Temple
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൂപ്പര്‍താരം മോഹന്‍ലാല്‍
തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. ലാലിന്റെ കഥാപാത്രങ്ങള്‍ എടുത്തെടുത്ത് പറഞ്ഞുപരിചയം പുതുക്കേണ്ടതില്ല മലയാളികള്‍ക്ക്. വില്ലനായും കോമാളിയായും രക്ഷകനായും മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നടത്തിയ പകര്‍ന്നാട്ടങ്ങള്‍ സ്വന്തമെന്ന പോലെ ചിരപരിചിതരാണ് നമുക്ക്. നാല് പതിറ്റാണ്ടുകള്‍ […]