനു പുറത്ത് […]

1 min read

‘ഭാവനയുടെ തിരിച്ചുവരവ് ഇഷ്ട്ടപെടുന്നവര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ‘

ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയില്‍ ഇടംനേടിയത് ഇക്കാരണത്താല്‍ ആയിരുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് എന്ന നവാഗതന്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ്. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സംഗീതത്തിന് […]

1 min read

പ്രണയക്കടല്‍ തീര്‍ത്ത് ‘പ്രണയ വിലാസം’ ; പ്രേക്ഷക പ്രതികരണങ്ങള്‍

രോമാഞ്ചത്തിനുശേഷം അര്‍ജ്ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് പ്രണയവിലാസം. ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ക്യാമ്പസും റൊമാന്‍സും നൊസ്റ്റാള്‍ജിയയും ചേര്‍ന്ന ഒരു കുടുംബ ചിത്രമാണ് പ്രണയ വിലാസം എന്ന് ഒറ്റവാക്കില്‍ പറയാം. ചിത്രത്തില്‍ അനശ്വര രാജന്‍, മിയ, മമിത ബൈജു, മനോജ് എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. പൂര്‍ണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുക. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സിബി […]

1 min read

‘സ്ത്രീകളുടെ ജീവിതത്തിലെ റിയലിറ്റികള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമ കണ്ടത് ആദ്യം’; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ കുറിപ്പ്

ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയില്‍ ഇടംനേടിയത് ഇക്കാരണത്താല്‍ ആയിരുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് എന്ന നവാഗതന്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ്. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സംഗീതത്തിന് […]

1 min read

“പഠാന്‍” ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു ; തിയറ്ററില്‍ ഷാരൂഖ് ഖാന്റെ വിളയാട്ടം

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി ഭാഷാഭേദമെന്യെ സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കി. ഇന്ത്യന്‍ ബോക്സ്ഓഫീസിലെ ചര്‍ച്ചാവിഷയമാണ് പഠാന്‍. ഇതുവരെയുള്ള കണക്ക് പ്രകാരം ആയിരം കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡ് നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ‘പഠാന്‍’. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ എത്തിയ ‘പഠാന്‍’ കുതിപ്പ് തുടരുകയാണ് എന്നാണ് പുതിയ ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ‘പഠാന്‍’ ഇതുവരെയാണ് 1009 […]

1 min read

‘നന്‍പകല്‍ നേരത്ത് മയക്കത്തില്‍ എനിക്ക് രോമാഞ്ചം തോന്നിയ നിമിഷം ഇതായിരുന്നു’; എന്‍ എസ് മാധവന്‍ പറയുന്നു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്നതാണ് നന്‍പകല്‍ നേരത്ത് മയക്കത്തെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തിയ ഘടകം. നെറ്റ്ഫ്‌ലിക്‌സിലൂടെ കഴിഞ്ഞ അര്‍ധരാത്രിയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഭാഷാതീതമായി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്കും പ്രശംസയിലേക്കും എത്തിയിരിക്കുകയാണ് ചിത്രം. ലിജോയുടെ സംവിധാന മികവിനൊപ്പം മമ്മൂട്ടിയെയും പ്രശംസ കൊണ്ട് മൂടുകയാണ് പ്രേക്ഷകര്‍.ട്വിറ്ററില്‍ മലയാളികളും മറുനാട്ടുകാരും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായവുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. […]