Suresh gopi
“ഒരേസമയം ഒരു ക്ലാസ് ചിത്രവും മാസ്സ് ചിത്രവുമാണ് “ജെ എസ് കെ””; പ്രദർശനം തുടരുന്നു
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” പ്രദർശനം തുടരുന്നു. റിലീസ് ചെയ്ത് ആദ്യദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും വലിയ സ്വീകരണം ലഭിച്ച ചിത്രം ഇപ്പോൾ കേരളത്തിലെ തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. ഒരേസമയം ഒരു ക്ലാസ് ചിത്രവും മാസ്സ് ചിത്രവുമാണ് “ജെ എസ് […]
കാമ്പുള്ള പ്രമേയം, കരുത്തുറ്റ തിരക്കഥ; ഇത് ചരിത്രം തിരുത്തിയ വിധി! ‘ജെഎസ്കെ’ റിവ്യൂ വായിക്കാം
നട്ടെല്ല് വളയ്ക്കാതെ, ചങ്കുറപ്പോടെ, നീതി നിഷേധിക്കപ്പെട്ടവർക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന ചിത്രമെന്ന് ചുരുങ്ങിയ വാക്കുകളിൽ ‘ജെഎസ്കെ’യെ വിശേഷിപ്പിക്കാം. പേരിനെ ചൊല്ലി ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ഇന്ത്യാ മഹാരാജ്യത്തിലെ ഓരോ പൗരനും കണ്ടിരിക്കേണ്ട, തിരിച്ചറിയേണ്ട യാഥാർത്ഥ്യങ്ങളാണ് ചിത്രം സ്ക്രീനിലെത്തിച്ചിരിക്കുന്നത്. അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. ‘ഒരു നല്ല അഭിഭാഷകന്‍ ഒരു മോശം ക്രിസ്ത്യാനിയായിരിക്കും’ എന്ന വാചകം ആലേഖനം ചെയ്തിട്ടുള്ള അഡ്വ. ഡേവിഡിന്‍റെ മേശപ്പുറത്തുനിന്നും […]
ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള പുതിയ ട്രെയിലർ പുറത്ത്, ജൂലൈ 17ന് തിയേറ്ററുകളിലേക്ക്
വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രെയിലര്‍ റിലീസ് ചെയ്ത് അണിയറപ്രവർത്തകർ. അനുപമ പരമേശ്വരൻ, സുരേഷ് ഗോപി എന്നിവരുടെ തകർപ്പൻ പെർഫോമൻസും പഞ്ച് ഡയലോഗുകളും കൊണ്ട് ത്രിൽ അടിപ്പിക്കുന്ന രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ 17 വ്യാഴാഴ്ച സിനിമ തിയറ്ററുകളിൽ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയറ്ററിൽ റിലീസ് ചെയ്യുന്നത്. സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഏഴു ഭാഗങ്ങളിൽ ജാനകി എന്ന പേര് സിനിമയിൽ നിന്ന് […]
വിവാദങ്ങൾക്ക് ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
വിവാദങ്ങൾക്ക് ഒടുവിൽ സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്കെ തിയറ്ററുകളിലേക്ക്. ചിത്രം ജൂലൈ 17ന് തിയറ്റുകളിൽ എത്തും. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. ഒരുപാട് ചോദ്യങ്ങളും പരിഹാസങ്ങളും ഒക്കെ നേരിടേണ്ടി വന്നുവെന്നും എല്ലാ പരീക്ഷണങ്ങളും കടന്ന് റിലീസ് തീയതി പ്രഖ്യാപിക്കുമ്പോൾ എല്ലാവരോടും പറനായാനുള്ളത് ഒരായിരം നന്ദി മാത്രമാണെന്നും പ്രവീൺ പറയുന്നു. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ജൂൺ മാസം 27ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമയായിരുന്നു ജെഎസ്കെ. ജൂൺ 21ന് സെൻസർ ബോർഡ് പ്രവേശനാനുമതി നിഷേധിക്കുകയും […]
“ഒറ്റക്കൊമ്പൻ ഇറങ്ങുമ്പോൾ സുരേഷ് ഗോപിക്ക് ഒരു വെല്ലുവിളിയുണ്ട്” ; കുറിപ്പ് വൈറൽ
മലയാളികൾ ഒന്നടങ്കം കാണാൻ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഒറ്റക്കൊമ്പൻ. മലയാളത്തിന്റെ സുരേഷ് ഗോപി നായകനായി എത്തുന്ന മാസ് ആക്ഷൻ പടമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു ഒറ്റക്കൊമ്പന്‍റെ ചിത്രീകരണം ആരംഭിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു ആദ്യ ഷെഡ്യൂള്‍. കോട്ടയം, പാല എന്നിവടങ്ങളിലാണ് പ്രധാന ഷെഡ്യൂളുകള്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.ഇന്ദ്രജിത്ത്, ലാൽ, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരും പല […]
