04 Jul, 2025
1 min read

‘അന്വേഷിപ്പിൻ കണ്ടെത്തും’, കൗതുകമുണർത്തുന്ന ടീസർ; ടൊവിനോയ്ക്ക് ആശംസകളുമായി ഹൃത്വിക് റോഷൻ

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിലാകെ തരം​ഗമായിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ മാത്രം 2.6 മില്യൺ ആളുകളാണ് ടീസർ കണ്ടത്. ദിവസങ്ങൾക്ക് മുൻപ് സിനിമയുടെ ലൊക്കേഷൻ വീഡിയോയ്ക്കും നല്ല വരവേൽപ്പായിരുന്നു ലഭിച്ചത്. ജോജു ജോർജ്, കല്യാണി പ്രിയദർശൻ, നിഷാന്ത് സാഗർ, നന്ദു, ഷറഫു, ജിതിൻ ലാൽ, ഷൈജു ശ്രീധർ, ജിതിൻ പുത്തഞ്ചേരി, അദ്രി ജോ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, സലിം അഹമ്മദ്, വൈശാഖ്, ഷാഫി, ഷഹീദ് അറാഫാത്ത്, […]

1 min read

എസ് ഐ ആനന്ദിനെ കാണാന്‍ താരങ്ങൾ; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെ സന്ദര്‍ശകരുടെ വീഡിയോ തരംഗമാകുന്നു

എസ് ഐ ആനന്ദ് നാരായണനായുള്ള ടൊവിനോയുടെ വേഷപ്പകര്‍ച്ച നേരിട്ട് കണ്ടറിയാന്‍ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെത്തി സെലിബ്രിറ്റി സന്ദര്‍ശകര്‍. സെറ്റിലെത്തിയ താരങ്ങളുടേയും സംവിധായകരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും സന്ദര്‍ശനത്തിന്റെ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു ലെന്‍സിലൂടെ നോക്കുന്ന ടൊവിനോയുടെ ദൃശ്യത്തോടെ ആരംഭിക്കുന്ന വീഡിയോയില്‍ താരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, ജോജു ജോര്‍ജ്ജ്, നിഷാന്ത് സാഗര്‍, നന്ദു, ഷറഫു, ജിതിന്‍ ലാല്‍, ഷൈജു ശ്രീധര്‍, ജിതിന്‍ പുത്തഞ്ചേരി, അദ്രി ജോ തുടങ്ങിയവരും സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍, ഷാജി […]

1 min read

മലയാളത്തിലെ എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളിലേക്കുള്ള പുത്തൻ എൻട്രിയാകുമോ ‘അന്വേഷിപ്പിൻ കണ്ടെത്തും’! ടീസറിന് പിന്നാലെ സോഷ്യൽമീഡിയയിൽ ചർച്ചകള്‍

ടൊവിനോ തോമസ് പോലീസ് കഥാപാത്രമായെത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം ഫെബ്രുവരിന് 9ന് റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ സ്വഭാവം എന്തെന്ന് മനസ്സിലാക്കും വിധത്തിലുള്ള ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ ചൂടുപിടിച്ച ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. ഒട്ടേറെ സൂപ്പർ ഹിറ്റ് കുറ്റാന്വേഷണ സിനിമകള്‍ സ്വന്തമായുള്ള മലയാള സിനിമാ ഇൻഡസ്ട്രിയിലേക്കുള്ള പുത്തൻ എൻട്രിയായിരിക്കും ഈ ടൊവിനോ ചിത്രമെന്നാണ് പ്രേക്ഷകരേവരുടേയും കണക്കുകൂട്ടൽ. “ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും” എന്ന ബൈബിള്‍ വാചകത്തിൽ നിന്ന് കടമെടുത്ത […]

1 min read

ആകാംക്ഷകൾക്ക് താൽക്കാലിക വിരാമം; ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും ഒഫീഷ്യൽ ടീസർ നാളെ എത്തും

ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നാളെ റിലീസ് ചെയ്യും. പടം പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർ ചിത്രത്തിന്റെ ഓരോ വിശേഷങ്ങൾക്ക് വേണ്ടിയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടെയാണ് ടീസർ ഇറങ്ങാൻ പോകുന്നത്. നാളെ വൈകീട്ട് ആറ് മണിക്ക് ആയിരിക്കും അണിയറപ്രവർത്തകർ ടീസർ പുറത്ത് വിടുന്നത്. ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററിലെ സൂചന വെച്ച് ടൊവിനോ ഡബിൾ റോളിൽ എത്തുന്നുവോ എന്നും ഊഹങ്ങളുണ്ട്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ […]

1 min read

ടൊവിനോ ഡബിൾ റോളിലാണെന്ന് സൂചന: ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒഫീഷ്യൽ പോസ്റ്റർപുറത്ത്

ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോ​ഗി​ക പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ. എസ്ഐ ആനന്ദ് നാരായണനായി ടൊവിനോ അഭിനയിക്കുന്ന ചിത്രം ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ കടന്ന് പോകുന്നു. സിനിമയുടെ ഔദ്യോ​ഗിക പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോലീസ് തൊപ്പി വെച്ചും അല്ലാതേയും രണ്ട് രീതിയിൽ താരത്തെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്. ഡബിൾ […]

