”വെൽക്കം ടു മലയാളം സിനിമ…” ; ബൾട്ടി‘യിലൂടെ ഉറി സിനിമ എഡിറ്റർ ശിവകുമാർ വി. പണിക്കർ മലയാളത്തിലേക്ക്
1 min read

”വെൽക്കം ടു മലയാളം സിനിമ…” ; ബൾട്ടി‘യിലൂടെ ഉറി സിനിമ എഡിറ്റർ ശിവകുമാർ വി. പണിക്കർ മലയാളത്തിലേക്ക്

2019 ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായ ഉറി: ദി സർജിക്കൽ സ്ട്രൈക്ക്, കപൂർ & സൺസ് , തുമാരി സുലു എന്നീ ചിത്രങ്ങളിലൂടെ എഡിറ്റിംഗ് കഴിവ് പ്രകടിപ്പിച്ച ശിവകുമാർ വി. പണിക്കർ മലയാളത്തിലേക്ക്. ഷെയിൻ നിഗമിന്‍റെ ഓണച്ചിത്രമായ ‘ബള്‍ട്ടി’യിലൂടെയാണ് ശിവകുമാർ എത്തുന്നത്. വെൽക്കം ഓൺ ബോർഡ് എന്ന പോസ്റ്റർ പങ്കുവെച്ചാണ് ഇക്കാര്യം പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ് അഭയങ്കർ ചിത്രത്തിൽ എത്തുന്നുവെന്ന് അറിയിച്ചത് വളരെ പെട്ടന്ന് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമാണം. നവാഗതനായ ഉണ്ണി ശിവലിംഗമാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്.

 

ഗായകരായ ടിപ്പുവിന്‍റെയും ഹരിണിയുടെയും മകനായ സായിയുടെ പാട്ടുകൾ യൂട്യൂബിൽ മാത്രം 20 കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.ഷെയിൻ നിഗമിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രമായാണ് ‘ബൾട്ടി’. കേരള തമിഴ്നാട് അതിർത്തിഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആഴ്ചകൾക്ക് മുൻപ് പുറത്തിറങ്ങിയ ടൈറ്റിൽ ഗ്ലിംപ്‌സിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിട്ടുള്ളത്. ഷെയിൻ നിഗമിനൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ഒരുമിക്കുന്നു.