
“കുറെ കാലത്തിനു ശേഷം കിട്ടിയ മമ്മൂക്ക കിടു മാസ്സ് പടം ” 1year of Turbo
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത മാസ് ആക്ഷൻ എന്റർടെയ്നർ. ഇതായിരുന്നു ടർബോ എന്ന വൈശാഖ് ചിത്രത്തിലേക്ക് സിനിമാസ്വാദകരെ ആകർക്ഷിച്ച പ്രധാന ഘടകം. ടർബോ ജോസ് എന്ന നാട്ടും പുറത്തുകാരൻ ജീപ്പ് ഡ്രൈവറായി മമ്മൂട്ടി സ്ക്രീനിൽ എത്തിയപ്പോൾ ആരാധക പ്രീയവും പ്രശംസയും ഒരുപോലെ നേടി. ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. 2024 മെയ് 23ന് റിലീസ് ചെയ്ത ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി ആയിരുന്നു നിർമാണം. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷനും ആദ്യ ആക്ഷൻ സിനിമയും കൂടിയായിരുന്നു ഇത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ഇപ്പോഴിതാ ഒരു വർഷം പിന്നിട്ടത് ആഘോഷിക്കുകയാണ് മമ്മൂട്ടി ആരാധകർ. ഫേസ്ബുക്കിൽ നിരവധി പേരാണ് 1 year of TURBO എന്ന ഹാഷ്ടാഗ് ഇട്ട് അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. അതിൽ ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
#Turbo 1 year 🔥🥰
മമ്മൂക്ക നിറഞ്ഞടിയ വൈശാഖ് ചിത്രം… 🔥🥰
അന്യായ തിയേറ്റർ എക്സ്പീരിയൻസ് നൽകിയ ഈ മമ്മൂക്ക ചിത്രത്തിന് ഇനിയും സെക്കൻഡ് പാർട്ടിനു കുറച്ചൂടെ സ്ട്രോങ്ങ് സ്ക്രിപ്റ്റ് ൽ കൊണ്ട് വന്നാൽ സ്കോപ്പ് ഉള്ള പടം.. 🔥🥰
പോലീസ് സ്റ്റേഷൻ fight ഒക്കെ ചെയ്ത ഇങ്ങേരുടെ എനർജി അന്യായം ആയിരിന്നു… 🔥🥰🥰
പണി അറിയാവുന്ന വൈശാഖിന്റെ കയ്യിൽ ഇങ്ങേരെ കിട്ടിയതിന്റെ ഇമ്പാക്ട് പടത്തിലൂടെ മുഴുവൻ കാണാൻ ഉണ്ടായിരുന്നു 👍
35 കൊടിയോളം മൊതല് മുടക്കിൽ 80 കൊടിയോളം ബോക്സ്റ്റോഫീസ് collect ചെയ്ത ടർബോ ആ വർഷത്തെ ആദ്യ ദിന കളക്ഷൻ ൽ ടോപ് ഉം നേടി 6 കോടി… 🔥🥰
#Mkampany അല്ലാതെ #ഗോകുലം മൂവിസിന്റെ കയ്യിൽ ഒക്കെ കിട്ടിയിരുന്നേൽ പുഷ്പം പോലെ 100 കോടി അടിക്കേണ്ട മൊതല് ആയിരുന്നു.. 😥
ഒരു മാസ്സ് പടത്തിൽ നായികക്ക് മുഴുനീല വേഷം കിട്ടിയ സിനിമ കൂടി ആയിരുന്നു #ടർബോ 🔥
Anjana Jayaprakash 🥰
Raj ഷെട്ടി 🔥🥰
മമ്മൂക്ക ബിന്ദു പണിക്കർ കമ്പോ കിടു ആയിരുന്നു.. 🥰
കുറെ കാലത്തിനു ശേഷം കിട്ടിയ മമ്മൂക്ക കിടു മാസ്സ് പടം എന്റെ ഫേവറിട്ടിൽ ഒന്നാണ്.. 🔥🥰