“മുന്നേറ്റവും തൊട്ടു പിന്നാലെ വന്ന തൃഷ്ണയും അതിനുശേഷം വന്ന യവനികയുമാണ് മമ്മൂട്ടിയെ നായകസ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തിയത് “
1 min read

“മുന്നേറ്റവും തൊട്ടു പിന്നാലെ വന്ന തൃഷ്ണയും അതിനുശേഷം വന്ന യവനികയുമാണ് മമ്മൂട്ടിയെ നായകസ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തിയത് “

ഒരു എഞ്ചിനീയറിൽ നിന്ന് പാട്ടെഴുത്തുകാരനായും ഹിറ്റ് സിനിമകളുടെ അമരക്കാരനായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാണ് ശ്രീകുമാരൻ തമ്പി. ഹൃദയത്തോട് നാമെന്നും ചേർത്ത് വയ്ക്കുന്ന പാട്ടുകളുടെ ശിൽപിയാണ് ശ്രീകുമാരൻ തമ്പി. പാട്ടെഴുത്തിലും സംവിധാനത്തിലുമെല്ലാം സ്വന്തം വഴി വെട്ടി മുന്നേറിയ ശ്രീകുമാരൻ തമ്പി, 85ന്റെ നിറവിലും മലയാളത്തെ സമ്പുഷ്ടമാക്കുന്ന അതികായനായി നിലനിൽക്കുന്നു. അദ്ദേഹം സംവിധാനം ചെയ്‍തത് മുപ്പത് സിനിമകളാണ്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവരുടെ മികച്ച കഥാപാത്രങ്ങള്‍ ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തില്‍ പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ മുന്നേറ്റം എന്ന സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത് 1981ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മുന്നേറ്റം. മേനക, മമ്മൂട്ടി, രതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ അടൂര്‍ ഭാസി, ജഗതി ശ്രീകുമാര്‍, ബീന,ജലജ, സുമലത എന്നിവരും അഭിനയിച്ചിരുന്നു. ശിവകുമാര്‍, രജിനികാന്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വന്ന ഭുവന ഒരു കേള്‍വിക്കുറി എന്ന സിനിമയുടെ റീമേക്കാണിത്.മുന്നേറ്റവും തൊട്ടു പിന്നാലെ വന്ന തൃഷ്ണയും അതിനുശേഷം വന്ന യവനികയുമാണ് മമ്മൂട്ടിയെ നായകസ്ഥാനത്ത് നിര്‍ത്തിയതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. മേനകയ്ക്ക് അവരുടെ അഭിനയപാടവം മുഴുവന്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്‍കിയ ചിത്രമാണ് മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാമുകിയെ വഞ്ചിച്ച് പണക്കാരിയായ പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്ന കാമുകനായി രതീഷും ഗര്‍ഭിണിയായ അവളെ ഭാര്യയായി സ്വീകരിച്ച് കുട്ടിയുടെ പിതൃത്വം ഏറ്റെടുത്ത് രണ്ടുപേരെയും സംരക്ഷിക്കുന്ന കഥാപാത്രമായി മമ്മൂട്ടിയുമാണ് അഭിനയി ച്ചത്.മുന്നേറ്റവും തൊട്ടു പിന്നാലെ വന്ന തൃഷ്ണയും അതിനുശേഷം വന്ന യവനികയുമാണ് മമ്മൂട്ടിയെ നായകസ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. മുന്നേറ്റത്തില്‍ രതീഷ് വിവാഹം കഴിക്കുന്ന പണക്കാരി യുവതിയായി സുമലത വന്നു. മേനകയ്ക്ക് അവരുടെ അഭിനയപാടവം മുഴുവന്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്‍കിയ ചിത്രമാണ് മുന്നേറ്റം.