‘വിയറ്റ്‌നാം കോളനിയിലെ ലാലേട്ടന്റെ രണ്ട് risky വീഴ്ചകള്‍’ ; കുറിപ്പ്
1992ല്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രമാണ് വിയറ്റ്നാം കോളനി. മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. കനകയായിരുന്നു മോഹന്‍ലാലിന്റെ നായികവേഷം അവതരിപ്പിച്ചത്. ഇന്നസെന്റ്, കെപിഎസി ലളിത, കുതിരവട്ടം പപ്പു, നെടുമുടി വേണു, ഫിലോമിന എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രം വന്‍ വിജയമായിരുന്നു നേടിയത്. ചിത്രത്തിന്റെ തമിഴ് റീമേക്ക് 1994 ല്‍ അതേ പേരില്‍ പുറത്തിറങ്ങി. 1983-ല്‍ പുറത്തിറങ്ങിയ സ്‌കോട്ടിഷ് ചിത്രമായ ലോക്കല്‍ ഹീറോയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ഇതല്ല, ഇത്‌നപ്പോരും ചാടി കടന്നവനനീ കെ.കെ.ജോസഫ്!’ തുടങ്ങിയ ഡയലോഗുകള്‍. […]
‘മോനേ, നിനക്ക് എന്ത് പറ്റിയെടാ’ എന്നാണ് മമ്മൂക്ക ചോദിച്ചത്’ ; മിഥുന്‍ രമേശ് പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുന്‍ രമേഷ്. നടനായാണ് മിഥുന്‍ സിനിമയിലെത്തുന്നത്. പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കയ്യടി നേടി. ആര്‍ജെ എന്ന നിലയിലും മിഥുന്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ മിഥുന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത് അവതാരകനായതോടെയാകും. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായതോടെ മിഥുന്‍ മലയാളികളുടെ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മിഥുന്‍. ഭാര്യ ലക്ഷ്മിയുടേയും മിഥുന്റേയും രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മിഥുന്‍ രമേശ് ബെല്‍സ് […]
‘വിജയ്‌യെ കുറിച്ച് ഒരു വാക്ക്’ ; രശ്മിക മന്ദാനയുടെ മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തമിഴകത്തെ സൂപ്പര്‍ സ്റ്റാറാണ് വിജയ്. ഇളയ ദളപതി എന്ന പേരില്‍ ആരാധകര്‍ ആഘോഷിക്കുന്നു വിജയ്ക്ക് കേരളത്തിലും ആരാധകരേറെയാണ്. വിജയുടെ സിനിമകളില്‍ കേരളത്തില്‍ മലയാള സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയെ പിന്നിലാക്കി തിയറ്ററില്‍ ഓടി ഒരു കാലഘട്ടം ഉണ്ടായിരുന്നു. 2000 ത്തിന്റെ പകുതിയോടെയാണ് വിജയോടുള്ള കേരളത്തിലെ ആരാധന കടുത്തത്. നിരവധി ഹിറ്റ് സിനിമകള്‍ അക്കാലത്ത് പിറന്നു. സാധാരാണക്കാര്‍ മാത്രമല്ല താരങ്ങളും വിജയ്‌യുടെ കടുത്ത ആരാധകരാണ്. വിജയ് നായകനാകുന്ന സിനിമകളില്‍ ചെറിയ കഥാപാത്രമാണെങ്കില്‍ പോലും അഭിനയിക്കാന്‍ തെന്നിന്ത്യന്‍ നടീ നടന്‍മാര്‍ തയ്യാറാകാറുണ്ട്. […]
തമിഴകത്ത് തീ പാറും…. ;പത്തുതലയും, വിടുതലൈ പാര്‍ട്ട് 1 ഉം ക്ലാഷിന്
സൂരിയും വിജയ് സേതുപതിയും അഭിനയിക്കുന്ന വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ പാര്‍ട്ട് 1മാര്‍ച്ച് 31 ന് തിയേറ്ററുകളിലെത്തും. ബി ജയമോഹന്റെ തുണൈവന്‍ ചെറുകഥയെ ആസ്പദമാക്കിയാണ് വെട്രിമാരന്‍ ഈ ചിത്രം ഒരുക്കുന്നത്. ഒരു സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ഇതോടെ സൂരി പ്രധാന വേഷത്തില്‍ എത്തുന്ന വെട്രിമാരന്‍ ചിത്രം ചിമ്പു നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പത്തു തലയുമായി നേരിട്ട് ക്ലാഷ് വരുകയാണ്. മാര്‍ച്ച് 30നാണ് പത്തു തല റിലീസ് ചെയ്യുന്നത്. വെട്രിമാരന്‍ തന്നെയാണ് വിടുതലൈ പാര്‍ട്ട് 1ന് […]
മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഓസ്‌കര്‍ താരങ്ങള്‍ വീണ്ടും വേദിയില്‍ ഒന്നിക്കുന്നു ; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ഓസ്‌കര്‍ നേട്ടവും ആഗോളതലത്തില്‍ നേടിയ വിജയവുമെല്ലാം രാജമൗലി ചിത്രം ‘ആര്‍.ആര്‍.ആറി’ന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ നായകന്മാരായ രാംചരണിനും ജൂനിയര്‍ എന്‍.ടി.ആറിനും ഒക്കെ വിദേശ രാജ്യങ്ങളിലും ആരാധകരെ നേടാനായിട്ടുണ്ട്. തെലുങ്കില്‍ നേരത്തെ തന്നെ ഒട്ടനവധി ആരാധകര്‍ ഇരുതാരങ്ങള്‍ക്കുമുണ്ട്. കഴിഞ്ഞ ദിവസമാണ് ആര്‍ആര്‍ആര്‍ സംഘം ഹൈദരാബാദില്‍ മടങ്ങിയെത്തിയത്. ഇരു താരങ്ങള്‍ക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ തെലുങ്കിലെ സൂപ്പര്‍താരങ്ങളായ ഇരുവരും ഒന്നിച്ച് വരുന്ന വേദി ഏത് എന്നതാണ് ഇപ്പോള്‍ ചര്‍ച്ച. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമായാല്‍ […]
