മോഹൻലാലും ധോണിയും ഒറ്റ ഫ്രയിമിൽ ….! സിനിമ വരുമോ എന്ന് ആരാധകർ
തങ്ങൾ ആരാധിക്കുന്ന സിനിമ, സ്പോർട്സ് താരങ്ങളുടെ ഫോട്ടോകൾ ഞൊടിയിട കൊണ്ടാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുന്നത്. ദിവസേന ഇത്തരത്തിൽ ഒട്ടനവധി ഫോട്ടോകളാണ് സോഷ്യൽ മീഡിയ വാളുകളിൽ നിറയുക. അത്തരത്തിലൊരു ഫോട്ടോയാണ് ഇന്നലെ മുതൽ സോഷ്യൽ ലോകത്ത് ചർച്ചകൾക്ക് വഴിവച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒരാളായ ധോണിയും ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടനായ മോഹൻലാലും ഒരുമിച്ചുള്ള ചിത്രമാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇരുവരും ഒരുമിച്ച് നിൽക്കുന്നത് ഏതെങ്കിലും ചിത്രത്തിന്റെ ഭാഗമായിട്ടാണോ എന്നത് […]
പ്രണയവും സൗഹൃദവും കൂട്ടിയിണക്കി വേറിട്ടൊരു കഥയുമായി ‘ഇമ്പം’ റിലീസിന്
ഒരു പുഴപോലെ അനുസ്യൂതം തുടരുന്ന ചില പ്രണയങ്ങളുണ്ട്. കുടുംബം എന്നൊരു തലത്തിലേക്കൊന്നും കടക്കാതെ ഉള്ളിൽ ജീവിതകാലമത്രയും പരസ്പരമുള്ള ഇഷ്ടം സൂക്ഷിക്കുന്നവർ. ആദ്യം ചിലപ്പോള്‍ അവർ പരസ്പരം വിരോധമുള്ളവരായിരുന്നിരിക്കാം. പക്ഷേ കാലം പോകവേ പരസ്പരം അറിയുമ്പോൾ അത് ചിലപ്പോൾ അവരെ സ്നേഹത്തിന്റെ പുലരികളിലേക്കുണർത്തും… പ്രണയവും സൗഹൃദവും രാഷ്ട്രീയവും ഒക്കെ ചേർന്ന് വേറിട്ടൊരു പ്രമേയവുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് ലാലു അലക്സും ദീപക് പറമ്പോലും പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’ എന്ന ചിത്രം. ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ഏറെ രസകരവും കൗതുകകരവും ഒപ്പം […]
“അതില്ലെങ്കിൽ നമ്മള്‍ പഴഞ്ചനായിപ്പോവും, ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 വർഷം”: മമ്മൂട്ടി
അഭിനയത്തിൽ 52 വർഷം പൂർത്തിയാക്കുകയാണ് മമ്മൂട്ടിയെന്ന പകരക്കാരനില്ലാത്ത ഇതിഹാസം. അരനൂറ്റാണ്ട് കാലം മലയാള സിനിമ ഭരിച്ച നടൻ മമ്മൂട്ടി. 72 വയസ് തികഞ്ഞിട്ടും പഴയ മോടിയും അഴകും ചെറുപ്പവും നിലനിൽക്കുന്ന താരത്തോട് അസൂയയാണെന്ന് പൊതുവേദിയിൽ സൂപ്പർതാരങ്ങളടക്കം പറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ 53-ാമത് ചലച്ചിത്ര പുരസ്കാരത്തോട് കൂടി ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള പുരസ്കാരം നേടിയ നടനെന്ന നേട്ടവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ഇന്നും സിനിമയോടുള്ള അഭിനിവേശം വിട്ടുമാറാത്ത ഒരു പുതുമുഖ നടന്റെ ചുറുചുറുക്കോടെയാണ് ഓരോ സിനിമയേയും മമ്മൂട്ടി സമീപിക്കുന്നത് […]
ബിലാല്‍ അപ്‌ഡേറ്റ് വൈകുന്നതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി
കഴിഞ്ഞ കൂറേ വര്‍ഷങ്ങളായി മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ബിലാല്‍. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്‌റ്റൈലിഷ് ചിത്രങ്ങളില്‍ ഒന്നായ ബി?ഗ് ബിയുടെ രണ്ടാം ഭാഗമായി പ്രഖ്യാപിച്ച സിനിമയാണിത്. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലെ മിക്ക സീനുകളുടെയും പെര്‍ഫെക്ഷന്‍ ഇന്നും പ്രേക്ഷകര്‍ എടുത്ത് പറയുന്ന ഒന്നാണ്. അതുവരെ കാണാത്തൊരു രൂപത്തിലും ഭാവത്തിലുമാണ് ബിഗ് ബിയില്‍ മമ്മൂട്ടി എത്തിയത്. അതുകൊണ്ട് കൂടിയാണ് സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ അത്രമേല്‍ ആഗ്രഹിക്കുന്നത്. 2017 ലാണ് […]
പഠാനെ മറികടന്നോ ജവാന്‍…? റെക്കോര്‍ഡ് നേട്ടത്തിനരികെ ഷാരൂഖ് ചിത്രം
തകര്‍ച്ചയുടെ വക്കില്‍ നിന്നും ബോളിവുഡിനെ രക്ഷിക്കാന്‍ മുന്‍പ് പലതവണ എത്തിയിട്ടുള്ള ഷാരൂഖ് ഖാന് ഇത് നേട്ടങ്ങളുടെ കാലം. തുടര്‍ പരാജയങ്ങളില്‍ വീണു പോകാതെ ശരിയായ അവസരത്തിനായി കാത്തുനിന്ന താരം താന്‍ തന്നെയാണ് ബോക്‌സ് ഓഫീസിന്റെ ബാദ്ഷാ എന്നി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. അറ്റ്‌ലിയുടെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തിയ ജവാന്‍ ഒരു നിര്‍ണായക നേട്ടത്തിന് തൊട്ടരികിലാണ് ഇപ്പോള്‍. ഒരോ ദിവസം കഴിയും തോറും കളക്ഷനില്‍ ഉണ്ടായ വമ്പന്‍ കുതിപ്പ് ഒടുവില്‍ ജവാനെ എത്തിച്ചിരിക്കുന്നത് 1000 കോടി ക്ലബ്ബിന്റെ പടിവാതില്‍ക്കല്‍. […]
ത്രസിപ്പിച്ച് കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ ട്രെയ്‌ലര്‍…!
