
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറി “വള” ; ചിത്രത്തിലെ ഗാനം കാണാം
ലുക്മാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹാഷിൻ സംവിധാനം ചെയ്ത ‘വള’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകളായാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദസ്താൻ എന്ന് തുടങ്ങുന്ന ഗാനം ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. യവാർ അബ്ദാൽ ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും.
കഠിന കഠോരമീ അണ്ഡകടാഹം’ വഴിയായിരുന്നു മുഹഷിൻ ആദ്യമായി ശ്രദ്ധേയനായത്. രണ്ടാമത്തെ ചിത്രമായ വളയിൽ, അദ്ദേഹം തിരക്കഥാകൃത്തായ ഹർഷദുമായി ( ഉണ്ട, പുഴു) ചേർന്ന്, വിവിധ കാലഘട്ടങ്ങളിൽ പിണഞ്ഞുകിടക്കുന്ന ഒരു കഥയെ പുതുമയാർന്ന ദൃശ്യഭാഷയിലും ആകർഷകമായ രീതിയിലും ആണ് അവതരിപ്പിച്ചിരിക്കുന്നത്. അവതരണത്തിലെ പുതുമ തന്നെയാണ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കുന്നതും.
രാഷ്ട്രീയക്കാരനായി ധ്യാനും, പൊലീസുകാരനായി ലുക്മാനും മത്സരിച്ചാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. രവീണ രവി ധ്യാനിന്റെ ഭാര്യയായും ശീതൾ ജോസഫ് ലുക്മാന്റെ ഭാര്യയായും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിരിക്കുന്നു. വളരെയധികം അഭിനയപ്രാധാന്യം ഉള്ള വേഷങ്ങൾ ആണ് വിജയരാഘവനും ശാന്തികൃഷ്ണയും ചിത്രത്തിൽ ചെയ്തിരിക്കുന്നത്. അബു സലിം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങളും തങ്ങളുടെ വേഷങ്ങൾ ഭംഗി ആയി കൈകാര്യം ചെയ്തിട്ടിരിക്കുന്നു. സ്വർണ്ണത്തേക്കാൾ, വജ്രത്തേക്കാൾ വിലപിടിപ്പുള്ള ഒരു വളയെ ചുറ്റിപ്പറ്റിയാണ് മുഹഷിൻ സംവിധാനം ചെയ്ത പുതിയ ചിത്രം ‘വള’ കഥ പറയുന്നത്.