ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നിവിന്‍ പോളി ചിത്രം “തുറമുഖം” തീയറ്ററുകളിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തടസങ്ങള്‍ നീങ്ങി നിവിന്‍ പോളിയുടെ ‘തുറമുഖം’ റിലീസിനൊരുങ്ങുന്നു. നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, […]
“മോഹന്‍ലാലിനെ ഒടിയന്‍ സിനിമയെവെച്ചു ചൊറിയുന്ന ആളുകള്‍ ഈ സിനിമകള്‍ ഒന്നും കണ്ടില്ലേ?” ; കുറിപ്പ്
മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് മോഹന്‍ലാല്‍. ഇന്ന് പകരം വെക്കാനില്ലാത്ത നടനായി ആഘോഷിക്കപ്പെടുന്ന മോഹന്‍ലാലിനറെ സിനിമയിലേക്കുള്ള കടന്ന് വരവ് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. തുടക്കകാലത്ത് വില്ലന്‍ വേഷങ്ങളിലാണഅ മോഹന്‍ലാല്‍ കൂടുതലും അഭിനയിച്ചത്. നായകനാവാനുള്ള രൂപഭംഗിയില്ലെന്ന് പറഞ്ഞ് നടനെ പലരും തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അഭിനയ മികവിലൂടെ നായക നിരയിലേക്ക് ഉയരാന്‍ മോഹന്‍ലാലിന് കഴിഞ്ഞു. ഇന്നിപ്പോള്‍ സ്വന്തമായി സംവിധാനം ചെയ്ത സിനിമ വരെ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാലിന്റേതായി ഏറഅറവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ആയിരുന്നു. […]
‘ഭാവനയുടെ ഗംഭീര തിരിച്ചുവരവ്, നല്ല രസായിട്ട് പ്രണയം പറഞ്ഞ ഒരു സിനിമ’; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയെക്കുറിച്ച് കുറിപ്പ്
ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയില്‍ ഇടംനേടിയത് ഇക്കാരണത്താല്‍ ആയിരുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് എന്ന നവാഗതന്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ്. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്‌സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സംഗീതത്തിന് […]
“മിഥുനം സിനിമ ശ്യാം പുഷ്‌കരന്‍ പറയുന്ന പോലെ ഉര്‍വശിയുടെ perspective ഇല്‍ നിന്ന് കാണേണ്ടതുണ്ടോ?” ; കുറിപ്പ് ശ്രദ്ധ നേടുന്നു
മിഥുനം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ്. സേതുവിന്റെ ജീവിതനെട്ടോട്ടമാണ് മിഥുനം എന്ന സിനിമ. സിനിമ അന്ന് വന്‍ വിജയമായിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ഇന്നസെന്റ്, ഉര്‍വശി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രം പറഞ്ഞത് ഒരു കുടുംബകഥയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രം ഇന്ന് ചര്‍ച്ചകള്‍ക്ക് വഴി വെക്കന്നുണ്ട്. ഇപ്പോഴിതാ മിഥുനം സിനിമയെക്കുറിച്ച് സിനിഫൈല്‍ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂര്‍ണരൂപം മിഥുനം സിനിമ ശ്യാം പുഷ്‌കരന്‍ പറയുന്ന പോലെ ഉര്‍വശിയുടെ perspective ഇല്‍ നിന്ന് കാണേണ്ടതുണ്ടോ സേതുമാധവന്‍ ജീവിതത്തിന്റെ […]
‘മമ്മൂക്കയുടെ എവര്‍ഗ്രീന്‍ മൂവി ധ്രുവം, പണ്ട് കണ്ട ഇഷ്ടത്തോടെ ഇന്നും കാണുന്നു’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളി പ്രേക്ഷകര്‍ ഇന്നും ആകാംക്ഷയോടെ കാണുന്ന ചിത്രങ്ങളിലൊന്നാണ് ധ്രുവം. ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. നരംസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രമായി മറ്റൊരു താരത്തെയും മനസില്‍ ചിന്തിക്കാന്‍ സാധിക്കാത്ത തരത്തില്‍ ആ വേഷം മനോഹരമാക്കിയിരുന്നു മമ്മൂട്ടി. ഒപ്പം ജയറാമും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി. ഗൗതമി ആയിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത്. 1993 ജനുവരി 27നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റ് […]
ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗൗതം മേനോന്‍ – വിക്രം ചിത്രം ‘ധ്രുവ നച്ചത്തിരം’ തിയേറ്ററുകളിലേക്ക്
വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രം ധ്രുവ നച്ചത്തിരം. എന്നൈ നോക്കി പായും തോട്ടക്ക് ശേഷം ഗൗതം മേനോന്‍ തിരക്കഥ ഒരുക്കി സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ജോണ്‍ എന്ന റോ ഏജന്റിന്റെ വേഷമാണ് ധ്രുവ നച്ചത്തിരത്തില്‍ വിക്രത്തിന്. ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം എത്തുന്നത്. 2016ല്‍ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നുചിത്രത്തിന്റെ. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോള്‍ എന്തായാലും ഏഴ് രാജ്യങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഒരു സ്‌പൈ […]
‘ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിംഗ് ഉണ്ടാകും, എമ്പുരാന്‍ വേറൊരു ലെവല്‍ പടമാണ്’; ബൈജു സന്തോഷ് വെളിപ്പെടുത്തുന്നു
പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായി ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്റെ’ അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ലൂസിഫര്‍ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. […]
‘മനുഷ്യ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’; മേജര്‍ രവി
മലയാളികളുടെ പ്രിയങ്കരിയാണ് ഭാവന. തന്റെ അഭിനയ മികവും നിറഞ്ഞ ചിരിയും കൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടി. ആറ് വര്‍ഷമായി മലയാള സിനിമയില്‍ നിന്നും ഭാവന വിട്ടു നില്‍ക്കുക ആയിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഭാവന തിരികെ എത്തി. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ധീന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അശോകന്‍, സാദിഖ്, അനാര്‍ക്കലി […]
തിയേറ്ററില്‍ ആരവം തീര്‍ത്ത് ധനുഷിന്റെ ‘വാത്തി’ ; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത തമിഴ് ചിത്രം വാത്തി 17നാണ് തിയേറ്ററില്‍ റിലീസിനെത്തിയത്. തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയമാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സര്‍ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് ടൈറ്റില്‍. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ‘വാത്തി’യുടെ ബോക്‌സ് […]
‘പച്ചയായ മനുഷ്യരും കഥാ സന്ദര്‍ഭങ്ങളും മാത്രം. ജോഷിയുടെ underrated gem’; മഹായാനം ചിത്രത്തെക്കുറിച്ച് ആരാധകന്റെ കുറിപ്പ്
താരമായും നടനായും ഒരേ സമയം അത്ഭുതപ്പെടുത്താന്‍ കഴിയുന്ന പ്രതിഭയായാണ് മമ്മൂട്ടി. അദ്ദേഹം നായകനായി 1989ല്‍ റിലീസ് ചെയ്ത ചിത്രമാണ് മഹായാനം. എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷിയാണ് സിനിമ സംവിധാനം ചെയ്തത്. മമ്മൂട്ടിയെ കൂടാതെ സീമ, ജലജ, മുകേഷ്, ഫിലോമിന, ബാലന്‍ കെ നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ എസ് ചിത്ര,എം ജി ശ്രീകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ ശങ്കുണ്ണി എഡിറ്റിങ്ങും ജയാനന്‍ […]