
“പറയാൻ ശ്രമിച്ച ആശയം എങ്ങും എത്തിക്കാൻ പറ്റാതെ പോയ ഒരു പരാജയ സിനിമയായി പുഴു” ; കുറിപ്പ് വൈറൽ
അഭിനയത്തോടുളള അടങ്ങാത്ത ആഗ്രഹം കൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിലേക്ക് എത്തിചേർന്ന നടനാണ് മമ്മൂട്ടി. തന്റെ സിനിമയോടുള്ള അടങ്ങാത്ത ആർത്തിയേക്കുറിച്ച് അദ്ദേഹം തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. “മോഹൻലാൽ അടക്കം പലരും ഇൻബോൺ ആക്ടേഴ്സാണ്. ഞാനൊരു ആഗ്രഹ നടനാണ്. സിനിമയിൽ അഭിനയിക്കണമെന്ന തീവ്രമായ ആഗ്രഹം ഒന്നുകൊണ്ട് മാത്രം നടനായി മാറിയ ഒരാൾ”- മമ്മൂട്ടി തന്നെ പറഞ്ഞ ഈ വാക്കുകളിൽ തന്നെയുണ്ട് സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ഇഷ്ടവുമെല്ലാം. നവാഗതയായ രത്തിന സംവിധാനം ചെയ്ത് 2022 ൽ മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് പുഴു. പാർവതി തിരുവോത്ത്, അപ്പുണ്ണി ശശി, വാസുദേവ് സജീഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. കുട്ടൻ എന്ന കഥാപാത്രമായെത്തി മമ്മൂട്ടി പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഇപ്പോഴിതാ വീണ്ടും ചിത്രത്തിലെ ക്ലൈമാക്സ് സീനിൽ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ പങ്കുവെച്ചിരിക്കുകയാണ് ജിതിൻ ജോസഫ്
കുറിപ്പിൻ്റെ പൂർണരൂപം
പുഴുവിന്റെ climax പ്രേക്ഷകർക്ക് തീരാ വേദനയുണ്ടാക്കുന്ന ഒരു കാഴ്ചയായി എന്നെന്നും നിലനിൽക്കണം എന്നായിരുന്നു സംവിധായിക ആഗ്രഹിച്ചത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി climax sequence ഒരു കോമഡിയായി മാറുകയും അപ്പുണ്ണി ശശിക്ക് കിട്ടിയത് കണക്കായിപ്പോയി എന്ന് മിക്കവരും കരുതുകയും ചെയ്തു. ഇങ്ങനെ വരാൻ കാരണങ്ങൾ പലതാണ്.
👉Forced പൊളിറ്റിക്സ് : പൊളിറ്റിക്കൽ statements സിനിമയുടെ സ്വാഭാവിക ഒഴുക്കിൽ പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്നതിൽ ആണ് ഡയറക്ടർ ടെ കഴിവ്. പുഴുവിൽ അത് സംഭവിച്ചില്ല. ഇതാണ് എന്റെ പൊളിറ്റിക്സ്…. അത് കാണിക്കാൻ വേണ്ടി ഞാൻ ഒരു സിനിമ എടുക്കുന്നു എന്ന രീതിയിൽ പടം ഇറക്കിയാൽ പ്രേക്ഷകർ മുഖമാച്ച് തിരസ്കരിക്കും.
👉 കാസ്റ്റിങ് : സംവിധായിക ഉദ്ദേശിച്ച content convey ചെയ്യണമെങ്കിൽ പ്രേക്ഷകർക്ക് അപ്പുണ്ണി ശശി ചെയ്ത കഥാപാത്രത്തോട് സ്നേഹവും അടുപ്പവും തോന്നണമായിരുന്നു. എന്നാൽ എന്തുകൊണ്ടോ അങ്ങേരുടെ പ്രകടനമൊ ഡയലോഗ് delivery യോ പ്രേക്ഷകനിൽ ഇറിറ്റേഷൻ ഉണ്ടാക്കി.
👉 കുഞ്ഞിനിട്ട പേര് : എന്തൊക്കെ പുരോഗമനത്തിന്റെ പേര് പറഞ്ഞാലും ഈ കാലത്ത് പിള്ളേർക്ക് നങ്ങേലി, കോരൻ, ഇട്ടൻ, അവിര എന്നൊക്കെ പേരിട്ടാൽ അവർ വളർന്നു വലുതാകുമ്പോൾ അനുഭവിക്കുന്ന നാണക്കേട് വളരെ വലുതായിരിക്കും. ഇങ്ങനെ പേര് മാറ്റിയ ഒന്ന് രണ്ടു പേരെ personal ആയി അറിയാം.
അപ്പുണ്ണി ശശിയുടെ നാണം വന്നുള്ള അഭിനയത്തിന്റെ കൂടെ കൊച്ചിന്റെ പേര് കൂടി കെട്ടത്തോടെ മമ്മൂക്കയുടെ കഥാപാത്രത്തിനൊപ്പം പ്രേക്ഷകരുടെ പിടിയും വിട്ടു. സംവിധായിക എന്ത് ഉദ്ദേശിച്ചോ അതിന്റെ നേരെ വിപരീതം നടന്നു പുഴുവിന്റെ climax ഇൽ.
പറയാൻ ശ്രമിച്ച ആശയം എങ്ങും എത്തിക്കാൻ പറ്റാതെ പോയ ഒരു പരാജയ സിനിമയായി പുഴു മാറി. മമ്മൂക്ക നന്നായി അഭിനയിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ഈ സിനിമയെ ഒരു തവണയെങ്കിലും കണ്ടിരിക്കാൻ പറ്റുന്ന ഒന്നാക്കുന്നത്.