ഓണം കളർഫുൾ ആക്കാൻ ‘ഓടും കുതിര ചാടും കുതിര’ എത്തുന്നു ; ബുക്കിങ് ആരംഭിച്ചു
ഓണത്തിന് പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഓടും കുതിര ചാടും കുതിര. കൂടാതെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം സംവിധായകനും നടനുമായ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് തുടങ്ങി. ഓണച്ചിത്രങ്ങളിൽ പ്രേക്ഷകർക്ക് തിയേറ്ററിൽ പോയി ആഘോഷിച്ചു കാണാൻ കഴിയുന്ന ഫൺ ഫാമിലി മൂവി ആയിരിക്കും ഓടും കുതിര ചാടും കുതിര എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ലാൽ, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് […]
‘ജാലക്കാരി’യുമായി മലയാള അരങ്ങേറ്റം ഗംഭീരമാക്കി സായ്..!! ബൾട്ടിയിലെ ആദ്യ ഗാനം പുറത്ത്
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ ‘വിഴി വീകുറ’ എന്നീ സിംഗിളുകളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയയിലെ മിന്നും താരമായി മാറിയ ഇരുപത്തിയൊന്നുകാരൻ സായ് അഭ്യങ്കർ ഈണമിട്ട് പാടുന്ന ആദ്യ സിനിമാ ഗാനമായി മലയാളത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ് ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിലെ ‘ജാലക്കാരി..’ സോഷ്യൽ മീഡിയയിലാകെ ഇനി ‘ജാലക്കാരി’ മയം ആയിരിക്കുമെന്ന് അടിവരയിടുന്ന രീതിയിലുള്ളതാണ് ഏവരേയും ആദ്യ കേൾവിയിൽ തന്നെ ആകർഷിക്കുന്ന ഈ ഗാനം. വിനായക് ശശികുമാറിൻറെ വരികൾക്ക് സായ് അഭ്യങ്കർ ഈണം നൽകി സായിയും […]
സായ് അഭ്യങ്കറുടെ ജാലക്കാരി ഇന്ന് എത്തും..!! ആവേശത്തിൽ ആരാധകർ
കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ് അഭ്യങ്കർ ഷെയിൻ നിഗത്തിന്റെ ഓണച്ചിത്രമായ ‘ബൾട്ടി’യിലൂടെ മലയാളത്തിലേക്ക് എത്തുന്ന വാർത്ത പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിൻ്റെ ജാലക്കാരി എന്ന ഗാനം ആഗസ്റ്റ് 24 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ […]
രൗദ്ര ഭാവത്തിൽ സെൽവരാഘവൻ …!! ബൾട്ടി ക്യാരക്ടർ പോസ്റ്റർ പുറത്ത്
തമിഴ് സിനിമാ രംഗത്ത് പേരെടുക്കാൻ കഴിഞ്ഞ സംവിധായകനാണ് സെൽവരാഘവൻ. പിതാവ് കസ്തൂരി രാജയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വന്ന സെൽവരാഘവന് ആദ്യമായി സംവിധാനം ചെയ്ത കാതൽ കോട്ടെ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപെടാൻ കഴിഞ്ഞു.സംവിധാനത്തിന് പുറമെ അഭിനയത്തിലും സെല്വ രാഘവന് ഇന്ന് സാന്നിധ്യമാണ്. വിജയ് നായകനായ ബീസ്റ്റ്, ബഗാസുരന്, സാനി കയിതം എന്നീ സിനിമകളിലെ സെല്വയുടെ അഭിനയം കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ഷെയിൻ നിഗം നായകനായെത്തുന്ന ബാൾട്ടിയിൽ സെൽവരാഘവൻ എത്തുകയാണ്. പോർത്താമരൈ ഭൈരവൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം […]
ആരാധകരുടെ രംഗണ്ണയായി ഫഹദ് വീണ്ടും ..!!
സമീപകാല മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയും കഥാപാത്രവുമായിരുന്നു ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശവും’ അതിലെ രംഗയും. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു രംഗ. ആക്ഷൻ- കോമഡി ജോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ കളക്ഷനും ലഭിച്ചിരുന്നു. സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രത്തിലെ പാട്ടുകളും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചവയായിരുന്നു. ഇപ്പോഴിതാ ആവേശത്തിലെ ഗാനത്തിന് ആരാധകരുടെ രംഗണ്ണയായി ഫഹദ് ചുവടുവെയ്ക്കുന്ന വീഡിയോയാണ് ചർച്ചയാവുന്നത്. കല്യാണി പ്രിയദർശനും വിനയ് ഫോർട്ടും […]
ജോമോൻ – മമ്മൂട്ടി ചിത്രം ‘സാമ്രാജ്യം ‘ 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ റീറിലീസ് ചെയ്യുന്നു
ഐ.വി. ശശിയുടെ ശിഷ്യനായ ജോമോന്റെ ആദ്യ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ സാമ്രാജ്യം. സൂപ്പർഹിറ്റായ ചിത്രം അധോലോക രാജാക്കന്മാരുടെ കുടിപ്പകയുടെ കഥയാണ് പറഞ്ഞത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അണ്ടർവേൾഡ് കഥയ്ക്കൊപ്പം ഹൃദയസ്പർശിയായ ബന്ധങ്ങളുടെ അടിത്തറ ചിത്രത്തെ പ്രേക്ഷകരുമായി ചേർത്തുനിർത്തി. അതിനാൽ ഭാഷാഭേദമില്ലാതെ ഇന്ത്യൻ ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ സെപ്റ്റർ മാസത്തിൽ റീ റിലീസ് ചെയ്യുകയാണ്. 1990 ജൂണ് 22-ല് റിലീസ് ചെയ്ത […]
നിവിൻ പോളി – നയൻതാര ചിത്രം ‘ഡിയര് സ്റ്റുഡന്റ്സ്’ ടീസർ ട്രെൻഡിംഗിൽ ഒന്നാമത്
നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ ആദ്യ ടീസർ ഓഗസ്റ്റ് പതിനഞ്ചിനു വൈകുന്നേരം അഞ്ചു മണിക്കാണ് പുറത്ത് വന്നത്. റിലീസ് ചെയ്ത 24 മണിക്കൂറിനുള്ളിൽ 5 മില്യൺ കാഴ്ചക്കാരെയാണ് ടീസർ സ്വന്തമാക്കിയത്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് 50 ലക്ഷത്തോളം കാഴ്ചക്കാരെ ടീസർ നേടിയത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് […]
നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണം, അതിജീവിത അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോൻ
നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട്. വലിയ കാലതാമസമാണ് ഇത് വരെ സംഭവിച്ചത്. ഇനിയും വൈകരുതെന്നും അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോൻ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ് ഗൌരവമുള്ള വിഷയമാണ്. അതിജീവിതയ്ക്കൊപ്പം എല്ലാവരുമുണ്ട്. കോടതിയിലുള്ള കേസാണ്. എത്രയും പെട്ടെന്ന് വിധി വരട്ടെയെന്നും അതിനായി കാത്തിരിക്കുകയാണെന്നും ശ്വേത മേനോൻ പറഞ്ഞു. മെമ്മറി കാർഡ് വിഷയവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടില്ലെന്ന് ശ്വേത മേനോൻ പറഞ്ഞു. എക്സിക്യൂട്ടീവ് യോഗം […]
കബഡി കോർട്ടിലെ മിന്നൽപിണർ! ‘ബൾട്ടി’യിൽ കുമാറായി ഞെട്ടിക്കാൻ ശന്തനു ഭാഗ്യരാജ്; ക്യാരക്ടർ ഗ്ലിംപ്സ് പുറത്ത്
കബഡി കോർട്ടിൽ മിന്നൽ വേഗങ്ങളുമായി എതിരാളികളെ നിലംപരിശാക്കുന്നവൻ, അസാധ്യ മെയ്വഴക്കവുമായി കാണികളുടെ കണ്ണിലുണ്ണിയായവൻ, ഉദയന്റെ എല്ലാമെല്ലാമായ കുമാർ… ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിൽ എത്താനൊരുങ്ങുകയാണ് തമിഴ് താരം ശന്തനു ഭാഗ്യരാജ്. ‘ബൾട്ടി’യിലെ ശന്തനുവിന്റെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിൽ ഉദയൻ എന്ന കഥാപാത്രമായി എത്തുന്ന ഷെയിനിനോടൊപ്പം നിൽക്കുന്ന വേഷം തന്നെയാണ് ശന്തനുവിന്റേത് എന്നാണ് സൂചന. ബാലതാരമായി സിനിമാലോകത്ത് എത്തിയ ശന്തനു നായക വേഷത്തിലും സഹനടനായുമൊക്കെ ഒട്ടേറെ തമിഴ് സിനിമകളിൽ […]
പ്രഭാസ് വിവാഹിതനാവാന് ഒരുങ്ങുന്നു..?? സോഷ്യല് മീഡിയയില് വൈറല് ആയി ബന്ധുവിന്റെ പ്രതികരണം
തെലുങ്ക് സിനിമയിലെ ക്രോണിക് ബാച്ച്ലര്മാരില് ഒരാളാണ് സൂപ്പര്താരം പ്രഭാസ്. നാൽപ്പത്തിയഞ്ചുകാരനായ പ്രഭാസ് 2002 മുതലാണ് തെലുങ്ക് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. ഈശ്വർ ആയിരുന്നു ആദ്യ സിനിമ. പിന്നീട് അങ്ങോട്ട് ആക്ഷനും റൊമാൻസും സെന്റിമെൻസുമെല്ലാം കലർന്ന നിരവധി സിനിമകളിൽ നടൻ നായകനായി. ബാഹുബലി സീരിസ് പുറത്തിറങ്ങിയശേഷമാണ് പ്രഭാസിന് കേരളത്തിൽ ആരാധകരുണ്ടായത്. നൂറ് സിനിമകളിൽ നായകനായി അഭിനയിച്ച് കഴിയുമ്പോൾ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് പേരും പ്രശസ്തിയുമാണ് ബാഹുബലി സീരിസിലൂടെ നടന് ലഭിച്ചത്.കൽക്കിയാണ് പ്രഭാസ് അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ. ആരാധകര് […]