08 Jul, 2025
1 min read

“മികച്ചൊരു സിനിമയായിരുന്നിട്ടും സിബിഐ 5ന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു” എന്ന് സംവിധായകൻ കെ.മധു

മലയാള സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളിലൊന്നാണ് സി.ബി.ഐ സീരിസ്.  മമ്മൂട്ടി- കെ മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗമായ ‘സി.ബി.ഐ 5 ദി ബ്രെയിന്‍’ പുറത്തിറങ്ങിയിരുന്നു.  ചിത്രത്തിന് പ്രേക്ഷകരിൽ വ്യത്യസ്ത തരത്തിലുള്ള പ്രതികരണമായിരുന്നു ലഭിച്ചത്.  ഒരു വിഭാഗം മികച്ചതെന്ന് അവകാശവാദം ഉന്നയിച്ചപ്പോൾ, മറ്റൊരു വിഭാഗം പടം ആവറേഞ്ച് എന്ന നിലയ്‌ക്കാണ്‌ നോക്കികണ്ടത്.  ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം സി.ബി.ഐ 5 […]

1 min read

”ലവ് ആക്ഷൻ ഡ്രാമ ഇഷ്ടമായില്ല, എഡിറ്റിംങ് സമയത്ത് ഉറങ്ങുകയായിരുന്നു” ; വെളിപ്പെടുത്തലുമായി സംവിധായകൻ കൂടിയായ ധ്യാന്‍ ശ്രീനിവാസന്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛനേയും ചേട്ടന്‍ വിനീത് ശ്രീനിവാസനേയും പോലെ നടനെന്നതിലുപരി സംവിധായകനായും തിളങ്ങിയിട്ടുള്ള താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. കോളജ് കാലത്ത് ഷോട്ട് ഫിലിമുകള്‍ ചെയ്താണ് ധ്യാന്‍ ശ്രീനിവാസന്റെ തുടക്കം. ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ തന്നെയാണ് ധ്യാനിനെ സിനിമയിലേക്ക് കൊണ്ടുവന്നത്. ആദ്യത്തെ ചിത്രം വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിരയായിരുന്നു. ധ്യാനിന്റെ സംവിധാനത്തിലും തിരക്കഥയിലും ആദ്യം പുറത്തിറങ്ങിയ സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ഇപ്പോള്‍ ലവ് ആക്ഷന്‍ ഡ്രാമയെ കുറിച്ച് ഒരു അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞ വാക്കുകളാണ് […]

1 min read

“അല്‍പം പക്വതയുള്ളവര്‍ക്ക് സിബിഐ 5 ദി ബ്രെയിന്‍ ഇഷ്ടപ്പെടും” : തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് സിബിഐ 5 ദി ബ്രെയിന്‍. എസ്എന്‍ സ്വാമിയുടെ രചനയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രം മെയ് ഒന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. സിബിഐ സീരീസിലെ ആദ്യ ചിത്രം റിലീസായതിന് ശേഷം മുപ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അഞ്ചാം ഭാഗമായ സിബിഐ 5 ദി ബ്രെയിന്‍ പുറത്തിറങ്ങിയത്. 1988 ലാണ് സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങിയത്. തുടര്‍ന്ന് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നിവയും തിയേറ്ററുകളില്‍ എത്തി. […]

1 min read

“താൽക്കാലത്തേക്ക് നമുക്ക് ഇവിടെ എതിരാളികൾ ഇല്ല” : മമ്മൂട്ടി ആത്മവിശ്വാസത്തോടെ പറയുന്നു

കോവിഡ് മഹാമാരിക്ക് ശേഷം 100 ശതമാനം സീറ്റുകളോടെ തിയേറ്റര്‍ തുറന്നതിന് ശേഷമിറങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം മികച്ച കളക്ഷനായിരുന്നു നേടിയത്. 100 കോടി ക്ലബില്‍ ചിത്രം ഇടം നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ സിബിഐ5 ദ ബ്രെയിനും മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററില്‍ മുന്നേറുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 17 കോടിയും വേള്‍ഡവൈഡായി 35കോടിയുമാണ് ചിത്രം നേടിയ കളക്ഷന്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസത്തിനുള്ളിലാണ് മമ്മൂട്ടി ചിത്രം ഇത്രയും കളക്ഷന്‍ നേടിയിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടി […]

1 min read

“ഏത് പാതിരാത്രിക്കും വിളിക്കാൻ സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് മമ്മൂക്ക” : സുരാജ് വെഞ്ഞാറമൂട് പറയുന്നു

കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങള്‍ ചെയ്താണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമായിരുന്നു സുരാജിന്റെ കരിയര്‍ തന്നെ മാറ്റിയ ചിത്രം. വളരെ ചെറിയ വേഷമായിരുന്നുവെങ്കിലും പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു അതിലെ സുരാജിന്റെ അഭിനയപ്രകടനത്തിലൂടെ. ആ ചിത്രത്തിന് ശേഷമായിരുന്നു സുരാജ് കോമഡി വേഷങ്ങളില്‍ നിന്നും സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ജനഗണമന ആണ് സുരാജിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. […]

1 min read

“So Called Born Actor അല്ല ഞാൻ.. എന്നിലെ നടനെ തേച്ചാൽ ഇനിയും മിനുങ്ങും..” : മനസുതുറന്ന് മമ്മൂട്ടി

20-ാം വയസ്സില്‍ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ താരമാണ് മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. ഒരു ഡയലോഗ് പോലുമില്ലാതെ 1971 ഓഗസ്റ്റ് ആറിന് ആദ്യമായി അഭിനയിച്ച ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍. 73-ല്‍ കാലചക്രം എന്ന സിനിമയില്‍ ആദ്യമായി ഡയലോഗ് പറഞ്ഞഭിനയിച്ചു. പിന്നീട് നായക നിരയിലേക്ക് പ്രവേശിച്ചു. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ […]

1 min read

പ്രതീക്ഷ നഷ്ടപ്പെട്ടോ? ; മോഹന്‍ലാല്‍ സിനിമ ‘റാം’ നിർത്തിവച്ച് ജീത്തു ജോസഫ്! ; കാരണം ഇങ്ങനെ

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് റാം. കൊവിഡ് പ്രതിസന്ധികള്‍ കാരണം നേരത്തെ സിനിമയുടെ ചിത്രീകരണം മാറ്റിവെച്ചിരുന്നു. കാരണം ചിത്രത്തിന്റെ ബാക്കി ചിത്രീകരണം നടക്കേണ്ടത് ബ്രിട്ടനില്‍ വെച്ചാണ്, എന്നാല്‍ അവിടേക്കു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഒരുമിച്ചു കൊണ്ട് പോകേണ്ടതുള്ളത് കൊണ്ടും, കോവിഡ് സാഹചര്യത്തില്‍ ചിത്രീകരണത്തിന് അനുവാദം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടുമാണ് റാം എന്ന സിനിമ നിര്‍ത്തി വെക്കേണ്ടി വന്നതെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ചിത്രത്തിന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. […]

1 min read

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്! അഭിമാനത്തോടെ ‘മേജര്‍’ ട്രെയ്‌ലര്‍ പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. ‘മേജര്‍’ എന്ന് പേരിട്ട സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ‘ഇന്ത്യയുടെ അനശ്വര ധീരഹൃദയന്റെ സിനിമ കാണാന്‍ കാത്തിരിക്കുകയാണ്’ എന്ന് പൃഥ്വിരാജ് കുറിച്ചു. ആദിവി ശേഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തും. പ്രകാശ് രാജ്, രേവതി മുരളി […]

1 min read

“നല്ലൊരു നടനാകണമെന്നാണ് ആഗ്രഹിച്ചത്. അതാണ് എൻ്റെ പ്രതിഛായ” : മമ്മൂട്ടി

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രത്തീന പി. ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. ചിത്രത്തിൽ പാർവതി തിരുവോത്താണ് നായികയായി എത്തുന്നത്. മെയ് 13ന് സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു മമ്മൂട്ടി ചിത്രം ആദ്യമായാണ് ഒടിടി റിലീസിനെത്തുന്നതെന്ന പ്രത്യേകത കൂടെയുണ്ട്. ഒരു വനിത സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ ആദ്യമായാണ് മമ്മൂട്ടി വേഷമിടുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാൻ്റെ വേഫെറര്‍ ഫിലിംസാണ് പുഴുവിൻ്റെ സഹനിര്‍മ്മാണവും വിതരണവും […]

1 min read

“ദിലീപിന് എതിരെ വലിയ മാഫിയയുണ്ട്” : രാഹുല്‍ ഈശ്വര്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ജസ്റ്റിസ് ഹണി എം വര്‍ഗീസിനെ മാറ്റണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരിക്കുകയാണ് ജനനീതിയെന്ന സംഘടന. അതേ സമയം നേരത്തെ പ്രോസിക്യൂഷനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനും അധിക്ഷേപിക്കാനുമുളള ശ്രമം ആണ് നടക്കുന്നതെന്ന് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ഈ നാട്ടിലെ കോടതികളെ മുഴുവന്‍ ദിലീപ് വിലക്ക് വാങ്ങി എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ ചോദിച്ചു. രാഹുല്‍ […]