“മമ്മൂട്ടി എന്ന നടനെ ഇകഴ്ത്താൻ വേണ്ടി മനപൂർവ്വം പ്ലാൻ ചെയ്ത് ഇറക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു”
1 min read

“മമ്മൂട്ടി എന്ന നടനെ ഇകഴ്ത്താൻ വേണ്ടി മനപൂർവ്വം പ്ലാൻ ചെയ്ത് ഇറക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു”

മലയാള സിനിമയുടെ ബി​ഗ് എമ്മുകൾ എന്നാണ് മോഹൻലാലിനേയും മമ്മൂട്ടിയേയും സിനിമാ പ്രേമികൾ വിശേഷിപ്പിക്കുന്നത്. ഇരുവരും അവരുടേതായ രീതിയൽ വ്യത്യസ്തത പുലർത്തുന്ന താരങ്ങളാണ്. ഇരുവരും പകരം വെക്കാൻ മറ്റൊരാളില്ലാത്ത കലാകാരന്മാരാണ്. മലയാള സിനിമ ഇന്ന് ലോകം മുഴുവൻ അറിയപ്പെടാനുള്ള കാരണക്കാരിൽ രണ്ടുപേർ കൂടിയാണ് മമ്മൂട്ടിയും മോഹൻലാലും. കോടിക്കണക്കിന് ആരാധകരാണ് ഇരുവർക്കും ലോകമെമ്പാടുമായി ഉള്ളത്. തങ്ങളിൽ ആരാണ് കേമൻ എന്ന തർക്കം മമ്മൂട്ടിക്കും മോഹൻലാലിനും തമ്മിൽ ഇല്ലെങ്കിലും ഫാൻസുകാർ വർഷങ്ങളായി ഇതിന്റെ പേരിൽ സോഷ്യൽമീഡിയയിലും അല്ലാതെയും വാക്ക്പോര് നടത്താറുണ്ട്. മോഹൻലാൽ ഫാൻസിന് വേണ്ടി തെക്കിയ പാട്ടായിരുന്നു നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനം. അതുപോലെ മമ്മൂട്ടി ഫാൻസിനായി ഒരുക്കിയ ഗാനമായിരുന്നു നാൻസി റാണി എന്ന സിനിമയിലെ ദി മമ്മൂക്ക ഫാൻസ് സോംഗ്. ഇപ്പോഴിതാ ആ ഗാനത്തെ കുറിച്ച് പ്രേക്ഷകൻ വ്യാസ് പങ്കുവെച്ച കുറിപ്പ് വായിക്കാം

 

കുറിപ്പിൻ്റെ പൂർണരൂപം

 

മലയാളത്തിൽ നടന്മാർക്കായി ഫാൻസ് ആന്തം കുറെ ഉണ്ടായിട്ടുണ്ട്

“നാൻസി റാണി” എന്ന സിനിമയിൽ “ദി മമ്മൂക്ക ഫാൻസ് സൊങ്” എന്നപേരിൽ ഇറക്കിയ പാട്ട് ആണ് ഇവിടെ വിഷയം.അപ്ലോഡ് ചെയ്തിട്ട് കുറച്ച് ആയെങ്കിലും ഞാൻ ഈയടുത്താണ് പാട്ട് കേട്ടത്.വളരെ മോശം പാട്ടായാണ് എനിക്ക് തോന്നിയത്.ഇത്ര മോശം സോങ്ങുകൾ സത്യത്തിൽ, മമ്മൂട്ടി എന്ന നടനെ ഇകഴ്ത്താൻ വേണ്ടി മനപൂർവ്വം പ്ലാൻ ചെയ്ത് ഇറക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .വിനീത് ശ്രീനിവാസൻ ഏതോ ഉൽഘാടനത്തിന് പോകും വഴി പാടി റെക്കോർഡ് ചെയ്തു ഇറങ്ങി ഓടിയതാണോ എന്ന്

തോന്നിപ്പിക്കുന്ന തരത്തിലുള്ള ആലാപനം.,വരികളാവട്ടെ പടത്തിന്റെ പേരുകൾ കോർത്തിണക്കി മാലകെട്ടുന്നപോലെ ഉണ്ടാക്കിവെച്ചിരിക്കുന്നു.പാരഡി പാട്ടാണെന്ന് ചിലപ്പോൾ തോന്നിപ്പോകും.യൂട്യൂബിൽ ഈ പാട്ടിന് കിട്ടുന്ന കമന്റുകൾ നോക്കിയാൽ ഭൂരിഭാഗം ഫാൻസിനും എന്റെ അഭിപ്രായം തന്നെയാണ് എന്ന് വ്യക്തം. ”മമ്മൂസ്..മമ്മൂസ്..ഒന്നും ഒന്നും രണ്ട്.. മമ്മൂക്കയല്ലേൽ വേറെയാര്..”എന്ന പേരിൽ ഇക്കയ്ക്ക് മുൻപ് ഒരു ഫാൻ മെയ്ഡ് സോങ് ഉണ്ടായിരുന്നു.അത് ഇതിനേക്കാൾ ബേധമാണ് എന്നാണ് എനിക്ക് തോനുന്നത്.

 

ഫാൻ സോങ്ങുകളിൽ ആവേശം നിറക്കുന്ന പാട്ട് അത് “ക്വീൻ” സിനിമയിലെ “നെഞ്ചിനകത്ത് ലാലേട്ടൻ” എന്ന പാട്ട് തന്നെയാണ്.അതിന്റെ മുകളിൽ വെക്കാൻ പറ്റുന്ന ഒരു ഫാൻ സോങ് മലയാളത്തിൽ വന്നിട്ടില്ല എന്നാണ് എന്റെ പക്ഷം.“തീയിൽ കുരുത്തതാര് ..മമ്മൂക്ക,നെഞ്ചിൽ വിതച്ച പേര് മമ്മൂക്ക..കണ്ണിൽ നിറച്ച താരം…മമ്മൂക്ക എന്നൊക്കെയുള്ള പാട്ടിലെ വരികൾ കേൾക്കുമ്പോൾ

“ലതുതാനല്ലയോ ഇത് ..എന്നു വർണ്യത്തിലാശങ്ക”

മനസ്സിലേക്ക് ഓടിയെത്താൻ സാധ്യതയുണ്ട്.

ഒരു ആവേശം..ഒരു ആഘോഷ മൂഡ്.അത് ഞരമ്പുകളിൽ പടരുന്നതായി നിങ്ങളിലെ ഒരു ആരാധകന് ഫീൽ ചെയ്യുന്നെങ്കിൽ അതാണ് യഥാർത്ഥ ഫാൻ സോങ്.അല്ലാതെ ചുമ്മാ പ്രാസം ഒപ്പിച്ചു പാട്ടുണ്ടാക്കിയാൽ നാൻസി റാണിയിലെ അന്താക്ഷരി ഗെയിം പോലെയിരിക്കും.

വ്യാസ് ✍️