കരുത്തുറ്റ വേഷത്തിൽ അനുപമ, ഒപ്പം സുരേഷ് ഗോപിയും; ‘ജെഎസ്കെ’ ടീസർ
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം (ജെഎസ്കെ) ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്‍റെ തമിഴ് ടീസര്‍ പുറത്തെത്തി. 1.04 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ജെഎസ്കെ. കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‍കെ’യ്‍ക്കുണ്ട്. […]
ജെഎസ്കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം, ജഡ്ജിക്ക് മുന്നിൽ പ്രദർശിപ്പിക്കും
സെൻസർ ബോർഡിന്റെ ‘പേര് മാറ്റം’ ആവശ്യത്തോടെ വിവാദത്തിലായ മലയാള ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി തീരുമാനം. സെൻസർ ബോർഡ് വെട്ടിയ സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ശനിയാഴ്ച സിനിമ കാണാമെന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് അറിയിച്ചു. സിനിമയ്ക്ക് പ്രദർശനാനുമതി വിലക്കിയ സെൻസർ ബോർഡ് നടപടിക്കെതിരെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ച സിനിമ കാണാമെന്ന് ജഡ്ജി വ്യക്തമാക്കി. […]
“സിനിമയിൽ ഒരു കഥാപാത്രത്തിനു ജാനകിയെന്ന പേര് വന്നാൽ തകർന്ന് വീഴുന്നതോ കളങ്കപ്പെടുന്നതോ അല്ല വിശ്വാസം ” ; അഭിലാഷ് പിള്ള
സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. റിലീസ് പ്രഖ്യാപിച്ച് ടീസറും ട്രെയിലറും സെൻസർ ചെയ്‌ത ഒരു സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് പറയുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നോ അതോ ആരുടെയൊക്കെ വിശ്വാസത്തിന്റെ പേരിലാണെന്നോ മനസിലാകുന്നില്ലെന്ന് അഭിലാഷ് പറയുന്നു. ഇവർ പറയുന്ന വിശ്വാസം മനസ്സിൽ ഉള്ള ആളാണ് താനെന്നും സിനിമയിൽ ജാനകിയെന്ന പേര് വന്നാൽ തകർന്ന് വീഴുന്നതോ കളങ്കപ്പെടുന്നതോ അല്ല വിശ്വാസമെന്നും അഭിലാഷ് […]
‘മിഴിയിലെ സൂര്യനും ‘..!!! സുരേഷ് ഗോപിയുടെ കോർട്ട് റൂം ത്രില്ലർ ചിത്രം ‘ജെ എസ് കെ’ യിലെ പുതിയ ഗാനം
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജെ.എസ്.കെയിലെ പുതിയ ഗാനം എത്തി. മിഴിയിലെ സൂര്യനും എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗിരീഷ് നാരായണനാണ്. ജ്യോതിഷ് കാസിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗിരീഷ് ആണ്. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന് ആഗോള റിലീസായി തീയറ്ററുകളിൽ എത്തുന്നു. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് […]
വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ഗോപി ; ജെ.എസ്.കെ ഓഡിയോ ലോഞ്ച്
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നാളെ വൈകീട്ട് 6.30 ന് കൊച്ചി ലുലു മോളിൽ നടക്കും. അതേസമയം ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വൺ മില്യൺസ് വ്യൂസും കടന്ന് ഗാനം വൻ ഹിറ്റായിരിക്കുകയാണ്. റൈസ് ഫ്രം ഫയർ എന്ന ഗാനമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഹരിത ഹരിബാബുവിൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗ്രി ബ്രൻ വൈബോദയാണ്. ശരത് സന്തോഷ് ആണ് ഗാനം […]