പ്രണയത്തിൻ്റെ ഏഴ് വർഷങ്ങൾ; അമൽ നീരദിന്റേയും ജോതിർമയി ദാമ്പതികളുടെ വിവാഹ വാർഷിക ദിനത്തിൽ വൈറലായി സോൾട്ട് ആൻഡ് പേപ്പർ ലുക്കിലുള്ള പുതിയ ജ്യോതിർമയിയുടെ ചിത്രം
മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നായികയാണ് ജോതിർമയി. ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നായിക. അപ്പുവിന്റെ വീട് എൻ്റേയും, പട്ടാളം, ഇഷ്ടം, മീശമാധവൻ, കല്യാണരാമൻ തുടങ്ങി മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായ താരം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയ ജീവിതത്തിൽ സജീവമല്ലെങ്കിലും വല്ലപ്പോഴും പുറത്ത് വരുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അഭിനയത്തിന് പുറമെ മോഡലും എഴുത്തുകാരിയും കൂടിയാണ് ജ്യോതിർമയി. 2013നു […]
‘ബ്രോ ഡാഡി’ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല..!! ; തുറന്നുപറഞ്ഞ് പൃഥ്വിരാജ്
പൃഥിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്. ഹോട്ട് സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെ്തത്. സഹോദരന്റെ പ്രസരിപ്പോടെ തകര്‍ത്തഭിനയിച്ച മോഹന്‍ലാലിന്റെ അച്ഛന്‍ വേഷം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കല്യാണി പ്രിയദര്‍ശന്‍, നടി മീന, ലാലു അലക്‌സ് തുടങ്ങിയവരെല്ലാം ചിത്രത്തിലെ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തു. ബ്രോ ഡാഡി താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമ അല്ല എന്നാണ് […]
‘മോഹൻലാൽ വാങ്ങുന്ന ഈ പ്രതിഫലത്തിന് 5 മമ്മൂട്ടി പടം പിടിക്കാം’ ; പ്രതിഫലമുയർത്തി താരരാജാവ് മോഹൻലാൽ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം നാലാം സീസണിന് തുടക്കമായിരിക്കുകയാണ്. ആദ്യ സീസണിലെപ്പോലെ തന്നെ നാലാം സീസണിന് വേണ്ടിയും സെറ്റ് ഒരുക്കിയിരിക്കുന്നത് മുംബൈയിലാണ്. രണ്ടും മൂന്നും സീസണുകള്‍ക്ക് വേണ്ടി ചെന്നൈയിലായിരുന്നു സെറ്റ് ഒരുക്കിയത്. കഴിഞ്ഞ രണ്ട് സീസണിലെ ഗ്രാന്റ് ഫിനാലെ നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ല. എല്ലാ സീസണിലേയും പോലെതന്നെ മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാല്‍ തന്നെയാണ് ഈ സീസണിലും അവതാരകനായി എത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡികളിലെ ചര്‍ച്ചാവിഷയം എന്തെന്നാല്‍ മോഹന്‍ലാല്‍ കൈപ്പറ്റുന്ന […]
“മമ്മൂട്ടിയ്ക്ക് വാൾ പയറ്റ് അറിയില്ലായിരുന്നു.. ഒരു വടക്കൻ വീര ഗാഥയ്ക്ക് വേണ്ടി ഒറ്റ ദിവസം കൊണ്ട് മമ്മൂട്ടി വാൾ പയറ്റ് പഠിക്കുകയായിരുന്നു” : അനുഭവങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് പി. വി. ഗംഗധാരൻ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘ഒരു വടക്കൻ വീര ഗാഥ’. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പിറന്ന ചിത്രം മമ്മൂട്ടി- ഹരിഹരന്‍ സൗഹൃദത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായായിട്ടാണ് കണക്കാക്കുന്നത്. ചിത്രത്തിൽ ‘ചന്തു ചേകവർ’ എന്ന അസാധ്യ കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച ദേശീയ നടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി മാധവി, സുരേഷ് ഗോപി, ക്യാപ്റ്റന്‍ രാജു എന്നിവർ വേഷമിട്ടു. വളരെ മികച്ച അഭിനയമായിരുന്നു ഇവരെല്ലാം സിനിമയിൽ കാഴ്ചവെച്ചത്. മികച്ച […]
“ദേവാസുരം ഒരു തട്ടിക്കൂട്ട് പടമായിരുന്നു” : കാര്യവട്ടം ശശികുമാർ വ്യക്തമാക്കുന്നു
മലയാള സിനിമയില്‍ ഒട്ടേറെ നല്ല സിനിമകള്‍ നിര്‍മ്മിക്കുയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് ശ്രീ.കാര്യവട്ടം ശശികുമാര്‍. ക്രൈം ബ്രാഞ്ച്, ക്രൂരന്‍, ജഡ്ജ്‌മെന്റ്, മിമിക്‌സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്‍മണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ആദ്യമായി മോഹന്‍ലാലിനെ കാണുന്നതും തുടര്‍ന്ന് ഇവര്‍ ഒന്നിച്ച സിനിമകള്‍ ചരിത്ര വിജയം ആയതിനു പിന്നിലെ കഥകളും തുറന്നു പറയുകയാണ് മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെ. മോഹന്‍ലാലിന്റെ ജീവിതം മാറ്റി മറിച്ച സിനിമ […]
