ബി ഉണ്ണികൃഷ്ണന്റെ മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ ആമസോണ്‍ പ്രൈമില്‍ ട്രെന്‍ഡിംഗ്
മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തിയത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് തിയേറ്ററില്‍ സിനിമ കണ്ട പ്രേക്ഷകര്‍ പറഞ്ഞിരുന്നു. പ്രതീക്ഷയ്ക്കൊത്ത് ചിത്രം […]
‘തുറമുഖം പോലൊരു സിനിമ ചെയ്യാന്‍ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം’; നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് പറയുന്നു
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നാണ് സിനിമ റിലീസ് ചെയ്തത്. തുറമുഖം സിനിമ പല തവണ റിലീസ് നീട്ടിവെക്കാന്‍ കാരണം നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ടിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചകളാണെന്ന് നിവിന്‍ പോളി കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. മുന്‍പ് പലകുറി ട്രെയ്‌ലര്‍ പുറത്തിറക്കുകയും റിലീസ് തീയതി പ്രഖ്യാപിക്കുകയുമൊക്കെ ചെയ്തപ്പോള്‍ ചിത്രം ഉടന്‍ വരില്ലെന്ന് നിര്‍മ്മാതാവിന് അറിയാമായിരുന്നുവെന്നും നിവിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തുറമുഖവുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട […]
‘ക്രിസ്റ്റഫര്‍ കണ്ടിട്ട് എനിക്ക് തന്നെ എഴുന്നേറ്റ് സല്യൂട്ട് അടിക്കാന്‍ തോന്നി’; കുറിപ്പ്
മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു […]
കമല്‍ഹാസന്‍ ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന ചിത്രം വരുന്നു ; വീഡിയോ പുറത്ത്
ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘പത്ത് തല’. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ എല്ലാം വൈറലായിരുന്നു. ടീസറില്‍ അതിഗംഭീര സ്‌കോറാണ് റഹ്മാന്‍ പത്ത് തലക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ‘പത്ത് തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. […]
‘ഈ രംഗം മോഹന്‍ലാല്‍ അല്ലാതെ ഇന്ത്യന്‍ സിനിമയിലെ വേറെ ആര്‍ക്കെങ്കിലും പറ്റുമോ എന്നുള്ളത് സംശയമാണ്’; കുറിപ്പ്
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വന്നു മലയാളക്കരയില്‍ പുതിയ വസന്തം തീര്‍ത്ത താരരാജാവാണ് മോഹന്‍ലാല്‍. എത്രയോ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളി പ്രേക്ഷകര്‍ക്ക് കഴിഞ്ഞ 40 വര്‍ഷ കാലയളവില്‍ സമ്മാനിച്ചത്. ഇന്നും പൂര്‍വാധികം ആത്മാര്‍ത്ഥതയോടെ മോഹന്‍ലാല്‍ തന്റെ കലാമണ്ഡലത്തില്‍ സജീവമായി നിലകൊള്ളുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമാ നടന്‍ ആരാണ്? എന്ന ചോദ്യത്തിന് ഓരോ മലയാളിയും നിസ്സംശയം പറയുന്ന പേരാണ് മോഹന്‍ലാല്‍. നമ്മുടെ സ്വന്തം ലാലേട്ടന്‍. പ്രേക്ഷകര്‍ക്ക് ഇത്രയും കൂടുതല്‍ ഇഷ്ടം ഒരു നടനോട് തോന്നാന്‍ കാരണം എന്തൊക്കെ […]
‘മോഹന്‍ലാലിന്റെ എബി എന്ന കഥാപാത്രം ഇന്നും ഒരു നൊമ്പരമാണ്’; ഉണ്ണികളെ ഒരു കഥപറയാം ചിത്രത്തെക്കുറിച്ച് കുറിപ്പ്
കമലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, തിലകന്‍, കാര്‍ത്തിക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1987-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ സിനിമയാണ് ഉണ്ണികളെ ഒരു കഥ പറയാം. ചിയേഴ്‌സിന്റെ ബാനറില്‍ മോഹന്‍ലാല്‍, കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്. കമല്‍ ആണ് ഈ ചിത്രത്തിന്റെ കഥാകാരന്‍. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ജോണ്‍പോള്‍ ആണ്. ബിച്ചു തിരുമല എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ഔസേപ്പച്ചന്‍ ആണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ എബിയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. […]
പുതിയ റിലീസുകള്‍ എത്തിയിട്ടും മികച്ച കളക്ഷന്‍ നേടി ഏഴാം വാരവും ‘പഠാന്‍’ മുന്നേറുന്നു
ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ എത്തിയ ‘പഠാന്‍’ കുതിപ്പ് തുടരുകയാണ്. തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും […]
ഈ വാരം ഒടിടിയിലെത്തുന്ന മലയാള സിനിമകള്‍ ഇവ ; ആകാംഷയില്‍ പ്രേക്ഷകര്‍
തിയറ്റര്‍ റിലീസില്‍ ഏറെ ശ്രദ്ധ നേടുന്ന സിനിമകളുടെയും വേണ്ട ശ്രദ്ധ ലഭിക്കാതെപോയ മികച്ച സിനിമകളുടെയും ഒടിടി റിലീസുകള്‍ക്കായി വലിയ ആകാംക്ഷയാണ് പ്രേക്ഷകര്‍ കാണിക്കാറുള്ളത്. നാല് മലയാള ചിത്രങ്ങളാണ് ഒടിടിയിലൂടെ ഈ വാരം പ്രേക്ഷകരെ തേടി എത്തുന്നത്. ഇതില്‍ രണ്ട് ചിത്രങ്ങള്‍ ഇതിനകം പ്രദര്‍ശനം ആരംഭിച്ചുകഴിഞ്ഞു. മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആക്ഷന് ത്രില്ലര്‍ ഡ്രാമ ചിത്രം ക്രിസ്റ്റഫര്‍, സിജു വില്‍സണെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം വരയന്‍ […]
ബേസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് ; റീമേക്കിന് മുന്‍കൈ എടുത്ത് ആമിര്‍ ഖാന്‍
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ‘ജയ ജയ ജയ ജയ ഹേ’. മികച്ച പ്രേക്ഷകപ്രതികരണം നേടി ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു കുഞ്ഞു ചിത്രം എന്ന നിലയ്ക്ക് എത്തിയ ‘ജയ ജയ ജയ ജയ ഹേ’ ബ്ലോക്ബസ്റ്ററായി മാറിയിരുന്നു. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്കിന് […]
‘താടിയും കൊമ്പന്‍ മീശയുമുള്ള ജയറാമല്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കരയിപ്പിക്കുന്ന ജയറാമായി മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ്….’
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ജയറാം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം. പത്മരാജന്‍ സംവിധാനം ചെയ്ത അപരനിലൂടെയായാണ് ജയറാം തുടക്കം കുറിച്ചത്. മണിരത്‌നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച് വന്‍ കയ്യടി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജയറാം പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് രാവണസുര. മാസ് മഹാരാജ എന്ന് തെലുങ്ക് പ്രേക്ഷകര്‍ വിളിക്കുന്ന രവി തേജയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. രാവണാസുര എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. അഭിഷേക് പിക്‌ചേര്‍സിന്റെ ബാനറില്‍ […]