04 Mar, 2026
1 min read

‘മോഹന്‍ലാലിന്റെ എബി എന്ന കഥാപാത്രം ഇന്നും ഒരു നൊമ്പരമാണ്’; ഉണ്ണികളെ ഒരു കഥപറയാം ചിത്രത്തെക്കുറിച്ച് കുറിപ്പ്

കമലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, തിലകന്‍, കാര്‍ത്തിക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1987-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ സിനിമയാണ് ഉണ്ണികളെ ഒരു കഥ പറയാം. ചിയേഴ്‌സിന്റെ ബാനറില്‍ മോഹന്‍ലാല്‍, കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്. കമല്‍ ആണ് ഈ ചിത്രത്തിന്റെ കഥാകാരന്‍. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ജോണ്‍പോള്‍ ആണ്. ബിച്ചു തിരുമല എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ഔസേപ്പച്ചന്‍ ആണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ എബിയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. […]

1 min read

പുതിയ റിലീസുകള്‍ എത്തിയിട്ടും മികച്ച കളക്ഷന്‍ നേടി ഏഴാം വാരവും ‘പഠാന്‍’ മുന്നേറുന്നു

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ എത്തിയ ‘പഠാന്‍’ കുതിപ്പ് തുടരുകയാണ്. തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും […]

1 min read

ഈ വാരം ഒടിടിയിലെത്തുന്ന മലയാള സിനിമകള്‍ ഇവ ; ആകാംഷയില്‍ പ്രേക്ഷകര്‍

തിയറ്റര്‍ റിലീസില്‍ ഏറെ ശ്രദ്ധ നേടുന്ന സിനിമകളുടെയും വേണ്ട ശ്രദ്ധ ലഭിക്കാതെപോയ മികച്ച സിനിമകളുടെയും ഒടിടി റിലീസുകള്‍ക്കായി വലിയ ആകാംക്ഷയാണ് പ്രേക്ഷകര്‍ കാണിക്കാറുള്ളത്. നാല് മലയാള ചിത്രങ്ങളാണ് ഒടിടിയിലൂടെ ഈ വാരം പ്രേക്ഷകരെ തേടി എത്തുന്നത്. ഇതില്‍ രണ്ട് ചിത്രങ്ങള്‍ ഇതിനകം പ്രദര്‍ശനം ആരംഭിച്ചുകഴിഞ്ഞു. മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആക്ഷന് ത്രില്ലര്‍ ഡ്രാമ ചിത്രം ക്രിസ്റ്റഫര്‍, സിജു വില്‍സണെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം വരയന്‍ […]

1 min read

ബേസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് ; റീമേക്കിന് മുന്‍കൈ എടുത്ത് ആമിര്‍ ഖാന്‍

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ‘ജയ ജയ ജയ ജയ ഹേ’. മികച്ച പ്രേക്ഷകപ്രതികരണം നേടി ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു കുഞ്ഞു ചിത്രം എന്ന നിലയ്ക്ക് എത്തിയ ‘ജയ ജയ ജയ ജയ ഹേ’ ബ്ലോക്ബസ്റ്ററായി മാറിയിരുന്നു. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്കിന് […]

1 min read

‘താടിയും കൊമ്പന്‍ മീശയുമുള്ള ജയറാമല്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കരയിപ്പിക്കുന്ന ജയറാമായി മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ്….’

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ജയറാം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം. പത്മരാജന്‍ സംവിധാനം ചെയ്ത അപരനിലൂടെയായാണ് ജയറാം തുടക്കം കുറിച്ചത്. മണിരത്‌നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച് വന്‍ കയ്യടി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജയറാം പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് രാവണസുര. മാസ് മഹാരാജ എന്ന് തെലുങ്ക് പ്രേക്ഷകര്‍ വിളിക്കുന്ന രവി തേജയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. രാവണാസുര എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. അഭിഷേക് പിക്‌ചേര്‍സിന്റെ ബാനറില്‍ […]

1 min read

മലയാള സിനിമയില്‍ ഏറ്റവും സ്വാധീനിച്ച ചില സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് കുറിപ്പ്

