മറ്റൊരു റെക്കോര്‍ഡ്കൂടി സ്വന്തമാക്കി പഠാന്‍ ; 50-ാം ദിവസവും പ്രദര്‍ശനം 20 രാജ്യങ്ങളില്‍
നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമാണ് പഠാന്‍. ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ് ഈ ചിത്രം. ബോളിവുഡ് സിനിമകളുടെ ചരിത്രത്തില്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും പഠാന്‍ നേടി കഴിഞ്ഞു. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ എത്തിയ ‘പഠാന്‍’ കുതിപ്പ് തുടരുകയാണ്. തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. തൂ ഛൂട്ടീ മേം മക്കാര്‍ അടക്കം […]
ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന വാര്‍ത്ത ; ‘ജവാന്‍’ റിലീസ് നീളും
ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ ചിത്രം എത്തി. ഷാരൂഖിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചൊക്കെയുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് പഠാന്‍. എന്നാല്‍ ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് ലേശം നിരാശ തോന്നാവുന്ന ഒരു വാര്‍ത്ത ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. കിംഗ് ഖാന്‍ […]
എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ മകന്‍ പാടിയ പത്ത് തലയിലെ ഗാനം പുറത്തുവിട്ടു
ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘പത്ത് തല’. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ എല്ലാം വൈറലായിരുന്നു. ടീസറില്‍ അതിഗംഭീര സ്‌കോറാണ് റഹ്മാന്‍ പത്ത് തലക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ‘പത്ത് തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. […]
ധനുഷ് നായകനായ ചിത്രം വാത്തിയിലെ വീഡിയോ ഗാനം പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത തമിഴ് ചിത്രം വാത്തി കഴിഞ്ഞ ഫെബ്രുവരി 17നാണ് തിയേറ്ററില്‍ റിലീസിനെത്തിയത്. തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ് ഉണ്ടായത്. ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയമാണ് പ്രദര്‍ശനത്തിന് എത്തിയത്. സര്‍ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് ടൈറ്റില്‍. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനായിരുന്നു ചിത്രം സ്വന്തമാക്കിയത്. […]
‘ചില വിരോധികള്‍ പറയുന്നപോലെ ഓസ്‌കാര്‍ കാശു കൊടുത്തു വാങ്ങിച്ചതല്ല’; കുറിപ്പ് ശ്രദ്ധ നേടുന്നു
ഓസ്‌കര്‍ നേട്ടത്തില്‍ ആറാടിയ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ രാജ്യത്തെ ആവേശത്തിന്റെ കൊടുമുടി കയറ്റിയിരിക്കുകയാണ്. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്‌കാരം നേടി അമേരിക്കന്‍ മണ്ണില്‍ ഇന്ത്യ പുതുചരിത്രം എഴുതിച്ചേര്‍ത്തു. ഗോള്‍ഡന്‍ ഗ്ലോബില്‍ ചുംബിച്ച നാട്ടു നാട്ടു, ഇപ്പോള്‍ ഓസ്‌കര്‍ നേട്ടത്തിലൂടെ ലോകസംഗീതത്തിന്റെ നെറുകയില്‍ എത്തിയിരിക്കുകയാണ്. സംഗീത സംവിധായകന്‍ എം എം കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്‌കാരം ഏറ്റു വാങ്ങിയത്. ചന്ദ്രബോസിന്റെ വരികള്‍ ആലപിച്ചത് രാഹുല്‍ സിപ്ലിഗഞ്ചിന്റെയും കാലഭൈരവയുമാണ്. പതിനാല് വര്‍ഷത്തിന് ശേഷം […]
‘ഇന്ത്യയുടെ ഈ അഭിമാന വിജയത്തിന് നിങ്ങളെ നമിക്കുന്നു’; ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി, മോഹന്‍ലാല്‍
ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ‘ആര്‍ആര്‍ആറി’ലെ ഗാനം ‘നാട്ടു നാട്ടു’വിന് പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഏവരും. ഇന്ത്യയ്ക്ക് ഇത്തവണം രണ്ട് ഓസ്‌കാര്‍ പുരസ്‌കാരമാണ് ലഭിച്ചത്. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടത് ദി എലിഫന്റ് വിസ്പറേഴ്‌സ് ആണ്. ഓസ്‌കര്‍ അവാര്‍ഡ് നേട്ടത്തിലൂടെ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ കലാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി നിരവധിപേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മലയാളത്തിന്റെ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയിരിക്കുകയാണ്. ലോകം മുഴുവന്‍ നാട്ടു നാട്ടുവിന്റെ താളത്തിനൊപ്പം നൃത്തം […]
ഓസ്‌കാര്‍ മുത്തമിട്ട് ‘ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ; ഇന്ത്യന്‍ സംഗീതത്തിന് അഭിമാനം
ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ അവാര്‍ഡിന് മത്സരിക്കുന്ന ‘ആര്‍ആര്‍ആറി’ലെ ഗാനം ‘നാട്ടു നാട്ടു’വിലായിരുന്നു ആരാധകരുടെ പ്രതീക്ഷകളത്രയും. പ്രതീക്ഷകളൊന്നും വെറുതെയായില്ല. വീണ്ടും ഇന്ത്യ ഓസ്‌കറില്‍ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‌കര്‍ അവാര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തമായിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഓസ്‌കാര്‍ ലഭിച്ചത് വളരെ കയ്യടികളോടെയാണ് ആരാധകരും പ്രേക്ഷകരും സ്വീകരിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ […]
‘പുക ആരംഭിച്ച അന്നുമുതല്‍ എനിക്കും എന്റെ വീട്ടിലുള്ളവര്‍ക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി’; ബ്രഹ്മപുരം വിഷയത്തില്‍ ഗ്രേസ് ആന്റണി
ബ്രഹ്മപുരത്തെ മാലിന്യക്കൂനക്ക് മേല്‍ വീണ തീപ്പൊരി ഇപ്പോഴും അണഞ്ഞിട്ടില്ല. 110 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് വര്‍ഷങ്ങളായി തള്ളിയ മാലിന്യമലകള്‍ക്കിടയില്‍ പലയിടത്ത് നിന്നും ഒരേ സമയമുണ്ടായ തീപ്പിടിത്തം ഒരു നാടിനെയാകെ ഇപ്പോഴും പൊള്ളിച്ചുകൊണ്ടേയിരിക്കുകയാണ്. നാല് ദിവസം മാലിന്യക്കൂമ്പാരം തുടച്ചയായി ആളിക്കത്തി. ശക്തമായ ചൂടും കാറ്റും തീയണക്കുന്നതിന് എല്ലായ്‌പ്പോഴും വെല്ലുവിളിയായി. ബ്രഹ്മപുരം തീപിടിത്തത്തില്‍ ജനരോഷം ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. സിനിമാ താരങ്ങളും തങ്ങളുടെ ദുരവസ്ഥകള്‍ പറഞ്ഞു കൊണ്ട് രംഗത്തെത്തുകയാണ്. ഇപ്പോഴിതാ തീപിടിത്തത്തെ തുടര്‍ന്നുള്ള മലിനീകരണത്തില്‍ […]
‘തിരിച്ചു വരാന്‍ വൈകും തോറും കാത്തിരിക്കാന്‍ ആളുകള്‍ കൂടിവരുന്ന ഒരു പ്രതിഭാസമാണ് ലാലേട്ടന്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു
സിനിമയിലെ സംഘട്ടനമൊക്കെ ഒര്‍ജിനലാണോ എന്ന സംശയം പലര്‍ക്കും ഉണ്ട്. എന്നാല്‍ എല്ലാം ഒരു ടൈമിങ്ങിന്റെ പുറത്ത് നടക്കുന്നതാണെന്ന് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. അതേ സമയം ടൈമിങ് തെറ്റിയാല്‍ സൂപ്പര്‍താരങ്ങള്‍ക്ക് പോലും പരിക്ക് പറ്റുന്ന മേഖല കൂടിയാണ് ആക്ഷന്‍ രംഗങ്ങള്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിലെ മോഹന്‍ലാലിന്റെ ഫൈറ്റ് സീനുകളെകുറിച്ച് പ്രേക്ഷകന്‍ പങ്കുവെക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ് ഒരുക്കിയ സൂപ്പര്‍ ആക്ഷന്‍ ഗ്യാങ്ങ്സ്റ്റര്‍ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിക്കുകയായിരുന്നു. 200 കോടിക്ക് […]
‘കിലുക്കം സിനിമയുടെ ഒറിജിനല്‍ പ്രിന്റ് നഷ്ടപെട്ടത് സിനിമപ്രേമികള്‍ക്ക് ഒരു തീരാനഷ്ടം തന്നെയാണ്’; കുറിപ്പ് ശ്രദ്ധ നേടുന്നു
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കിലുക്കം. രേവതി നായികയായിട്ടെത്തിയ സിനിമയില്‍ ജഗതി ശ്രീകുമാറും തിലകനുമായിരുന്നു മറ്റ് പ്രധാന വേഷം കൈകാര്യം ചെയ്തത്. വേണു നാഗവള്ളി തിരക്കഥ ഒരുക്കിയ മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമായി കിലുക്കം 1991 ലെ സ്വാതന്ത്ര്യദിനത്തിനാണ് പുറത്തിറങ്ങുന്നത്. ആദ്യാവസാനം കുടുകുടാ പൊട്ടിച്ചിരിപ്പിച്ചതിനോടൊപ്പം പ്രേക്ഷകരുടെ കണ്ണുകള്‍ക്ക് ദൃശ്യഭംഗിയുടെ കുളിര്‍മ സമ്മാനിച്ച സിനിമ. മലയാളത്തിലെ ഏറ്റവും മികച്ച എന്റര്‍ടെയിനറുകളില്‍ ഒന്നാണ് ഗുഡ്നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര്‍.മോഹന്‍ നിര്‍മ്മിച്ച കിലുക്കം. ഈ കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളില്‍ തിയേറ്ററിലും […]