
രൗദ്ര ഭാവത്തിൽ സെൽവരാഘവൻ …!! ബൾട്ടി ക്യാരക്ടർ പോസ്റ്റർ പുറത്ത്
തമിഴ് സിനിമാ രംഗത്ത് പേരെടുക്കാൻ കഴിഞ്ഞ സംവിധായകനാണ് സെൽവരാഘവൻ. പിതാവ് കസ്തൂരി രാജയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വന്ന സെൽവരാഘവന് ആദ്യമായി സംവിധാനം ചെയ്ത കാതൽ കോട്ടെ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപെടാൻ കഴിഞ്ഞു.സംവിധാനത്തിന് പുറമെ അഭിനയത്തിലും സെല്‍വ രാഘവന് ഇന്ന് സാന്നിധ്യമാണ്. വിജയ് നായകനായ ബീസ്റ്റ്, ബഗാസുരന്, സാനി കയിതം എന്നീ സിനിമകളിലെ സെല്‍വയുടെ അഭിനയം കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ഷെയിൻ നിഗം നായകനായെത്തുന്ന ബാൾട്ടിയിൽ സെൽവരാഘവൻ എത്തുകയാണ്. പോർത്താമരൈ ഭൈരവൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായി ഒരുങ്ങുന്ന ‘ബൾട്ടി’യുടെ സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമാണം.ഷെയിനിന്റെ 25-ാം ചിത്രമായി എത്തുന്ന ‘ബൾട്ടി’യിലൂടെ തമിഴ് സംഗീത സംവിധായകൻ സായ് അഭ്യങ്കർ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘ബൾട്ടി’യുടെ സംഗീത സംവിധായകനായി സായിയെ അവതരിപ്പിച്ചുകൊണ്ടെത്തിയ, നടൻ മോഹൻലാലിന്റെ ഫോൺ സംഭാഷണത്തോടെയുള്ള വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.
സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ അൽഫോൺസ് പുത്രൻ തികച്ചും വേറിട്ട വേഷത്തിൽ ചിത്രത്തിൽ പ്രതിനായക കഥാപാത്രമായി എത്തുന്നുമുണ്ട്. സിൽക്ക് കളർഫുൾ ഷർട്ടും ഫോർമൽ പാന്റ്സും അണിഞ്ഞ് സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അടിമുടി കിടിലൻ ഗെറ്റപ്പിൽ അൽഫോൺസ് പുത്രൻ റീലോഡഡ് എന്ന ടാഗ് ലൈനുമായി എത്തിയ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ ഏവരും ഏറ്റെടുത്തിരുന്നു. കുത്ത് പാട്ടിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ‘ബൾട്ടി’യുടെ ആദ്യ ഗ്ലിംപ്സും ശ്രദ്ധിക്കപ്പെട്ടിരുന്നു