“മഹേഷിന്റെ പ്രതികാരത്തിലെ ആ സീൻ ലാലേട്ടനെ താഴ്ത്തിക്കെട്ടുന്നത്” : മോഹൻലാൽ ആരാധകന്റെ കുറിപ്പ്
നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, താരരാജാവ് തുടങ്ങി മോഹന്‍ലാലിന് വിശേഷങ്ങള്‍ ഏറെയാണ്. 43 വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ഇതിനകം തന്നെ 360ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ആരാധകര്‍ പലപ്പോഴും ഫെയ്‌സ്ബുക്കില്‍ അദ്ദേഹത്തെക്കുറിച്ചെല്ലാം കുറിപ്പുകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പാണ് വൈറലാവുന്നത്. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ആഷിഖ് നിര്‍മ്മിച്ച പടമാണ് മഹേഷിന്റെ പ്രതികാരത്തില്‍ കുട്ടി ലാലേട്ടന്‍ ഫാന്‍ ആണോ എന്ന് സൗബിന്‍ ചോദിക്കുന്ന സീനില്‍ ഞാന്‍ ലാലേട്ടന്‍ ഫാന്‍ ആണെന്നും മമ്മൂക്ക […]
“മോഹൻലാലിന്റെ അനായാസത എല്ലാവർക്കും ഒരു പാഠമാണ്” : സംവിധായകൻ ഷാജി കൈലാസ്
മോഹന്‍ലാലും ഷാജി കൈലാസും ഒരിടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ചിത്രത്തിന്റേതായി വരുന്ന ഓരോ വാര്‍ത്തകളും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി കേവലം 18 ദിവസങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കുവാന്‍ തന്നോടൊപ്പം പ്രയത്‌നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാല്‍ജിക്കും എല്ലാത്തിനും അമരക്കാരനായി […]
ഇത് കേരളമാണ് അശ്ലീലം പറയുന്നവർ എത്രത്തോളം ഉണ്ടെങ്കിലും അതിനുമുകളിൽ ആണ് സത്യം… അതുകൊണ്ട് ഒരിക്കലും വിഷമിക്കേണ്ട; നിഖില വിമലിനെ പിന്തുണച്ച് മാലാ പാർവതി
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ മേഖലയിൽ തൻറെതായ കഴിവ് തെളിയിച്ച താരമാണ് നിഖില വിമൽ. മലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിക്കുവാൻ അവസരം ലഭിച്ച താരം ചെറുപ്പം മുതൽ തന്നെ കലാമേളകളിൽ തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട് ചിത്രമായ ഭാഗ്യദേവതയിൽ ബാലതാരമായാണ് നിഖില അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ജയറാമിന്റെ ഇളയ സഹോദരിയുടെ വേഷം കൈകാര്യം ചെയ്ത നിഖില പിന്നീട് ശാലോം ടിവിയിലെ അൽഫോൻസാമ്മ എന്ന സീരിയലിലും അഭിനയിക്കുകയുണ്ടായി. ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നിഖില […]
‘നിലവിലെ ഇന്ത്യൻ ഭരണാധികാരത്തിന്റെ.. അക്രമ ഹിന്ദുത്വത്തിന്റെ പ്രതിനിധിയാണ് പുഴുവിലെ മമ്മൂട്ടി കഥാപാത്രം..’ : മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരന്റെ കുറിപ്പ് ശ്രെദ്ധനേടുന്നു
മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്ത പുഴു ഡയറക്ട് ഒടിടി റിലീസായി സോണി ലിവിലൂടെ മെയ് 13നായിരുന്നു റിലീസ് ചെയ്തത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അടിമുടി രാഷ്ട്രീയം സംസാരിക്കുന്ന സിനിമ എന്നാണ് പലരും പുഴു കണ്ടതിന് ശേഷം വിശേഷിപ്പിക്കുന്നത്. ജാതിയും അധികാരവും എല്ലാം എത്തരത്തില്‍ ആണ് ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്ന് മമ്മൂട്ടിയുടേയും അപ്പുണ്ണി ശശിയുടേയും കഥാപാത്രങ്ങളിലൂടെ വെളിവാക്കപ്പെടുന്നുണ്ട്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപണ പ്രശംസയും നേടി മുന്നേറുകയാണ് ചിത്രം. ഇതിനിടയില്‍ ചിത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് […]
കമൽഹാസന്റെ ചെറുപ്പകാലം ചെയുന്നത് സൂര്യയോ? ; ‘വിക്രം’ സിനിമയിൽ നടിപ്പിൻ നായകനും
ഉലകനായകന്‍ കമലഹാസന്‍ നായകനായി വന്‍ താര നിരയോടൊപ്പം പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് വിക്രം. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കമല്‍ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഫ്‌ലാഷ് ബാക് കഥയ്ക്കായി നടന്‍ കമല്‍ ഹാസന്‍ മുപ്പതു വയസ്സുകാരനായി […]
“എൻ്റെ നാടകം കാണാൻ വന്നു.. എൻ്റെ കണ്ണുകൾ നനഞ്ഞുപോയി..” : മമ്മൂട്ടിയുമായുള്ള വൈകാരികമായ അനുഭവം പങ്കുവച്ച് അപ്പുണി ശശി
മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായക രത്തീന. പി.ടി സംവിധാനം ചെയ്ത ചിത്രമാണ് പുഴു. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം റിലീസായത്. മമ്മൂട്ടിയോടൊപ്പം തന്നെ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി അഭിനേതാക്കളായിരുന്നു പാർവതിയും, അപ്പുണ്ണി ശശിയുമെല്ലാം. സിനിമയിലെ അപ്പുണ്ണി ശശിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമ ആസ്വാദകർ ഒന്നാകെ. പുഴുവിൽ ബി.ആര്‍. കുട്ടപ്പനെന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അപ്പുണ്ണി അവതരിപ്പിച്ചിരിക്കുന്നത്. പാലേരിമാണിക്യം, ഒരു പാതിരകൊലപാതകത്തിൻ്റെ കഥ, ഞാന്‍, ആന അലറലോടലറല്‍ തുടങ്ങി 80 – […]
ഇനി ചാര്‍ളിയുടെ ദിനങ്ങള്‍! കന്നഡ സൂപ്പര്‍ താരം രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ളി’യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി
കന്നട സൂപ്പര്‍ താരം രക്ഷിത് ഷെട്ടി നായകനായി എത്തുന്ന ‘777 ചാര്‍ളി’എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളി താരങ്ങളായ നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. മലയാളിയായ കിരണ്‍ രാജ് ചിത്രത്തിന്റെ സംവിധാനം. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ജൂണ്‍ 10ന് […]
എന്നും രാവിലെ മൂത്രം കുടിക്കും! മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി; അനുഭവ സാക്ഷ്യം തുറന്നു പറഞ്ഞ് കൊല്ലം തുളസി
മലയാള സിനിമയിലെ മികച്ച ഒരു നടനാണ് കൊല്ലം തുളസി. തുളസീധരന്‍ നായര്‍ എന്നായിരുന്നു ആദ്യപേര് പിന്നീട് കൊല്ലം തുളസി എന്ന പേരാക്കി മാറ്റി. സ്‌കൂള്‍ കാലഘട്ടത്തില്‍ നാടകത്തില്‍ അഭിനയിച്ചു. പിന്നീട് 1979ല്‍ ഹരികുമാറിന്റെ ”ആമ്പല്‍പ്പൂവ്” എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 200ലധികം സിനിമകളില്‍ അഭിനയിച്ച കൊല്ലം തുളസി 300ല്‍ കൂടുതല്‍ റേഡിയോ നാടകങ്ങളും, 200ലധികം ടെലി-സീരിയലുകളും ചെയ്തു. 2006ല്‍ ജോഷിയുടെ ലേലം എന്ന സിനിമയില്‍ മികച്ച രണ്ടാമത്തെ […]
“മോഹന്‍ലാല്‍ എല്ലാ സിനിമയിലും മോഹന്‍ലാലായി തന്നെയാണ് അഭിനയിക്കുന്നത്.. എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല..”; പ്രേക്ഷകന്റെ കുറിപ്പ്
മലയാള സിനിമയുടെ താരരാജാവാണ് മോഹന്‍ലാല്‍. കേരളത്തിന് പുറത്തും നിരവധി ആരാധകരുള്ള അതുല്യ നടന്‍. സിനിമയില്‍ അച്ഛനായും, മകനായും, കാമുകനായും, ഭര്‍ത്താവായും നിരവധി വ്യത്യസ്ത വേഷങ്ങള്‍ അഭിനയത്തിന്റെ മികവ് തെളിയിച്ച നടന വിസ്മയമാണ് ആരാധകര്‍ ഒന്നടങ്കം വിളിക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന്‍. അദ്ദേഹം ചെയ്ത ഓരോ സിനിമയിലും നല്ല നല്ല കഥാപാത്രങ്ങളെയാണ് ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ചിത്രം, തന്മാത്ര, വാനപ്രസ്ഥം, നാടോടികാറ്റ്, താഴ്വാരം, സ്ഫടികം, ദൃശ്യം, ഭരതം, മണിച്ചിത്രത്താഴ്, തേന്മാവിന്‍ കൊമ്പത്ത് എന്നിങ്ങനെ നീളും അദ്ദേഹത്തിന്റെ സിനികള്‍. മണിച്ചിത്രത്താഴില്‍ ഡോ.സണ്ണി […]
ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു! സൗത്ത് ഇന്ത്യയിലെ വൻ താര നിരയ്ക്കൊപ്പം ബിഗ് ബജറ്റ് സിനിമ! ചിത്രീകരണം ഉടൻ
മമ്മൂട്ടി, ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഉടൻ ആരംഭിക്കാൻ പോകുന്നു. ചിത്രം സൗത്ത് ഇന്ത്യയിലെ തന്നെ വൻ താര നിര അണിനിരക്കാൻ പോകുന്ന ബിഗ് ബജറ്റ് സിനിമയാവാനാണ് സാധ്യത. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയ്ക്ക് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി പുതിയൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. മലയാളത്തിൽ ഒട്ടേറേ സിനിമകൾക്ക് വ്യത്യസ്തവും, പുതുമയുള്ളതുമായ തിരക്കഥകൾ എഴുതി കഴിവു തെളിയിച്ച തിരക്കഥാകൃത്ത് ഉദയ കൃഷ്ണ തന്നെയായാവും ഈ ചിത്രത്തിനും […]