കണ്ണൂർ സ്ക്വാഡ് സൂപ്പർ ഹിറ്റോ? ആദ്യ പ്രതികരണങ്ങൾ
നവാഗതനായ റോബി വർഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെറർ ഫിലിംസാണ് ചിത്രത്തിലെ കേരളത്തിലെ വിതരണാവകാശം എടുത്തിരിക്കുന്നത്. ഇന്ന് ചിത്രം തിയേറ്ററുകളിലെത്തിയിരി ക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതിക്ക് കയ്യടി ലഭിച്ചിരിക്കുന്നു. ജോര്‍ജ് മാര്‍ട്ടിനായി എത്തുന്ന മമ്മൂട്ടി തന്നെയാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒപ്പമുള്ള സംഘവും മികച്ച പ്രകടനം തന്നെയാണ് കാഴ്‍ചവയ്‍ക്കുന്നത് എന്നാണ് കണ്ണൂര്‍ സ്‍ക്വാഡ് […]
ഓവര്‍സീസ് കളക്ഷനില്‍ മമ്മൂട്ടി എത്രാമത്?, ഒന്നാമൻ ആര്?
വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ മലയാള സിനിമയ്‍ക്ക് വൻ സ്വീകാര്യത ലഭിക്കാറുണ്ട്. ആഗോള റിലീസായിട്ടാണ് മിക്ക മലയാള ചിത്രങ്ങളും ഇപ്പോള്‍ പ്രദര്‍ശനത്തിനെത്താറുള്ളതും. സിനിമയുടെ വിജയത്തില്‍ അത് നിര്‍ണായകമാകാറുണ്ട്. കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള മലയാള സിനിമ വിദേശത്തും 2018 ആണ് എന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ നിരവധി യുവ താരങ്ങള്‍ പ്രധാന വേഷത്തില്‍ അണിനിരന്ന 2018 അദ്ഭുതപ്പെടുത്തുന്ന വിജയമാണ് സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 2018 ആകെ 200 കോടി ക്ലബില്‍ […]
‘2018’ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി
പ്രളയത്തില്‍ നിന്നും കേരളം നീന്തിക്കയറിയ കഥ പറഞ്ഞ സിനിമയാണ് 2018. ടൊവിനോ തോമസ് നായകനായ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ജൂഡ് ആന്റണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി നേടിയിരുന്നു. കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വര്‍ഷവും ആ വര്‍ഷത്തില്‍ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് […]
ഏഷ്യയിലെ മികച്ച നടന്‍; പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ…!
മലയാളത്തിലെ യുവനായകന്മാരിൽ പ്രധാനിയാണ് ടൊവിനോ തോമസ്. അവസരങ്ങൾക്കായി അലഞ്ഞു നടന്നൊരു ഭൂതകാലമുണ്ട് ടൊവിനോയ്ക്ക്. അവിടെ നിന്നുമാണ് ഇന്ന് കാണുന്ന മലയാളത്തിലെ തിരക്കുള്ള താരമൂല്യമുള്ള നായക നടനായി ടൊവിനോ തോമസ് മാറിയത്. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരനാണ് താരം. സിനിമ സ്വപ്നങ്ങളുമായി പലർക്കും മികച്ച ഒരു റോൾ മോഡലുമാണ് താരം. 2012ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോയുടെ അരങ്ങേറ്റം. എന്നാൽ എബിസിഡിയിലെ വില്ലൻ വേഷമാണ് ശ്രദ്ധ നേടി കൊടുക്കുന്നത്. പിന്നീട് എന്ന് നിന്റെ മൊയ്തീൻ എന്ന […]
സുരേഷ് ഗോപി ചിത്രം ഒറ്റകൊമ്പന്‍ എന്ന് തുടങ്ങും… ? ചര്‍ച്ചകള്‍ കനക്കുന്നു
മലയാള സിനിമയില്‍ സൂപ്പര്‍ താര പദവി സ്വന്തമാക്കിയിട്ടുള്ള നടനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. ആക്ഷന്‍, മാസ് സിനിമകളില്‍ തിളങ്ങുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങള്‍ക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. സിനിമകളില്‍ ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ സുരേഷ് ഗോപിക്ക് വന്നിട്ടുണ്ട്. ഒരു കാലത്തെ നടനെ നായക നിരയില്‍ മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാഞ്ഞ സമയവും ഉണ്ടായിരുന്നു. ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി […]
പവര്‍ഫുള്‍ ലുക്കിലെത്തുന്ന ജയറാം …! അബ്രഹാം ഓസ്ലര്‍ റിലീസ് തിയതി
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ ഇഷ്ടം കവർന്നിട്ടുള്ള നടൻ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകളാണ് സമ്മാനിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴിലും തന്റേതായ ഒരിടം കണ്ടെത്താൻ ജയറാമിന് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളത്തിൽ വളരെ കുറച്ചു സിനിമകളിലാണ് ജയറാം അഭിനയിച്ചിട്ടുള്ളത്. അതിൽ ഒട്ടുമിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ജയറാം അഭിനയിച്ച അന്യഭാഷാ ചിത്രങ്ങളെല്ലാം തന്നെ വന്‍ വിജയം നേടിയിട്ടുമുണ്ട്. ജയറാമിന്‍റേതായി എത്താനിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം […]
ബോക്‌സ് ഓഫീസ് കിംഗ് മോഹന്‍ലാലോ മമ്മൂട്ടിയോ?
മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മോ?ഹന്‍ലാലും മമ്മൂട്ടിയും. രണ്ട് പേരും കരിയറില്‍ ഇതിനകം നേടിയെടുത്ത നേട്ടങ്ങള്‍ നിരവധി ആണ്. അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ച മോഹന്‍ലാലും മമ്മൂട്ടിയും ആദ്യ കാലത്ത് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് രണ്ട് പേരും അഭിനയ രം?ഗത്തേക്ക് ചുവടുറപ്പിക്കുന്നത്. ഏകദേശം ഒരേ കാലഘട്ടത്തില്‍ ആണ് ഇരുവരും താരപദവിയിലേക്ക് ഉയരുന്നത്. മോഹന്‍ലാല്‍ ഹാസ്യം നിറഞ്ഞ രസകരമായ നായക കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ മമ്മൂട്ടി സ്‌ക്രീന്‍ പ്രസന്‍സുള്ള നായക […]
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൂപ്പര്‍താരം മോഹന്‍ലാല്‍
തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. ലാലിന്റെ കഥാപാത്രങ്ങള്‍ എടുത്തെടുത്ത് പറഞ്ഞുപരിചയം പുതുക്കേണ്ടതില്ല മലയാളികള്‍ക്ക്. വില്ലനായും കോമാളിയായും രക്ഷകനായും മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നടത്തിയ പകര്‍ന്നാട്ടങ്ങള്‍ സ്വന്തമെന്ന പോലെ ചിരപരിചിതരാണ് നമുക്ക്. നാല് പതിറ്റാണ്ടുകള്‍ […]
ഒടിടിയിൽ അച്ഛനും മകനും തമ്മിൽ ഏറ്റുമുട്ടൽ ….! സ്ട്രീമിംഗിൽ ആര് ജനപ്രീതി നേടും?
കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സിനിമാ മേഖലയ്‌ക്ക് കിട്ടിയ ആശ്വാസമായിരുന്നു ഒടിടി പ്ലാറ്റ് ഫോം. തീയേറ്ററുകൾ എന്ന് തുറക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത പശ്ചാത്തലത്തിൽ സിനിമകൾ ആളുകളിലേക്ക് എത്തിക്കാൻ ആകെയുള്ള മാർഗമായിരുന്നു ഒടിടി പ്ലാറ്റ് ഫോമുകൾ. ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഒരു പുതിയ വരുമാന സ്രോതസ് കൂടിയാണ് തുറന്നുകൊടുത്തത്. തിയറ്റര്‍ കളക്ഷനും സാറ്റലൈറ്റ് റൈറ്റുമായിരുന്നു മുന്‍പ് ഒരു സിനിമയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. മ്യൂസിക് റൈറ്റ്സ് അടക്കം അല്ലറ ചില്ലറ തുക വേറെയും. എന്നാല്‍ […]
രാജമൗലിയുടെ ഓഫര്‍ നിരസിച്ചവരുടെ ലിസ്റ്റില്‍ മോഹന്‍ലാല്‍
ഇന്ത്യയില്‍ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള സംവിധായകനാരാണെന്ന് ചോദിച്ചാല്‍ ആദ്യം വരുന്ന പേര് എസ്എസ് രാജമൗലിയുടേതായിരിക്കും. ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ച രാജമൗലി ഇന്ന് ആര്‍ആര്‍ആര്‍ എന്ന സിനിമയിലൂടെ ആഗോള തലത്തില്‍ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ്. മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ആര്‍ആര്‍ആറിന് ലഭിച്ചു. ഓസ്‌കാറിന് പുറമെ നിരവധി അന്താരാഷ്ട്ര വേദികളില്‍ ആര്‍ആര്‍ആര്‍ പ്രശംസ നേടി. ദേശം ഭാഷ വ്യത്യാസമില്ലാതെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മിക്ക താരങ്ങളുടേയും ആഗ്രഹം രാജമൗലി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുക എന്നതാണ്. […]