‘കുന്ദവൈ’യുടേയും ‘വന്ദിയത്തേവ’ന്റേയും പ്രണയം ; പൊന്നിയിന്‍ സെല്‍വന്‍ 2 ലെ ആദ്യഗാനം
വലിയ താരനിരയുമായി വന്‍ കാന്‍വാസില്‍ എത്തിയ ചിത്രമായിരുന്നു മണി രത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’. സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയത്. രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 2022 സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തിയ പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം തിയറ്ററുകളിലെത്തുക ഏപ്രില്‍ 28 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. അഗ നഗ എന്ന് തമിഴില്‍ ആരംഭിക്കുന്ന ഗാനത്തിന്റെ […]
‘പക്കാ ലൈവ് ഓണ്‍ സ്‌പോട്ട് എക്പ്രഷന്‍സ്, അഭിനയിക്കുകയല്ല സത്യത്തില്‍ പ്രഞ്ചിയായി ആസ്വദിക്കുകയാണ് മമ്മൂക്ക’; കുറിപ്പ്
ഹിറ്റ് സംവിധായകന്‍ രഞ്ജിത്തും മമ്മൂട്ടിയും ഒരുമിച്ച ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ്. മമ്മൂട്ടിയുടെ അതുല്യ കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ പ്രാഞ്ചിയേട്ടന്‍ എന്ന ഫ്രാന്‍സിസ്. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.പ്രിയാമണി നായികാവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഖുശ്ബു ഒരു പ്രധാനവേഷത്തിലെത്തുന്നു.സിദ്ദിഖ്, ഇന്നസെന്റ്, മാസ്റ്റര്‍ ഗണപതി, രാമു, ടി ജി രവി, ഇടവേള ബാബു, ജയരാജ് വാര്യര്‍, ടിനി ടോം, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മലയാള സിനിമയെ വേറിട്ട വഴിയിലേക്ക് […]
‘ഏകദേശം 108 കിലോയില്‍ നിന്ന് 65 കിലോയിലേക്ക് സിമ്പു നടത്തിയ ഒരു യാത്രയുണ്ട്, കഠിനാധ്വാനത്തിന്റെ യാത്ര’; കുറിപ്പ്
ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘പത്ത് തല’. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ എല്ലാം വൈറലായിരുന്നു. ടീസറില്‍ അതിഗംഭീര സ്‌കോറാണ് റഹ്മാന്‍ പത്ത് തലക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ‘പത്ത് തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. […]
മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗം ഗാനത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു
വലിയ താരനിരയുമായി വന്‍ കാന്‍വാസില്‍ എത്തിയ ചിത്രമായിരുന്നു മണി രത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’. സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയത്. രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിലെത്തിയപ്പോള്‍ മ ികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗത്തിന്റെ ഗാനത്തിന്റെ റിലീസ് എപ്പോഴായിരിക്കും എന്ന് പുറത്തുവിട്ടിരിക്കുകയാണ്. മാര്‍ച്ച് 20ന് വൈകുന്നേരം ആറ് മണിക്കാണ് ഗാനം പുറത്തുവിടുക. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിടുക. […]
വിജയ് – ലോകേഷ് ചിത്രം ‘ലിയോ’ കശ്മീര്‍ ഷൂട്ട് പൂര്‍ത്തിയാക്കി സഞ്ജയ് ദത്ത്
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ബോക്സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ എത്തുന്നത്. ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത് ഈ അടുത്തായിരുന്നു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കശ്മിരില്‍ ചിത്രീകരണം നടക്കുന്ന ‘ലിയോ’യിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് […]