ഇന്ന് ലോക വനിതാ ദിനം. ലോകത്തെ സ്ത്രീകളെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്ന ദിവസം കൂടിയാണ്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ ദിവസം നമ്മള്‍ ആചരിക്കുന്നു. മുന്നിലെ പ്രതിസന്ധികള്‍ മറികടന്നുകൊണ്ടാണ് ഓരോ സ്ത്രീയും ജീവിത്തില്‍ മുന്നേറുന്നത്. നാല് ചുവരിനുള്ളില്‍ സ്ത്രീകള്‍ ഇരുന്നിരുന്ന കാലമൊക്കെ മാറി ഇന്ന് മര്‍മ്മപ്രധാന മേഖലയുടെ അമരത്ത് പോലും സ്ത്രീകളാണ് ഇരിക്കുന്നത്. തളിച്ചിടേണ്ടവര്‍ അല്ല സ്ത്രീകള്‍ എന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. മലയാള സിനിമകളില്‍ നിരവധി സിനിമകള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കി ചെയ്തിട്ടുണ്ട്. സ്ത്രീകഥാപാത്രത്തിന് മുന്‍തൂക്കം നല്‍കി ചെയ്ത […]

1 min read

‘കഥാപാത്ര പൂര്‍ണ്ണതയ്ക്ക് വേണ്ടി ഈ പ്രായത്തില്‍ സ്വന്തം ശരീരം ഉരുക്കി എടുത്ത മനുഷ്യന്‍’ ; മോഹന്‍ലാലിനെക്കുറിച്ച് കുറിപ്പ്

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന്‍ മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി […]

1 min read

‘മോഹന്‍ലാല്‍ സ്വഭാവികതയോടെ അഭിനയിക്കുന്നു, മമ്മൂട്ടി നാടകീയതയും സ്വഭാവികതയും കലര്‍ന്നുള്ള അഭിനയം’; കുറിപ്പ്

മലയാളത്തിന്റെ ബിഗ് എംസ് ആണ് മമ്മൂട്ടിയും മോഹന്‍ലാലും. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയായിരുന്നു. മറ്റുള്ളവരില്‍ നിന്നും ഇരുവരും വ്യത്യസ്തമാകുന്നത് അവര്‍ ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും കാണിക്കുന്ന പരസ്പരബഹുമാനം കൊണ്ടാണ്. ഏകദേശം അന്‍പത്തി അഞ്ച് ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഓതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച് കയ്യടികള്‍ നേടിയിട്ടുണ്ട്. നായകനും വില്ലനുമായും, നായകനും സഹനയാകാനുമായും, നായകനും നായകനുമായും, നിരവധി സിനിമകള്‍. […]

1 min read

ബോക്‌സ് ഓഫീസില്‍ ‘ബാഹുബലി 2’ നെയും മറികടന്ന് ഷാരൂഖാന്റെ ‘പഠാന്‍’

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി ഭാഷാഭേദമെന്യെ സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കി. ഇന്ത്യന്‍ ബോക്‌സ്ഓഫീസിലെ ചര്‍ച്ചാവിഷയമാണ് പഠാന്‍. ഇതുവരെയുള്ള കണക്ക് പ്രകാരം ആയിരം കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡ് നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ എത്തിയ ‘പഠാന്‍’ കുതിപ്പ് തുടരുകയാണ്. തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹിന്ദി […]

1 min read

മോഹന്‍ലാലിന്റെ ‘ബറോസ്’ എന്നാണ് തിയേറ്ററുകളിലേക്ക്…? കലാസംവിധായകന്‍ പറയുന്നു

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ബറോസ്. ചിത്രത്തിന്റതായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകര്‍ വളരെ പെട്ടന്ന്തന്നെ ഏറ്റെടുക്കാറുണ്ട്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ബറോസിന്റെ എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്പെഷല്‍ എഫക്റ്റ്സ് ചെയ്യാനുണ്ട്. ഒരു തായ്ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നതെന്നും മോഹന്‍ലാല്‍ പറയുകയുണ്ടായി. സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ എപ്പോഴുമുള്ള ചിത്രം എന്ന് തിയറ്ററുകളില്‍ എത്തും എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും […]