News Block
ദുൽഖർ സൽമാൻ്റെ കരിയർ ബെസ്റ്റ് പ്രകടനം ..!!! ‘കാന്ത’ ആഗോള റിലീസ് നാളെ
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ പ്രിവ്യൂ ഷോയ്ക്ക് ഗംഭീര പ്രതികരണം. കഴിഞ്ഞ ദിവസം ചെന്നൈയിൽ ആണ് പ്രസ്, മൂവി മീഡിയ എന്നിവർക്കായി ചിത്രത്തിൻ്റെ പ്രത്യേക ഷോ സംഘടിപ്പിച്ചത്. അഭൂതപൂർവ്വമായ പ്രതികരണമാണ് ചിത്രത്തിന് ഈ ഷോ കണ്ട പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം നവംബർ 14 ന് ആഗോള റിലീസായി എത്തും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. […]
ഏറ്റവും ഒടുവിൽ അവന്റെ വരവ്, കളങ്കാവൽ ട്രെയിലർ പുറത്ത്
മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിന്റെ ട്രെയിലർ റിലീസ് ചെയ്തു. തിരുവനന്തപുരവും തമിഴ്നാടും അതിർത്തി പങ്കിടുന്ന കോട്ടായിക്കോണം എന്ന സ്ഥലവും അവിടെ നടക്കുന്ന അസാധാരണമായൊരു കുറ്റന്വേഷണ കഥയുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സുചന. ഒരു മിറ്റും 50 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലറിൽ ആദ്യമുതൽ തിളങ്ങിയത് വിനായകൻ ആണെങ്കിലും ഏറ്റവും ഒടുവിൽ ഷാഡോയിൽ സിഗരറ്റും വലിച്ചിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെയും കാണാം. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന […]
മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി […]
ദുൽഖർ- സെൽവമണി സെൽവരാജ് ചിത്രം നവംബർ 14 ന്
ദുൽഖർ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്‌ലറിന് സമൂഹ മാധ്യമങ്ങളിൽ വമ്പൻ വരവേൽപ്പ്. ഇതിനോടകം യൂട്യൂബിൽ നിന്ന് 12 മില്ല്യൺ കാഴ്ചക്കാരെയാണ് ഈ ട്രെയ്‌ലർ നേടിയത്. ചിത്രം നവംബർ 14 ന് ആഗോള റിലീസായി എത്തും സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തമിഴിലും […]
ഹണി റോസ് നായികയായി എത്തുന്ന’റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ […]
“അമിത പ്രതീക്ഷ വേണ്ട, ഇൻട്രസ്റ്റിംഗ് ആയിരിക്കും”; ‘ഭ ഭ ബ’യെ കുറിച്ച് അശോകൻ
ചില സിനിമകൾ അങ്ങനെയാണ്, റിലീസിന് മുൻപ് തന്നെ പ്രേക്ഷകരിലും സോഷ്യൽ മീഡിയകളിലും ആവേശം നിറയ്ക്കും. അത്തരത്തിലൊരു സിനിമയാണ് ഭ ഭ ബ. ഭയം ഭക്തി ബഹുമാനം എന്ന് പൂർണരൂപമുള്ള പടത്തിലെ നായകൻ ദിലീപ് ആണ്. ഒപ്പം അതിഥി വേഷത്തിൽ മോഹൻലാലും. പിന്നെ പറയേണ്ടല്ലോ പൂരം. സിനിമയ്ക്കായി അത്രത്തോളം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓരോരുത്തരും. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടൻ അശോകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. വളരെ രസകരമായൊരു സബ്ജക്ട് ആണ് ഭ ഭ ബ പറയുന്നതെന്നും ഓവർ […]
ഞെട്ടിക്കുന്ന കളക്ഷനുമായി ‘ഡീയസ് ഈറെ’
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറെ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാന് നേടിക്കൊണ്ടിരിക്കുന്നത്. ഹൊറർ ഴോണറിൽ എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു കിട്ടികൊണ്ടിരിക്കുന്നത്. പ്രണവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ഡീയസ് ഈറെയിലെ രോഹൻ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതേസമയം കളക്ഷനിലും വമ്പൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 22.36 […]
“ആരാണ് ഈ പടം കണ്ട വിഡ്ഢികൾ” ; ഒടിടിയ്ക്ക് പിന്നാലെ ലോകയ്ക്ക് വൻ വിമർശനം
മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാം ചിത്രമാണ് ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. മലയാളത്തില്‍ ആദ്യമായി ഒരു ചിത്രം 200-ലധികം സ്‌ക്രീനുകളില്‍ 50 ദിവസം പിന്നിട്ട ചിത്രമായിരുന്നു. മലയാളത്തിലെ ആദ്യ വുമൺ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം സംവിധാനം ചെയ്തത് അരുൺ ഡൊമനിക് ആണ്. മുൻവിധികളെ മാറ്റി മറിച്ചുള്ള പ്രകടനം കാഴ്ചവച്ച ചിത്രം മലയാളത്തിലെ ആദ്യ 300 കോടി ക്ലബ്ബ് പടം കൂടിയാണ്. കേരളത്തിൽ […]
ജോൺപോൾ ജോർജ് സംഗീതസംവിധായകൻ കൂടി; ‘ആശാനി’ലെ ഇന്ദ്രൻസിനായുള്ള ട്രിബ്യുട്ട് ഗാനം പുറത്ത്!
ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആശാനി‘ലെ ആദ്യഗാനം “കുഞ്ഞിക്കവിൾ മേഘമേ..“ പുറത്ത്! ചിത്രത്തിൻ്റെ ടൈറ്റിൽ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിൻ്റെ ട്രിബ്യുട്ട് ഗാനമായാണ് ’കുഞ്ഞിക്കവിൾ’ ഒരുങ്ങിയിരിക്കുന്നത്.! വിനായക് ശശികുമാരിന്റെ വരികൾക്ക് ജോൺ പോളാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. നിരവധി സിനിമകളിൽ വസ്ത്രലങ്കാര വിഭാഗം കൈകാര്യം ചെയ്ത് ഇന്ന് 603 ഓളം സിനിമകളിൽ കഥാപാത്രമായി മാറിയ ഇന്ദ്രൻസിനായുള്ള ഈ ഗാനം പാടിയിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. റീത്ത റെക്കോർഡ്സ് എന്ന യുട്യൂബ് ചാനലിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സൂപ്പർഹിറ്റായ […]
റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്സണ്‍
ഓസ്കര്‍ അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍. സംവിധായകന്‍ രഞ്ജിത്ത് രാജി വച്ച ഒഴിവിലേക്കാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത്. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്‍റെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. ഈ ഭരണസമിതിയെ മാറ്റിക്കൊണ്ടാണ് […]