Tourist family
തമിഴകത്തെ ഞെട്ടിച്ച് ടൂറിസ്റ്റ് ഫാമിലി..!! കോടികൾ വാരിക്കൂട്ടി ചിത്രം
വൻ സർപ്രൈസ് ഹിറ്റായി മാറിയ തമിഴ് ചിത്രം ടൂറിസ്റ്റ് ഫാമിലിയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ഗാനത്തിന് സംഗീതം ഒരുക്കിയത് ഷോൺ റോൾഡൻ ആണ്. അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. മോഹൻ രാജന്റേതാണ് വരികൾ. മെയ് 1ന് റിലീസ് ചെയ്ത ചിത്രം തമിഴിലെ സർപ്രൈസ് ഹിറ്റായി മാറുക മാത്രമല്ല, കളക്ഷനിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. റിലീസ് ചെയ്ത് ഇതുവരെ 75 കോടിയാണ് ടൂറിസ്റ്റ് ഫാമിലി നേടിയിരിക്കുന്നത്. ഇരുപത്ത് മൂന്ന് ദിവസത്തെ ചിത്രത്തിന്റെ ഒഫീഷ്യൽ കണക്കാണിത്. […]