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘ചാവേര്‍’ ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. ഏഴ് മാസത്തിന് മുമ്പാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തിയത്. കുഞ്ചാക്കോ ബോബന്റെ ആക്ഷന്‍ രംഗം അടക്കം അടങ്ങുന്നതായിരുന്നു മോഷന്‍ പോസ്റ്റര്‍. ഇതിന് ശേഷം ചിത്രത്തിന്റെ സ്റ്റില്ലുകള്‍ മാത്രമാണ് പുറത്തുവന്നത്. ടീസറോ, ട്രെയ്ലറോ, ഗാനങ്ങളോ പുറത്തു വിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ആകാംഷയിലാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ ട്രെയ്‌ലര്‍ പുറത്തുവിടുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘സ്വാതന്ത്ര്യം […]
ആദ്യാവസാനം ടോട്ടല്‍ ഫണ്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്; രസം പിടിപ്പിച്ച് ‘തീപ്പൊരി ബെന്നി’, റിവ്യൂ വായിക്കാം
പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നൊരു ചിത്രമായി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് തീപ്പൊരി ബെന്നി. രാഷ്ട്രീയം പ്രമേയമാക്കിയുള്ള നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടികള്‍ തമ്മിലുള്ള പോര്, ക്യാമ്പസ് രാഷ്ട്രീയം, നാട്ടിലെ രാഷ്ട്രീയം എന്നിങ്ങനെ പോകുന്നു അത്തരം പ്രമേയങ്ങള്‍. ഇവയില്‍ നിന്നും വ്യത്യസ്തമായൊരു ആഖ്യാനവുമായി എത്തി പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സിനിമയാണ് ‘തീപ്പൊരി ബെന്നി’. ഒട്ടേറെ സിനിമകളില്‍ പ്രേക്ഷകരേവരേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിലെ മുതിര്‍ന്ന താരം ജഗദീഷും മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ അര്‍ജുന്‍ അശോകനും ഒരുമിച്ചെത്തുന്ന സിനിമയെന്നതാണ് […]
സോഷ്യല്‍ മീഡിയയില്‍ തരംഗമായ രണ്ട് പോസ്റ്ററുകള്‍ , ഭ്രമയുഗം റിലീസ് എന്ന് ?
സിനിമ പ്രമോഷന്‍ മെറ്റീരിയലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന പറയുന്നത് ചിത്രങ്ങളുടെ പോസ്റ്ററുകളാണ്. ഒരു സിനിമയുടെ പ്രഖ്യാപനം മുതല്‍ റിലീസ് ചെയ്ത് കഴിയുന്നത് വരെയും വളരെ പ്രധാനപ്പെട്ട റോളാണ് ഈ പോസ്റ്ററുകള്‍ വഹിക്കുന്നത്. ഫസ്റ്റ് ലുക്കില്‍ നിന്നുതന്നെ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കും എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ അത്രത്തോളം പ്രാധാന്യത്തോടെയാണ് ഓരോ പോസ്റ്ററും അണിയറക്കാര്‍ തയ്യാറാക്കുകയും പുറത്തുവിടുകയും ചെയ്യുന്നത്. അത്തരത്തില്‍ മലയാള സിനിമയില്‍ സമീപകാലത്ത് തരംഗമായി മാറിയ രണ്ട് പോസ്റ്ററുകള്‍ ഉണ്ട്. ഒന്ന് ലിജോ ജോസ് […]
പാന്‍ ഇന്ത്യന്‍ നായകനായി ടൊവിനോ തോമസ് ; എആര്‍എം പുതിയ അപ്‌ഡേറ്റ് പുറത്ത്
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ത്രീ.ഡിയിലാണ് ചിത്രം റിലീസ് ചെയ്യുക. മലയാളം, തമിഴ്, തെലുംഗ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ലോകവ്യാപകമായാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന സിനിമയില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ‘അജയന്റെ രണ്ടാം മോഷണം’. […]
കണ്ണൂര്‍ സ്‌ക്വാഡ് എപ്പോള്‍ ? ഒടുവില്‍ ആരാധകരുടെ ചോദ്യത്തിന് ഉത്തരമെത്തി
മമ്മൂട്ടിയുടേതായി ഏറ്റവുമടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്. മമ്മൂട്ടി തന്നെയാണ് നിര്‍മ്മാണവും. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഇന്ന ദിവസം തിയറ്ററുകളിലെത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നില്ല. റിലീസ് തീയതി വൈകുന്നതിലുള്ള അക്ഷമ ആരാധകരും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്റ്ററിലൂടെ ചിത്രം ഈ […]