മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങി അനുരാഗ് കശ്യപ്
1 min read

മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങി അനുരാഗ് കശ്യപ്

മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ ലൊക്കേഷനിൽ എത്തിയ മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങി അനുരാഗ് കശ്യപ്. ഇന്നലെ ഹൈദരാബാദിലെത്തിയ മമ്മൂട്ടി കാറിൽ നിന്നിറങ്ങുമ്പോൾ അനുരാഗ് കശ്യപ് ക്ഷമയോടെ കാത്തിരിക്കുന്നതും തുടർന്ന് സംസാരിക്കുന്നതിനിടയിൽ മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങുന്നതും വീഡിയോയിൽ കാണാം. രണ്ട്പേരും ഒരുമിക്കുന്നൊരു ചിത്രം പ്രതീക്ഷിക്കാമോ എന്നാണ് വീഡിയോക്ക് താഴെ ആരാധകർ കമന്റുമായി എത്തിയത്. പേട്രിയറ്റിൽ അനുരാഗ് കശ്യപ് വില്ലനായി എത്തുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.

അതേസമയം ഇന്ന് 9 മണിയോടെ മമ്മൂട്ടി മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിലെത്തും. 7 മാസത്തിന് ശേഷമാണ് മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. നിലവിൽ ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് മമ്മൂട്ടിയുള്ളത്. നഗരത്തിൽ 4 ഇടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. സംവിധായകൻ മഹേഷ്‌ നാരായണൻ ലോക്കേഷനിൽ എത്തിയിട്ടുണ്ട്. തെലങ്കാന സർക്കാർ ട്രാൻസ്‌പോർട് ആസ്ഥാനമായ ബസ് ഭവനിൽ ആയിരിക്കും മമ്മൂട്ടി ആദ്യമെത്തുക.