“ഞാൻ പറഞ്ഞിട്ടാണ് നീ സിനിമയിൽ വന്നത് എന്ന് ഒരിക്കലും മമ്മൂക്ക പറയില്ലല്ലോ” : നടൻ സാദിഖ് മനസുതുറക്കുന്നു
മലയാളികള്‍ക്ക് പ്രിയങ്കരനായ ഒരു നടനാണ് സാദിഖ്. 35 വര്‍ഷത്തിലേറെയായി സാദിഖ് മലയാള സിനിമാ രംഗത്ത് സജീവമാണ്. സുദീര്‍ഘമായ അഭിനയ ജീവിതത്തില്‍ ഒരു വിധത്തിലുമുള്ള റെഡ് മാര്‍ക്കും വീഴ്ത്താത്ത നടന്മാരില്‍ ഒരാളുകൂടിയാണ് അദ്ദേഹം. വില്ലന്‍ വേഷങ്ങളും സ്വഭാവ നടനായുമെല്ലാം 500ല്‍ അധികം സിനിമകളുടെ ഭാഗമായിട്ടുള്ള താരമാണ് സാദിഖ്. സിനിമാ രംഗത്തേക്ക് എത്തുന്നതിന് മുന്നേ നാടകകലാകാരനായിരുന്നു അദ്ദേഹം. 1986ല്‍ ഉപ്പ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയജീവിതം ആരംഭിച്ചത്. ജേസി സംവിധാനം ചെയ്ത മോഹപ്പക്ഷികള്‍ എന്ന സീരിയലിലെ അഭിനയം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. […]
“പൃഥ്വിരാജ് നായരായതുകൊണ്ട് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും എവിടെയും കേട്ടില്ല” : ഹരീഷ് പേരടി രംഗത്ത്
സമൂഹ മാധ്യങ്ങളിൽ വ്യത്യസ്ത വിഷയങ്ങളിൽ തൻ്റെ അഭിപ്രായം യാതൊരു വിധ മറയുമില്ലാതെ വെട്ടി തുറന്നു പറയുന്ന വ്യക്തിയാണ് നടൻ ഹരീഷ് പേരടി. ജനാധിപത്യത്തിൻ്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾക്ക് നേരേ ശക്തമായ വിമർശനം ഉയർത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. വിമർശനം ഉന്നയിക്കുന്നത് മലയാള സിനിമയിലെ ഒരു സൂപ്പർ താരത്തിന് നേരേ എന്തുകൊണ്ട് നിങ്ങൾ ക്യാമറ ചലിപ്പിക്കുവാനും, ചോദ്യങ്ങൾ ചോദിക്കുവാനും തയ്യാറാകുന്നില്ലെന്ന് ചോദിച്ചു കൊണ്ടാണ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. വിനായകൻ ദളിതനായതുകൊണ്ട് അയാളെ അപമാനിച്ച […]
‘നടൻ ദിലീപിന്റെ രഹസ്യ സൂക്ഷിപ്പുകാരിയായ മാഡം ആര്? ഒരു പ്രശസ്ത തിരക്കഥാകൃത്തിന്റെ മുൻ ഭാര്യയോ?’ : ചുരുളഴിച്ച് ബൈജു കൊട്ടാരക്കര
2017 ഫെബ്രുവരിയില്‍ 17നായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ, ഏറെ പ്രചാരം നേടിയ സംഭവമായിരുന്നു അത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ ആക്രമിക്കാനെത്തിയവര്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ആദ്യം കരുതിയ കേസില്‍ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായി.പിന്നീട് അന്വേഷണം പുരോഗമിക്കവെ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ബന്ധമുണ്ടും ദിലീപിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തെ ജയില്‍ ജീവിതത്തിന് ശേഷം […]
“മോഹന്‍ലാലിന്റെ എല്ലാ സിനിമകളും എക്കാലവും സർഗ്ഗ വസന്തങ്ങളാണ്” ; കുറിപ്പ് #viral
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നില്‍ക്കുന്ന മോഹന്‍ലാലിന്റെ പ്രയാണം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ നരേന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുനൂറ് കഥാപാത്രങ്ങളായിരുന്നു മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കായി നല്‍കിയത്. അതില്‍ ഇന്ദുചൂഢനും ജഗന്നാഥനും , നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനും ഒക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങള്‍ തന്നെയാണ്. ഇപ്പോഴിതാ ഒരു പ്രമുഖ പേജില്‍ മോഹന്‍ലാലിനെകുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. കാലോചിതങ്ങളയ മാറ്റങ്ങളുടെ […]
‘മമ്മൂക്കയുടേയും ലാലേട്ടന്റേയും മികച്ച പ്രകടനങ്ങൾ നമ്മളെല്ലാം കാണാനിരിക്കുന്നതേയുള്ളൂ’ : പൃഥ്വിരാജ് സുകുമാരൻ
ഇന്നലെ വരെ നമ്മൾ കണ്ട് പരിചയിച്ച മമ്മൂക്കയായിരിക്കില്ല ഇനി മുതൽ നമ്മൾ കാണാനിരിക്കുന്നതെന്ന് മുൻപേ നടൻ പൃഥ്വിരാജ് സൂചിപ്പിച്ചിരുന്നു. പൃഥ്വിരാജ് പറഞ്ഞതു പോലെ ഭീഷ്മ പർവ്വവും, നൻപകൽ നേരത്ത് മയക്കവും, പുഴുവും ഉൾപ്പടെയുള്ള മമ്മൂട്ടിയുടെ വന്നതും വരാനിരിക്കുന്നതുമായ ചിത്രങ്ങളിളെല്ലാം അത്തരത്തിലൊരു വ്യത്യാസം പ്രകടമായിരുന്നു. എന്തുകൊണ്ടാണ് മമ്മൂക്കയെക്കുറിച്ച് ഇത്തരത്തിലൊരു അഭിപ്രായം നടത്താൻ കാരണമെന്ന ചോദ്യത്തിന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടേയും, മോഹൻലാലിൻ്റെയും വരാനിരിക്കുന്ന സിനിമകളിലെ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്. […]