1 min read

”2018 മലയാളത്തിലെ ഒരു പ്രത്യേക ​ഗ്യാങ്ങിന്റെ ചിത്രമായിരുന്നുവെങ്കിൽ ഓസ്കാർ വാങ്ങുമായിരുന്നു”; ജൂഡ് ആന്തണി ജോസഫ്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം ഓസ്കർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് കേട്ടത്. എന്നാൽ ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയിൽ ഇടംനേടാൻ കഴിഞ്ഞില്ല. ഇപ്പോൾ 2018ന്റെ ഓസ്കർ അന്തിമ ചുരുക്കപ്പട്ടികയിൽ കേറാത്തതിനെക്കുറിച്ച് ജൂഡ് ആന്തണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുകയാണ്. മലയാള സിനിമ രംഗത്തെ ഒരു പ്രത്യേക ഗ്യാംങ്ങിൻറെ ചിത്രമായിരുന്നു 2018 എങ്കിൽ ഓസ്കർ നേടുമായിരുന്നു എന്നാണ് ജൂഡ് ആന്തണി പറയുന്നത്. ഒന്നുമല്ലാത്ത സിനിമകൾ പോലും വലുതായി കാണിക്കാൻ ആ […]

1 min read

2023ൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് മോഹൻലാൽ; കളക്ഷനിലെ സർവ്വകാല റക്കോർഡ് സ്വന്തമാക്കിയത് ഈ താരങ്ങൾ

മോഹൻലാൽ ചിത്രങ്ങൾക്ക് തിയേറ്ററുകളലിൽ ലഭിക്കുന്ന സ്വീകാര്യത മറ്റ് താരങ്ങളുടെ സിനിമകൾക്ക് ലഭിക്കുന്നത് താരതമ്യേന കുറവാണ്. എക്കാലത്തേയും കളക്ഷൻ റക്കോർഡിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണദ്ദേഹം. എന്നാൽ 2023ൽ ഇക്കാര്യത്തിൽ ചെറിയ മാറ്റം വന്നിരിക്കുകയാണ്. മോഹൻലാലിനെ മറികടന്ന് യുവ താരങ്ങളുടെ ചിത്രമായ 2018 ആ സ്ഥാനത്തേയ്‍ക്ക് എത്തി. മോഹൻലാൽ 2016ലായിരുന്നു ആഗോള കളക്ഷനിൽ തന്നെ ആ റെക്കോർഡിട്ടത്. മലയാളത്തിൽ നിന്നുള്ള ആദ്യ 100 കോടി ക്ലബായി പുലിമുരുകൻ മാറി. മോഹൻലാൽ നായകനായ പുലിമുരുകൻ 89.40 കോടി രൂപ കേരളത്തിൽ നിന്ന് […]

1 min read

ശ്രീദേവി മർഡർ കേസിന് പിന്നാലെ ആനന്ദ് നാരായണനും സംഘവും: ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് തിയേറ്ററുകളിൽ

ശ്രീദേവി കൊലപാതക കേസ് അന്വേഷിക്കാൻ എസ്ഐ ആനന്ദ് നാരായണനും സംഘവും എത്തുന്നു. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. സിനിമയുടേതായി പുറത്തിറങ്ങിയ റിലീസ് അനൗൺസ്‍മെൻറ് പോസ്റ്റർ ഏറെ ശ്രദ്ധ നേടുകയാണ്. ടൊവിനോയ്ക്ക് പുറമെ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ എന്നിവരാണ് പോസ്റ്ററിലുള്ളത്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഉൾപ്പടെ ഒരു മലയാള സിനിമയുടെ സംഗീതം പൂർണ്ണമായും നിർവഹിക്കുന്ന ആദ്യ […]

1 min read

പതിവ് തെറ്റിച്ച പട്ടിക, മലയാളികളുടെ ഇഷ്ടതാരം ഇത്തവണ ഇദ്ദേഹമാണ്; ഏറ്റവും ഇനപ്രീതിയുള്ള നടൻമാരുടെ ലിസ്റ്റ് പുറത്ത്

  പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത് താരങ്ങളുടെ സിനിമയും കഥാപാത്രങ്ങളുമാണ്. എന്നിരുന്നാലും ദീർഘകാലമായി സിനിമയിൽ തുടരുന്ന താരങ്ങളുടെ സ്റ്റാർ വാല്യുവും ഒരു വലിയ ഘടകമാണ്. അതുകൊണ്ട് തന്നെ മലയാളത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കവച്ച് വെച്ചൊരു സ്ഥാനം നേടുന്നത് അക്ഷരാർത്ഥത്തിൽ അസാധ്യമാണ്. അതുകൊണ്ട് തന്നെ ആദ്യ പേരുകളിൽ ഇവരിൽ ആര് മുന്നിൽ എന്ന് മാത്രം ആലോചിച്ചാൽ മതി. അതുകൊണ്ട് മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്ത് വന്നപ്പോൾ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും മോഹൻലാലും മമ്മൂട്ടിയും ലീഡ് […]

1 min read

ടൊവിനോ തോമസ് ചിത്രം ‘നടികര്‍ തിലകത്തിന്’ വന്‍ നേട്ടം.!

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് ‘നടികര്‍ തിലകം’. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ജൂലൈയിൽ ആയിരുന്നു ആരംഭമായത്.ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്.   പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി […]